Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അടിയോടടി, അന്നു 'ചൊറിഞ്ഞ' ലങ്കയെ പഞ്ഞിക്കിട്ട് വൈഭവ്!! ലോക റെക്കോര്‍ഡ്

ദാംബുള്ള: ദിവസങ്ങള്‍ക്കു മുമ്പ് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ശ്രീലങ്കന്‍ എ ടീമിന് ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റ് ഫൈനലിലാണ് ഇന്ത്യന്‍ എ ടീമിനായി വൈഭവിന്റെ അഴിഞ്ഞാട്ടം കണ്ടത്.

നേരത്തേ നടന്ന ലീഗ് ഘട്ടത്തിലെ നാലു മല്‍സരങ്ങളിലും ഫിഫ്റ്റിയൊന്നും തികയ്ക്കാന്‍ 15 കാരനായിരുന്നില്ല. അതിന്റെ നിരാശ മുഴുവന്‍ മായ്ച്ചു കളയുന്ന അവിശ്വസനീയ ബാറ്റിങ് വിരുന്ന് തന്നെയാണ് വൈഭലവില്‍ നിന്നും കണ്ടത്. സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ ഒരു വമ്പന്‍ റെക്കോര്‍ഡും താരം പഴങ്കഥയാക്കുകയും ചെയ്തു.

VAIBHA SOORYAVANSHI

വൈഭവ് കൊടുങ്കാറ്റ്

ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ടോസിനു ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഗ്രൂപ്പു മല്‍സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടുകയും ടൈയ്‌ക്കൊടുവില്‍ ലങ്ക സൂപ്പര്‍ ഓവറില്‍ ജയിക്കുകയും ചെയ്ത ശേഷം വിവാദ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ ബാറ്റിങ് കിഞ്ഞ ശേഷം മടങ്ങവെ ശ്രീലങ്കന്‍ ടീമിലെ ഒരു താരവുമായി വൈഭവ് സൂര്യവംശി വാക്‌പോരില്‍ ഏര്‍പ്പെടുകയും പിന്നീട് ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തുകയും വൈഭവിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.

ബാറ്റിങിനിടെ പല തവണ ലങ്കന്‍ താരം വൈഭവിനെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ഇതാണ് സൂപ്പര്‍ ഓവറിനു ശേഷം ഇന്ത്യന്‍ കൗമാര താരത്തെ പ്രകോപിതനായി പെരുമാറാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ ഈ സംഭവങ്ങള്‍ക്കു ശേഷം ഫൈനലില്‍ ഇന്ത്യയും ലങ്കയും വീണ്ടും മുഖാമുഖം വന്നപ്പോള്‍ എല്ലാ കണ്ണുകളും വൈഭവിനായിരുന്നു.

നേരത്തേ തന്നെ കളിയാക്കിയ ലങ്കന്‍ താരങ്ങളെ ഫൈനലില്‍ താരം നിലത്തുനിര്‍ത്താതെ അടിച്ചുപറപ്പിച്ചു. വെറും 29 ബോളില്‍ വൈഭവ് വാരിക്കൂട്ടിയത് 94 റണ്‍സാണ്. 10 ഫോറുകളും എട്ടു കൂറ്റന്‍ സിക്‌സറുകളും ഇതിലുള്‍പ്പെടും. 324.14 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ വണ്‍മാന്‍ ഷോ.

VAIBHA SOORYAVANSHI

ഫിഫ്റ്റിയിലെത്താന്‍ വെറും 11 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടി വന്നുള്ളൂ. 4, 4, 4, 6, 6, 0, 6, 4, 4, 6, 6 എന്നിങ്ങനെയായിരുന്നു ആദ്യ 11 ബോളില്‍ താരത്തിന്റെ പ്രകടനം. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡിനും വൈഭവ് അവകാശിയായിയിരിക്കുകയാണ്.

2005ല്‍ ശ്രീലങ്കന്‍ താരം കൗശല്യ വീരരത്‌നെ ഒരു പ്രാദേശിക മല്‍സരത്തില്‍ 12 ബോളില്‍ നേടിയ ഫിഫ്റ്റിയായിരുന്നു ഇതുവരെയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ദേശീയ ടീമുകള്‍ തമ്മിലുള്ള ലിസ്റ്റ് എ മല്‍സരത്തില്‍ ഒരു ബോള്‍ കുറച്ചു കളിച്ച് വൈഭവ് പഴങ്കഥയാക്കിയത്.

കൂടാതെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ 12 ബോളില്‍ ഫിഫ്റ്റിയെന്ന ടി20യിലെ റെക്കോര്‍ഡ് പോലും യൂനിവേഴ്‌സല്‍ ബേബി ബോസെന്നു വിളിപ്പേരുന്ന ഇന്ത്യന്‍ വണ്ടര്‍ കിഡിനു മുന്നില്‍ തരിപ്പണമായി. 2007ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഒരോവറിലെ ആറു സിക്‌സറുള്‍പ്പെടെ യുവി 12 ബോളില്‍ ഫിഫ്റ്റിയിലേക്കു കുതിച്ചെത്തിയത്.

ഫൈനലില ഇന്ത്യന്‍ എ 11

പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, നിഷാന്ത് സിന്ധു, അനുകുല്‍ റോയ്, വിപ്രാജ് നിഗം, അശോക് ശര്‍മ, യാഷ് ടാക്കൂര്‍.

Story first published: Sunday, June 21, 2026, 12:22 [IST]
Other articles published on Jun 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+