Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ശ്രീലങ്കയെ തോല്‍പ്പിക്കണം, ഇന്ത്യ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? പരിശോധിക്കാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഞെട്ടിക്കുന്ന ടൈ ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 230 എന്ന സ്‌കോറിലേക്ക് ഇന്ത്യ ഒതുക്കിയെങ്കിലും മറുപടിക്കിറങ്ങിയ ഇന്ത്യ 13 പന്ത് ബാക്കിയാക്കി 230ല്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റുകളും സ്‌കോര്‍ തുല്യതയിലെത്തിയ ശേഷമാണ് നഷ്ടമായത്. ഇന്ത്യന്‍ താരങ്ങളുടെ അശ്രദ്ധയാണ് അര്‍ഹിച്ച ജയം നിഷേധിച്ചതെന്ന് പറയാം.

ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. രണ്ടാം മത്സരത്തിന് ശക്തമായ മഴ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഈ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത പോലുമുണ്ട്. മത്സരം നടന്നാല്‍ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യ നന്നായി പ്രയാസപ്പെടും. എന്തൊക്കെയാണ് ശ്രീലങ്കയെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്ന് അറിയാം. ഒന്നാമതായി ഇന്ത്യ ബാറ്റിങ് ഓഡറില്‍ അനാവശ്യമായ പരീക്ഷണം നടത്തരുത്.

ആദ്യ ഏകദിനത്തില്‍ നാലാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെ പരീക്ഷിച്ചത് ഇന്ത്യയുടെ ജയം നിഷേധിക്കുന്നതില്‍ കാരണമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ അനാവശ്യ ബാറ്റിങ് പരീക്ഷണത്തിന് ഇന്ത്യ രണ്ടാം മത്സരത്തിന് തയ്യാറാവരുത്. ശ്രേയസ് അയ്യര്‍ നാലാം നമ്പറിലും കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലും കളിക്കണം. ആറാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറും ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലും കളിക്കണം. ഇതാണ് ഇന്ത്യയുടെ ശക്തമായ പ്ലേയിങ് 11.

അതുകൊണ്ടുതന്നെ ഇത്തരം അനാവശ്യ പരീക്ഷണം ഇന്ത്യ നടത്താന്‍ പാടില്ല. മറ്റൊരു കാര്യം ഇന്ത്യ സ്പിന്നിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. കാരണം പിച്ചില്‍ രണ്ടാമത് പന്തെറിയുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കം ലഭിക്കുന്നുണ്ട്. ഇത് മുതലാക്കാന്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലത്. ശ്രീലങ്ക പ്രയോഗിച്ചതുപോലെ ഇന്ത്യ കൂടുതല്‍ സ്പിന്നര്‍മാരെ ഉപയോഗിക്കണം.

ind vs sl

ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം പന്തെറിയാന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം ബൗളിങ്ങില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണം. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ എല്ലാവരും പന്തെറിയുന്നവരാണ്. വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലടക്കം ഭേദപ്പെട്ട രീതിയില്‍ സ്പിന്നെറിയാന്‍ കഴിവുള്ള താരമാണ്. ഇന്ത്യ കഴിയുന്ന അത്ര സ്പിന്നര്‍മാരെ പരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇതിന് തയ്യാറാവുമെന്ന കാര്യം ഉറപ്പാണ്. മൂന്നാമത്തെ കാര്യം ശ്രീലങ്കയുടെ വാലറ്റത്തെ പൂട്ടാന്‍ ഇന്ത്യക്ക് കൃത്യമായ പദ്ധതി വേണം. പ്രത്യേകിച്ച് ദുനിത് വെല്ലാലെഗെ. 101ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശേഷമാണ് ശ്രീലങ്ക 230 എന്ന റണ്‍സിലേക്കെത്തിയത്. ഇതിന് കാരണമായത് മധ്യനിരയുടെ പ്രകടനമാണ്. ശ്രീലങ്കയുടെ മധ്യനിരയിലും വാലറ്റത്തും കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള മികച്ച താരങ്ങളുണ്ട്.

ഇവരെ പൂട്ടാന്‍ കൃത്യമായ പദ്ധതി ഇന്ത്യക്ക് വേണം. അല്ലാത്ത പക്ഷം ശ്രീലങ്കയെ വീഴ്ത്തുക ഇന്ത്യക്ക് കടുപ്പമായിരിക്കും. ടീം കരുത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ സ്പിന്നിന് മികവുള്ള മൈതാനത്ത് ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ പതറുന്നതാണ് കണ്ടത്. ഇത് ആവര്‍ത്തിക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രോഹിത് ശര്‍മ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി മികച്ച തുടക്കം നല്‍കുമ്പോള്‍ ഇന്ത്യക്കത് മുതലാക്കാന്‍ സാധിക്കണം. വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. ഇവര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, August 3, 2024, 20:42 [IST]
Other articles published on Aug 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+