Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കളി വട്ടപ്പൂജ്യം, മണ്ടനും!! ഇതാണോ ഭാവി ടി20 ക്യാപ്റ്റന്‍? തിലകിന് വിമര്‍ശനം

ദാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ഫൈനല്‍ മോഹങ്ങള്‍ തുലാസിലായതിനു പിന്നാലെ ക്യാപ്റ്റന്‍ തിലക് വര്‍മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം. ടി20യില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ച തീരുമാനം മണ്ടത്തരമാണെന്നു ഇപ്പോള്‍ വ്യക്തമായെന്നും പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നു.

ടൈയിലേക്കും തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്കും നീണ്ട ത്രില്ലിങ് മാച്ചില്‍ ശ്രീലങ്കന്‍ എ ടീമിനോടു തോറ്റതോടെയാണ് തിലക് എയറിലായത്. ദിവസങ്ങള്‍ക്കു മുമ്പ് അഫ്ഗാനിസ്താന്‍ എ ടീമിനോടും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപക്രാരം ഇന്ത്യ തോറ്റിരുന്നു.

INDIAN TEAM

ആദ്യ കളിയില്‍ ലങ്കയ്‌ക്കെതിരേ തോല്‍വിയുടെ വക്കില്‍ നിന്ന ശേഷം നേടിയ എട്ടു റണ്‍സിന്റെ നേരിയ ജയം മാത്രമാണ് ഇന്ത്യക്കു ആശ്വസിക്കാനുള്ളത്. ഇനി 17ന് അഫ്ഗാനുമായാണ് ഇന്ത്യയുടെ അവസാന മല്‍സരം. രണ്ടു പോയിന്റ് വീതമുള്ള ഇരുടീമുകള്‍ക്കും മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. ഇതില്‍ തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്യും.

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

പൊരുതി വീണ് ഇന്ത്യ

ശ്രീലങ്ക എയ്‌ക്കെതിരേ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ശേഷം നാലു ബോള്‍ ശേഷിക്കെ 265 റണ്‍സിനു ഇന്ത്യന്‍ എ ടീം ഓള്‍ഔട്ടായി. ഒരു സമയത്തു ഏഴു വിക്കറ്റിനു 143ലേക്കു കൂപ്പുകുത്തിയ ഇന്ത്യ 200 റണ്‍സ് പോലുമെത്തില്ലെന്നാണ് കരുതപ്പെട്ടിരുന്നത്.

എന്നാല്‍ പരമ്പരയുടെ കണ്ടെത്തലായി മാറിയ ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെയുടെയും (72) മറ്റൊരു ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമിന്റെയും (51) ഫിഫ്റ്റികള്‍ ടീമിനെ 250 പ്ലസ് റണ്‍സിലേക്കു ഉയര്‍ത്തി. 66 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഷെഡ്‌ഗെയുടെ ഇന്നിങ്‌സ്. വിപ്രജാവട്ടെ 49 ബോളില്‍ ആറു ഫോറുമടിച്ചു.

37 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദാണ് മറ്റൊരു പ്രധാന സ്‌കോററര്‍. ക്യാപ്റ്റന്‍ തിലക് വര്‍മ 23 റണ്‍സിനും കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി 21 റണ്‍സിനും പുറത്തായി. മറുപടിയില്‍ സദീര സമരവിക്രമെയുടെ (93) ഇന്നിങ്‌സിലേറി ലങ്കയും തിരിച്ചടിച്ചു.

രണ്ടു വിക്കറ്റ് ശേഷിക്കെ അവസാന ബോളില്‍ ലങ്കയ്ക്കു ജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. പക്ഷെ ഒരു റണ്‍സേ അവര്‍ പൂര്‍ത്തിയാക്കിയുള്ളൂ. ഡബിളിനായി ശ്രമിക്കവെ ചാമിക ഗുണശേഖര റണ്ണൗട്ടായതോടെ കളി ടൈയില്‍ കലാശിച്ചു.

തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 16 റണ്‍സ് അടിച്ചെടുത്തു. അര്‍ഷദ് ഖാനായിരുന്നു ബൗളര്‍. വൈഭവും ഷെഡ്‌ഗെയുമാണ് ഇന്ത്യക്കായി ചേസിങില്‍ ഇറങ്ങിയത്.

പക്ഷെ വെറും ഒമ്പതു റണ്‍സേ ആറു ബോളില്‍ നേടാനായുള്ളൂ. ആദ്യ മൂന്നു ബോളും ഷെഡ്‌ഗെ സ്‌ട്രൈക്ക് നേരിട്ടതാണ് അബദ്ധമായത്. ഒരു ഡോട്ട് ബോളടക്കം വെറും മൂന്നു റണ്‍സ് മാത്രമേ ആദ്യ മൂന്നു ബോളില്‍ വന്നുള്ളൂ. ഇതോടെ തോ്ല്‍വിയും ഉറപ്പായി.

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

തിലകിനെതിരേ ആരാധകരോഷം

കളിക്കളത്തില്‍ വളരെ മോശം പെരുമാറ്റമാണ് തിലക് വര്‍മ കളിയുടെ അവസാന ഘട്ടത്തില്‍ കാഴ്ചവച്ചത്. അംപയര്‍മാരുടെ ചില തീരുമാനങ്ങളില്‍ ക്ഷുഭിതനായി കാണപ്പെട്ട അദ്ദേഹം ഓണ്‍ ഫീല്‍ഡ് അംപയര്‍മാരുമായി തര്‍ക്കിക്കുകയും അവരെ അധിക്ഷേപിക്കുകയുമെല്ലാം ചെയ്തിരുന്നു.

TILAK VARMA

മോശം ക്യാപ്റ്റന്‍സി, ബാറ്റിങ് എന്നിവയ്‌ക്കൊപ്പം ഗ്രൗണ്ടിലെ അനാവശ്യ ഷോഓഫും നടത്തിയതോടെ തിലകിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകരോഷവും ശക്തമായി.

' തിലക് വര്‍മ ഒരു വൃത്തികെട്ട കുട്ടിയാണ്. അവന്‍ ഒരു ക്യാപ്റ്റനാണ്, പക്ഷേ ഒരു സ്‌കൂള്‍ കുട്ടിയെപ്പോലെ അമ്പയര്‍മാരോടും എതിര്‍ ടീമിലെ കളിക്കാരോടും വഴക്കിടുന്നു'.

'ക്യാപ്റ്റന്‍ തിലക് വര്‍മ്മയുടെ ഇതുവരെയുള്ള റെക്കോര്‍ഡ്-
ശ്രീലങ്ക എയ്ക്കെതിരായ ആദ്യ മത്സരത്തില്‍ കഷ്ടിച്ച് തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടു.
രണ്ടാം മത്സരത്തില്‍ തോറ്റു.
ശ്രീലങ്ക എയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ തോറ്റു.

വ്യക്തിഗത പ്രകടനം-
മൂന്ന് മത്സരങ്ങളിലും അര്‍ത്ഥവത്തായ സംഭാവനകളൊന്നുമില്ല.
സൂപ്പര്‍ ഓവറിലേക്ക് നയിച്ച അവസാന ഓവറിലെ ഫീല്‍ഡിങില്‍ വലിയൊരു പിഴവ്.
സൂപ്പര്‍ ഓവറില്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ വൈഭവ് തുടക്കം കുറിക്കണമെന്ന മണ്ടന്‍ തീരുമാനമെടുത്തു.

ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനാണ് ഇത്. ബേബി സിറ്റര്‍ തിലക് വര്‍മ്മയ്ക്ക് അഫ്ഗാനിസ്ഥാന്റെയും ശ്രീ ലങ്കയുടെയും എ ടീമുകളെ മറികടക്കാന്‍ പോലും കഴിയിഞ്ഞില്ല'.

' IND A vs SL A മത്സരം സമനിലയിലായി. വെളിച്ചം കുറവായതിനാല്‍ സൂപ്പര്‍ ഓവര്‍ നടത്താന്‍ അമ്പയര്‍മാര്‍ ആഗ്രഹിച്ചില്ല, പക്ഷേ ക്യാപ്റ്റന്‍ തിലക് വര്‍മ്മ അവരുമായി വളരെ നേരം പോരാടി, ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ബോധ്യപ്പെടുത്തി. തര്‍ക്കം അവസാനിപ്പിക്കാന്‍ വൈഭവ് സൂര്യവംശി ഇടയ്ക്ക് വരേണ്ടി വന്നു! ഫലം- IND A സൂപ്പര്‍ ഓവറില്‍ തോറ്റു.'

'തിലക് വര്‍മയെ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് വന്‍ വിഡ്ഢിത്തമാണെന്നു തെളിഞ്ഞിരിക്കുകയാണ്. കളിയില്‍ വട്ടപ്പൂജ്യം, കൂടാതെ മണ്ടന്‍ ക്യാപ്റ്റനും. തിലകിനെ മാറ്റി സഞ്ജു സാംസണിനെയോ, രജത് പാട്ടിദാറിനെയോ പുതിയ വൈസ് ക്യാപ്റ്റനാക്കണം'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Monday, June 15, 2026, 19:52 [IST]
Other articles published on Jun 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+