'ചേട്ടന്‍മാര്‍ക്കൊപ്പം' ഇന്ത്യന്‍ അരങ്ങേറ്റം പാളി വൈഭവ്!! വെടിക്കെട്ട് തുടക്കത്തിന് പിറകെ വീണു
ദാംബുള്ള: ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പമുള്ള അരങ്ങേറ്റത്തിനു മുന്നോടിയായി എ ടീമിനായി ആദ്യ മല്‍സരം കളിക്കാനിറങ്ങിയ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ തുടക്കം പാളി. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഉദ്ഘാടന മല്‍സരത്തിലാണ് 15 കാരന്‍ നിരാശപ്പെടുത്തിയത്.
ശ്രീലങ്കന്‍ എ ടീമുമായുള്ള മല്‍സരത്തിലാണ് തിലക് വര്‍മ നയിച്ച എ ടീമിനായി ഓപ്പണറായി വൈഭവ് ഇറങ്ങിയത്. പക്ഷെ 14 റണ്‍സിനു ഇടംകൈയന്‍ ബാറ്റര്‍ക്കു ക്രീസ് വിടേണ്ടി വന്നു. 12 ബോളില്‍ മൂന്നു ഫോറുള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് ഷിറാസാണ് വമ്പനടിക്കാരനായ വൈഭവിനെ പെട്ടെന്നു മടക്കിയത്.

വൈഭവിന്റെ പുറത്താവല്‍
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സലിനായി 750 പ്ലസ് റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം വൈഭവ് സൂര്യവംശി ആദ്യമായി കളിക്കാനിറങ്ങിയ മല്‍സരമാണിത്. പക്ഷെ ഐപിഎല്ലിലെ മാജിക്കല്‍ ഫോം ഇന്ത്യ എ ടീമിനായുള്ള അരങ്ങേറ്റത്തില്‍ പുറത്തെടുക്കാന്‍ കൗമാര താരത്തിനായില്ല.
പ്രഭ്‌സിമ്രന്‍ സിങും വൈഭവും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്. ചാമിക കരുണരത്‌നെ എറിഞ്ഞ ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് പ്രഭ്‌സിമ്രനാണ്. ഈ ഓവര്‍ മെയ്ഡനാവുകയും ചെയ്തു. അടു്ത്ത ഓവറിലാണ് വൈഭവിനു സ്‌ട്രൈക്ക് ലഭിച്ചത്. ഈ ഓവര്‍ എറിഞ്ഞത് മുഹമ്മദ് ഷിറാസുമായിരുന്നു.
ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു ബൗളര്‍ പരീക്ഷിച്ചത്. വൈഭവ് ബാക്ക്ഫൂട്ടില്‍ പോയിന്റിലൂടെ മികച്ചൊരു ഡ്രൈവാണ് കളിച്ചത്. ഇതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു.
അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഒരു ഫുള്‍ ലെങ്്ത്ത് ബോളായിരുന്നു ഇത്. വൈഭവ് അതു കവര്‍ ഏരിയയിലെ ഫീല്‍ഡര്‍മാര്‍ക്കു മുകളിലൂടെ ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു.
അടുത്ത ഓവറില്‍ ലങ്കയുടെ മുന്‍ അന്താരാഷ്ട്ര ബൗളറായ കരുണരത്‌നെയെയും ഫോറടിച്ചാണ് വൈഭവ് വരവേറ്റത്. ഓഫ്സ്റ്റംപിനു പുറത്തുകൂടി പോയ ബോളിനെ ബാറ്റിന്റെ ഫേസ് ഓപ്പണ്‍ ചെയ്ത് താരം ബാക്ക് വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടത്തുകയും ചെയ്തു. നാലാമത്തെ ബോളില്‍ ഒരു പുള്‍ ഷോട്ടിനു വൈഭവ് ശ്രമിച്ചെങ്കിലും കണക്ടായില്ല.
പോസിറ്റീവായി തുടങ്ങിയ താരത്തിന് പക്ഷെ അതു വലിയൊരു സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഷിറാഷ് എറിഞ്ഞ അടുത്ത ഓവറില്‍ വൈഭവ് മടങ്ങുകയും ചെയ്തു. നാലാമത്തെ ബോളിലായിരുന്നു ഇത്.
ഫുള്‍ ലെങ്ത്ത് ബോളിനെ ബൗളറുടെ തലയ്ക്കു മുകൡലൂടെ ബൗണ്ടറി കടത്താനായിരുന്നു വൈഭവിന്റെ ശ്രമം. പക്ഷെ മിഡ് ഓഫില്‍ മികച്ചൊരു ഡൈവിങ് ക്യാച്ചിലൂടെ ലങ്കന്‍ ക്യാപ്റ്റന്‍ സഹന്‍ അരാച്ചിഗെ അതു പിടിയിലൊതുക്കുകയും ചെയ്തു.
ഇന്ത്യ എ സ്‌ക്വാഡ് 11
വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ (ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അനുകുല്‍ റോയ്, സൂര്യാന്‍ഷ് ഷെഡ്ഗെ, അന്‍ഷുല്‍ കംബോജ്, അര്‍ഷാദ് ഖാന്‍, വിപ്രാജ് നിഗം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


