Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL:'ഒരു പിഴവിനെ ഓര്‍ത്ത് ജീവിതകാലം സങ്കടപ്പെടേണ്ടി വരും', വെങ്കടേഷിനോട് ആകാശ്

1

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. മൂന്ന് മത്സരത്തിലും ആധികാരിക ജയം തന്നെ നേടിയെടുക്കാന്‍ ഇന്ത്യക്കായി. യുവതാരങ്ങളടക്കം ഇന്ത്യ പരീക്ഷിച്ച താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടുകൂടി ഇന്ത്യന്‍ ടീമിന്റെ ടീം സെലക്ഷന്‍ വലിയ തലവേദനയായിരിക്കുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ആരെയൊക്കെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നത് വലിയ ചോദ്യമായി ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.

ഫിനിഷര്‍ റോളില്‍ ഇന്ത്യ ആരെ ലോകകപ്പിലേക്ക് പരിഗണിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഹര്‍ദിക് പാണ്ഡ്യ ടീമിന് പുറത്താണുള്ളത്. നിലവില്‍ വെങ്കടേഷ് അയ്യരെയാണ് ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ മൂന്നാം ടി20യിലെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച് കൈയടി നേടാനുള്ള സുവര്‍ണ്ണാവസരം വെങ്കടേഷിന് ഉണ്ടായിരുന്നെങ്കിലും മുതലാക്കാനായില്ല. മോശം ഷോട്ടിന് ശ്രമിച്ച് താരം പുറത്താവുകയായിരുന്നു.

1

ഇപ്പോഴിതാ വെങ്കടേഷിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ വന്നാല്‍ ദീര്‍ഘ കാലത്തേക്ക് അതോര്‍ത്ത് സങ്കടപ്പെടേണ്ടി വരുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. 'വെങ്കടേഷ് അയ്യരെ നേരത്തെ ഇറക്കിയെങ്കിലും തിളങ്ങാനുള്ള സുവര്‍ണ്ണാവസരം അവന്‍ നഷ്ടപ്പെടുത്തി. ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാനായില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരും.

നിങ്ങളുടെ ഒരു പിഴവ് ജീവിതകാലം മുഴുന്‍ വേട്ടയാടും. ദീപക് ഹൂഡക്ക് ബാറ്റിങ്ങില്‍ പ്രമോഷന്‍ നല്‍കിയപ്പോള്‍ വലിയ ഇന്നിങ്‌സ് കളിച്ചില്ലെങ്കിലും പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്തി. വെങ്കടേഷ് മത്സരം ഫിനിഷ് ചെയ്യേണ്ടതായിരുന്നു. ഇത്തരം അവസരങ്ങള്‍ ഇനിയും അധികം ലഭിച്ചേക്കില്ല. ലഭിക്കുമ്പോള്‍ അത് പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കണം'- ആകാശ് ചോപ്ര പറഞ്ഞു.

2

ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കവെ വെങ്കടേഷിന് ഓരോ മത്സരവും വളരെ പ്രധാനപ്പെട്ടതാണ്. മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ ഇനിയൊരു അവസരം ലഭിച്ചേക്കില്ല. ടി20 ലോകകപ്പില്‍ സ്ഥാനം ലക്ഷ്യംവെച്ചാണ് വെങ്കടേഷ് കളിക്കുന്നതെങ്കില്‍ ഈ പ്രകടനം അതിന് മതിയാകില്ലെന്നുറപ്പ്. ഐപിഎല്ലില്‍ തിളങ്ങി ഹര്‍ദിക് മടങ്ങിയെത്തിയാല്‍ വെങ്കടേഷിന് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. മൂന്നാം ടി20യില്‍ വെടിക്കെട്ട് പ്രകടനവുമായി വെങ്കടേഷ് മത്സരം ഫിനിഷ് ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ സാധിച്ചേക്കുമായിരുന്നു.

3

ശ്രേയസ് അയ്യരുടെ പ്രകടനമാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യക്ക് കരുത്തായത്. തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറിയുമായാണ് ശ്രേയസ് ഇന്ത്യയെ വൈറ്റ് വാഷ് നടത്താന്‍ സഹായിച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡുണ്ടെങ്കിലും ഇത്തവണ പിഴച്ചു. ദുഷ്മന്ത ചമീരയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് രോഹിത്തിന് കാലിടറിയത്. രോഹിത്തിന്റെ മോശം പ്രകടനത്തിന്റെ കാരണത്തെക്കുറിച്ചും ആകാശ് ചോപ്ര വിലയിരുത്തി.

4

'ദുഷ്മന്ത ചമീര രോഹിത് ശര്‍മയുടെ ഈഗോയോടാണ് ഏറ്റുമുട്ടിയത്. ഒരു ആവിശ്യവുമില്ലാത്ത ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്. രോഹിത്തിന്റെ ശത്രുവായി ദുഷ്മന്ത മാറിക്കഴിഞ്ഞു. ഈ പരമ്പരയില്‍ രണ്ടാം തവണയാണ് രോഹിത്തിനെ പുറത്താക്കുന്നത്. ആകെ ആറ് തവണയാണ് രോഹിത്തിനെ അവന്‍ പുറത്താക്കിയത്. രോഹിത്തിന്റെ ഈഗോയോടാണ് അവന്‍ ഏറ്റുമുട്ടുന്നത്. സഞ്ജു സാംസണ്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായി. അവന്റെ പ്രശ്‌നം രണ്ട് കാലുകളും ക്രീസിനുള്ളിലാണെന്നതാണ്. ഓവര്‍പിച്ചായി എത്തുന്ന പന്തുകളില്‍ അവന്റെ ഫുട്‌വര്‍ക്ക് പിഴക്കുന്നു'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

5

സഞ്ജു സാംസണും ലഭിച്ച അവസരത്തെ മുതലാക്കാനായില്ല. മൂന്നാം ടി20യില്‍ ഓപ്പണറായെത്തിയ സഞ്ജുവിന് മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സ് കാഴ്ചവെച്ച് കൈയടി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും മുതലാക്കാനാവാതെ പോയി. 12 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 18 റണ്‍സാണ് അദ്ദേഹം നേടിയത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വിളിയെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം.

Story first published: Monday, February 28, 2022, 13:00 [IST]
Other articles published on Feb 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+