IND vs SL: തുടരെ മൂന്നാം മാച്ചിലും ഫിഫ്റ്റിയില്ല!! വൈഭവിന് എന്തു പറ്റി? കോളടിച്ചത് സഞ്ജുവിന്
ദാംബുള്ള: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മാച്ചിലും ഇന്ത്യന്‍ എ ടീമിനായി ഫിഫ്റ്റിയല്ലാത പുറത്തായിരിക്കുകയാണ് ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ശ്രീലങ്ക എയുമായുള്ള മല്‍സരത്തിലാണ് ഭേദപ്പെട്ട തുടക്കത്തിനു ശേഷം 15കാരന്‍ വിക്കറ്റ് കൈവിട്ടത്.
21 റണ്‍സ് മാത്രമേ വൈഭവിനു നേടാനായുള്ളൂ. 14 ബോളി്ല്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഉടംകൈയന്‍ ബാറ്ററുടെ ഇന്നിങ്്‌സ്. ഈ മാസം അയര്‍ലാന്‍ഡ് പര്യടനത്തില്‍ സീനിയര്‍ ടീമിനായി അരങ്ങേറാന്‍ തയ്യാറെടുക്കവെയാണ് വൈഭവിന് എ ടീമിനൊപ്പമുള്ള കന്നി പരമ്പരയില്‍ അടിതെറ്റിയിരിക്കുന്നത്.

വൈഭവിന്റെ പുറത്താവല്‍
പ്രഭ്‌സിമ്രന്‍ സിങിനൊപ്പമാണ് ഇന്ത്യന്‍ എ ടീമിനായി വൈഭവ് സൂര്യവംശി ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ഇറങ്ങിയത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലേതും പോലെ ആദ്യ ബോളില്‍ തന്നെ ഫോറോ, സിക്‌സറോ അടിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാനുള്ള ശ്രമം താരം നടത്തിയില്ല. ആദ്യ രണ്ടു ബോളിലും റണ്ണില്ലാതിരുന്ന വൈഭവ് അടുത്ത ബോളില്‍ സിംഗിളോടെ അക്കൗണ്ട് തുറന്നു.
രണ്ടാം ഓവറിലെ ആദ്യ ബോളിലാണ് വൈഭവ് കളിയിലെ ആദ്യ ബൗണ്ടറി പായിച്ചത്. ഫൈന്‍ ലെഗിലൂടെയാണ് താരം ബോളിനെ അതിര്‍ത്തി കടത്തിയത്, ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ ആദ്യത്തെ സിക്‌സറും വൈഭവ് പായിച്ചു. ബൗളറുടെ തലയ്ക്കു മുകളിലൂടെയാണ് സ്‌ട്രെയ്റ്റ് ഷോട്ടിലൂടെ താരം ബോള്‍ അടിച്ചകറ്റിയത്.
ഓവറിലെ അവസാന ബോളില്‍ വൈഭബൗണ്ടറി പായിച്ചു. ഡിപ്പ് മിഡ് വിക്കറ്റിലൂടെയാണ് ഫ്‌ളിക്കിലൂടെ താരം രണ്ടാമത്തെ ബൗണ്ടറി കൂടി അക്കൗണ്ടിലേക്കു ചേര്‍ത്തത്.
നാലാം ഓവറിലാണ് വൈഭവിന്റെ അവസാന ബൗണ്ടറി കണ്ടത്. ഈ കളിയിലെങ്കിലും വൈഭവ് കന്നി ഫിഫ്റ്റിയോ, സെഞ്ച്വറിയോ നേടുമെന്നു പ്രതീക്ഷിച്ചരിക്കവെയാണ് പൊടുന്നനെയുള്ള പുറത്താവല്‍. നാലാം ഓവറിലെ അഞ്ചാം ബോളിലാണ് താരം വീണത്.
ലങ്കന്‍ ക്യാപ്റ്റന്‍ സഹന്‍ അറാഷിഗെയ്ക്കായിരുന്നു വൈഭവിന്റെ വിലപ്പെട്ട വിക്കറ്റ്. ഓഫ്‌സ്്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ കവറിനു മുകളിലൂടെ വലിയൊരു ഡ്രൈവിനായിരുന്നു താരത്തിന്റെ ശ്രമം. പക്ഷെ ബോളിന്റെ ടേണ്‍ കണക്കുകൂട്ടല്‍ തെറ്റിച്ചു. എഡ്ജായ വൈഭവിനെ പോയിന്റില്‍ വനൂജ സഹന്‍ അനായാസം പിടികൂടി.
വൈഭവിന്റെ പ്രകടനം
നേരത്തേ ശ്രീലങ്കന്‍ എ ടീമുമായുള്ള പരമ്പരയിലെ ഉദ്ഘാടന മല്‍സരത്തിലുും വൈഭവ് സൂര്യവംശി നിരാശപ്പെടുത്തിയിരുന്നു. 12 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 14 റണ്‍സെടുക്കാനേ താരത്തിനായുള്ളൂ. അഫ്ഗാനിസ്താന്‍ എയുമായുള്ള രണ്ടാമത്തെ മല്‍സരത്തിലാണ് വൈഭവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സും പരമ്പരയിലെ ഉയര്‍ന്ന സ്‌കോറും കണ്ടത്.
ഒരു സിക്‌സര്‍ മാത്രമകലെ എ ടീമിനൊപ്പമുള്ള ആദ്യത്തെ ഫിഫ്റ്റി താരത്തിനു നഷ്ടമാവുകയായിരുന്നു. 22 ബോളില്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സ് അടിച്ചെടുത്താണ് വൈഭവ് മടങ്ങിയത്. ഇപ്പോഴിതാ ശ്രീലങ്കയുമായുള്ള മൂന്നാമത്തെ കളിയില്‍ 21 റണ്‍സും കൗമാര താരം മടങ്ങിയിരിക്കുകയാണ്.

സഞ്ജുവിന് കോളടിക്കും
ഇന്ത്യന്‍ എ ടീമിനോടൊപ്പമുള്ള വൈഭവ് സൂര്യവംശിയുടെ ശരാശരി പ്രകടനം കാരണം കോളടിക്കാന്‍ പോവുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. കാരണം ഈ മാസം 26ന് അയര്‍ലാന്‍ഡുമായി തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ ഓപ്പണിങ് റോളിലേക്കു ത്രികോണ മല്‍സരമാണ് നടക്കുന്നത്.
അഭിഷേക് ശര്‍മ, സഞ്ജു എന്നീ ഫസ്റ്റ് ചോയ്‌സ് ഓപ്പണ്‍മാര്‍ക്കു ഭീഷണിയാണ് വൈഭവ്. അഭിഷേക്, സഞ്ജു എന്നിവരിലൊരാളെ മാത്രമേ ഓപ്പണിങില്‍ ഇന്ത്യക്കു പരീക്ഷിക്കാന്‍ സാധിച്ചേക്കുകയുള്ളൂ. വൈഭവ് വന്നാല്‍ സഞ്ജുവിനായും വഴി മാറിക്കൊടുക്കേണ്ടി വന്നേക്കുക.
എന്നാല്‍ ഇന്ത്യന്‍ എയ്‌ക്കൊപ്പം മൂന്നു മല്‍സരങ്ങളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയതോടെ സീനിയര്‍ ടീമിനായി കളിക്കാന്‍ വൈഭവി തയ്യാറായിട്ടില്ലെന്നു തന്നെയാണ് വ്യക്തമാവുന്നത്. അതിനാല്‍ അയര്‍ലാന്‍ഡിനെതിരേ കൗമാര താരത്തെ ധൃതി പിടിച്ച് ഇന്ത്യ പരീക്ഷിക്കാനിടയില്ല. പകരം സഞ്ജു- അഭിഷേക് ജോടി തന്നെ ഓപ്പണിങില്‍ തുടരാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

