IND vs SL T20: സഹീറിനെ മറികടക്കാന്‍ ക്രുണാല്‍, ഭുവിക്കും നേട്ടം, കാത്തിരിക്കുന്ന റെക്കോഡുകളിതാ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 38 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര പിടിക്കാനിറങ്ങുമ്പോള്‍ ജയത്തോടെ പരമ്പര നേടാനുള്ള സാധ്യത നിലനിര്‍ത്താനാവും ശ്രീലങ്ക ശ്രമിക്കുക. ആതിഥേയരെന്ന നിലയില്‍ ഏകദിന പരമ്പര കൈവിട്ട ശ്രീലങ്കക്ക് ടി20 പരമ്പര അഭിമാന പോരാട്ടം തന്നെയാണ്.
സാധ്യതകളില്‍ കേമര്‍ ഇന്ത്യ തന്നെയാണ്. കരുത്തുറ്റ താരനിരയുള്ള ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനമാണ് വലിയ തലവേദന സൃഷ്ടിക്കുന്നത്. നിര്‍ണ്ണായകമായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ താരങ്ങള്‍ സ്വന്തം പേരിലാക്കാന്‍ സാധ്യതയുള്ള മൂന്ന് നേട്ടങ്ങളറിയാം.

50 ടി20 വിക്കറ്റിനരികെ ഭുവനേശ്വര്‍ കുമാര്‍
രണ്ടാം ടി20യില്‍ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ 50 ടി20 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ ഭുവിക്കാവും. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് നേടിയ ഭുവി കളിയിലെ താരമായിരുന്നു. മികച്ച ഫോമിലുള്ള ഭുവി രണ്ടാം മത്സരത്തിലൂടെത്തന്നെ ഈ റെക്കോഡ് മറികടക്കാനുള്ള സാധ്യത കൂടുതലാണ്. 49 മത്സരങ്ങളില്‍ നിന്ന് 25 ശരാശരിയിലും 6.96 എന്ന മികച്ച ഇക്കോണമിയിലുമാണ് ഭുവി 49 വിക്കറ്റുകള്‍ വീഴ്ത്തിയത്.

അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായാല്‍ ദീപകിനും നേട്ടം
ഇന്ത്യയുടെ സ്വിങ് പേസറാണ് ദീപക് ചഹാര്‍. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ തന്റെ ബാറ്റിങ് മികവും തെളിയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ആദ്യ ടി20യില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹത്തിന് രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായാല്‍ 25 വിക്കറ്റ് ക്ലബ്ബിലിടം പിടിക്കാം. ഹര്‍ഭജന്‍ സിങ്ങിനും വാഷിങ്ടണ്‍ സുന്ദറിനുമൊപ്പമെത്താനും ദീപകിനാവും. 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റാണ് നിലവില്‍ അദ്ദേഹം വീഴ്ത്തിയത്. ടി20യില്‍ അഞ്ച് വിക്കറ്റ് പ്രകടനം എളുപ്പമുള്ള കാര്യമല്ല. ഇതുവരെ ടി20യില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല.

സഹീര്‍ഖാനെ മറികടക്കാന്‍ ക്രുണാല്‍
ഇന്ത്യയുടെ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ സഹീര്‍ ഖാന്റെ ടി20 വിക്കറ്റ് നേട്ടത്തെ മറികടക്കാന്‍ ക്രുണാല്‍ പാണ്ഡ്യക്ക് വേണ്ടത് മൂന്ന് വിക്കറ്റ്. നിലവില്‍ 15 വിക്കറ്റുകള്‍ ക്രുണാലിന്റെ പേരിലുണ്ട്. 14 മത്സരത്തില്‍ നിന്ന് 36.9 ശരാശരിയിലും 8.10 ഇക്കോണമിയിലുമാണ് ക്രുണാലിന്റെ 15 വിക്കറ്റ് നേട്ടം.സഹീര്‍ ഖാന്റെ പേരില്‍ 17 ടി20 വിക്കറ്റുകളാണുള്ളത്. മുന്‍ പേസര്‍ അശോക് ഡിന്‍ഡയുടെ പേരിലും 17 വിക്കറ്റുകളാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications