Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇതുവരെ അരങ്ങേറിയില്ല, ശ്രീലങ്കയ്‌ക്കെതിരേ ടി20യില്‍ അരങ്ങേറിയേക്കും, മൂന്ന് പേര്‍

1

മുംബൈ: പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളികള്‍ കരുത്തരായ ശ്രീലങ്കയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കാന്‍ പോകുന്നത്. ഇന്ത്യ വേദിയാവുന്ന പരമ്പരയില്‍ ആദ്യം നടക്കുക ടി20യാണ്.

മൂന്നാം തീയ്യതിയാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് 2022 മറക്കാനാഗ്രഹിക്കുന്ന വര്‍ഷമാണ്. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് തോല്‍വി ഉള്‍പ്പെടെ വലിയ തിരിച്ചടികള്‍ 2022ല്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നു.

അതുകൊണ്ട് തന്നെ 2023ല്‍ ടി20യില്‍ വലിയ പൊളിച്ചെഴുത്താണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. യുവത്വം തുളുമ്പുന്ന ടി20 നിരയെ കെട്ടിപ്പടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ പല യുവതാരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്താന്‍ കാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രാഹുല്‍ ത്രിപാഠി

ഏറെ നാളുകളായി ഐപിഎല്ലില്‍ തിളങ്ങുന്ന താരമാണ് രാഹുല്‍ ത്രിപാഠി. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ മിടുക്കന്‍.

31കാരനായ താരം ഏറെ നാളുകളായി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കാത്തിരിക്കുന്നു. എന്നാല്‍ ഇതുവരെ അതിന് ഭാഗ്യമുണ്ടായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യക്കായി ത്രിപാഠി ടി20 അരങ്ങേറ്റം നടത്തിയേക്കും. ഐപിഎല്ലില്‍ 28 ശരാശരിയിലും 140ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലും 1798 റണ്‍സാണ് താരം നേടിയത്.

അവസാന സീസണില്‍ ഹൈദരാബാദിനൊപ്പം 158.24 സ്‌ട്രൈക്കറേറ്റുള്‍പ്പെടെ 413 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ അവസരം നല്‍കാന്‍ സാധ്യത കൂടുതലുള്ള താരമാണ് രാഹുല്‍ ത്രിപാഠിയെന്ന് പറയാം.

1

ശിവം മാവി

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന താരമാണ് ശിവം മാവി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം വളര്‍ന്ന മാവി അതിവേഗത്തില്‍ പന്തെറിയാന്‍ മിടുക്കനാണ്. ഇന്ത്യ അതിവേഗ പേസര്‍മാരെ തേടുന്ന സാഹചര്യത്തില്‍ ശിവം മാവിക്ക് ഇന്ത്യ ടി20 ടീമില്‍ ഇടം നല്‍കിയിരിക്കുകയാണ്.

ഇക്കോണമി മോശമാണെങ്കിലും മികച്ച പരിശീലനവും പിന്തുണയും ലഭിച്ചാല്‍ റെക്കോഡ് പ്രകടനങ്ങള്‍ നടത്താന്‍ പ്രതിഭയുള്ള താരമാണ് മാവി. തുടര്‍ച്ചയായി 140 പ്ലസ് വേഗം കുറിക്കാന്‍ കഴിവുള്ള മാവിയും ശ്രീലങ്കയ്‌ക്കെതിരേ ടി20 അരങ്ങേറ്റം നടത്തിയേക്കും. ഐപിഎല്ലില്‍ 32 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് നേടിയത്.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 7 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് മാവിയുടെ സമ്പാദ്യം. 24കാരനായ താരത്തെ ഇത്തവണ 6 കോടിക്ക് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരേ മാവിക്ക് ടി20 അരങ്ങേറ്റം പ്രതീക്ഷിക്കാം.

1

മുകേഷ് കുമാര്‍

ആഭ്യന്തര ക്രിക്കറ്റിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പേസറാണ് മുകേഷ് കുമാര്‍. ബംഗാള്‍ പേസറായ താരം ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. 20 ലക്ഷം അടിസ്ഥാന വിലക്കെത്തി 5.5 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മുകേഷ് കുമാര്‍ എത്തിയിരിക്കുകയാണ്.

അവസാന രഞ്ജി ട്രോഫിയില്‍ 20 വിക്കറ്റുമായി തിളങ്ങിയ താരം ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലന്‍ഡിനെതിരേയും കളിച്ചു. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവുന്ന താരമാണ് മുകേഷ്. ടെസ്റ്റില്‍ മാത്രമല്ല പരിമിത ഓവറിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ മുകേഷിനാവും.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യ മുകേഷ് കുമാറിനും അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഇത്തവണ അവസരം താരം അര്‍ഹിക്കുന്നുണ്ട്. മുഹമ്മദ് ഷമിയുടെ പകരക്കാരനായി ഇന്ത്യക്ക് വളര്‍ത്താവുന്ന താരമാണ് മുകേഷ്.

Story first published: Saturday, December 31, 2022, 21:46 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+