INDvSL T20: പ്രമുഖരില്ലാതെ ഇന്ത്യ, ആത്മവിശ്വാസത്തോടെ ശ്രീലങ്ക, പരമ്പര വിജയിയെ ഇന്നറിയാം
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ആദ്യ മത്സരം ഇന്ത്യ 38 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയം നേടി ശ്രീലങ്ക തിരിച്ചെത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. ശ്രീലങ്കയെ സംബന്ധിച്ച് ഇന്ത്യക്കെതിരേ ആദ്യ ടി20 പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. അതേ സമയം തിരിച്ചടികള്‍ നേരിടുന്ന ഇന്ത്യക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 8 മണിക്കാണ് മത്സരം. സോണി സിക്‌സില്‍ മത്സരം തത്സമയം കാണാനാവും.

ബാറ്റ്‌സ്മാന്‍മാരില്ലാതെ ഇന്ത്യ
ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് ബാധിച്ചതോടെ ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം ഐസൊലേഷനിലാണ്. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചഹാര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം നിരീക്ഷണത്തിലായതോടെ ഇന്ത്യക്ക് കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാരില്ലാത്ത അവസ്ഥയായിരുന്നു. രണ്ടാം മത്സരത്തില്‍ റുതുരാജ് ഗെയ്ക് വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, നിധീഷ് റാണ, ശിഖര്‍ ധവാന്‍ എന്നിവരെല്ലാമാണ് ബാറ്റിങ് നിരയിലുണ്ടായിരുന്നത്. ഇവരിലാര്‍ക്കും തിളങ്ങാനായില്ല. ആറാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയത്.

ശ്രീലങ്കയ്ക്ക് സുവര്‍ണ്ണാവസരം
ഇന്ത്യക്കെതിരേ ആദ്യമായി ടി20 പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാം നിര ടീമിലും പ്രമുഖരില്ലാത്ത അവസ്ഥ വന്നതോടെ ബാറ്റിങ് ഇന്ത്യക്ക് വലിയ തലവേദനയാണ്. ഈ സാഹചര്യത്തില്‍ പരമ്പര നേടി അഭിമാനം കാക്കാന്‍ ആതിഥേയര്‍ക്ക് അവസരമുണ്ട്. സ്പിന്നര്‍മാരുടെ പ്രകടനമാണ് ശ്രീലങ്കയുടെ കരുത്ത്. പേസര്‍മാരടക്കം സ്ലോ ബോളുകള്‍ എറിഞ്ഞാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടിയത്. ഈ മികവ് ഇന്നും ആവര്‍ത്തിക്കാനായാല്‍ പരമ്പര ആതിഥേയര്‍ക്ക് അലമാരയിലെത്തിക്കാം.

ബാറ്റിങ് ഓഡറില്‍ മാറ്റം വേണം
അരങ്ങേറ്റ താരം റുതുരാജ് ഗെയ്ക്‌വാദിനെ മൂന്നാം നമ്പറിലിറക്കി ദേവ്ദത്ത് പടിക്കലിനെ ഓപ്പണറാക്കിയാല്‍ ഇന്ത്യക്കത് ഗുണം ചെയ്‌തേക്കും. പവര്‍പ്ലേയില്‍ മികച്ച റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ധവാനും റുതുരാജും വമ്പനടിക്ക് മുതിരാതെ വരുന്നതോടെ പവര്‍പ്ലേയില്‍ ഇന്ത്യയുടെ റണ്‍ നിരക്ക് കുറയുകയാണ്. ഈ സാഹചര്യത്തില്‍ പവര്‍പ്ലേ മുതലാക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. കൂടാതെ സഞ്ജു സാംസണിന്റെ പ്രകടനവും സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications