IND vs SL t20: കൂടുതല്‍ റണ്‍സ്, വിക്കറ്റ്, നേര്‍ക്കുനേര്‍ കണക്ക്, അറിഞ്ഞിരിക്കേണ്ട റെക്കോർഡുകൾ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തിവാണ് ഇന്ത്യന്‍ ടീം ടി20ക്കിറങ്ങുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളുള്ളതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടീം ഇറങ്ങുന്നത്.
അതേ സമയം തട്ടകത്തില്‍ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം ടി20 പരമ്പര സ്വന്തമാക്കി മാറ്റാനുറച്ചാവും ശ്രീലങ്ക ഇറങ്ങുന്നത്. മൂന്ന് ഏകദിനത്തില്‍ വിജയിക്കാനായത് ശ്രീലങ്കയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ഇന്ത്യയെ സ്പിന്‍ കെണിയില്‍ വീഴ്ത്താനാവും ശ്രീലങ്ക ശ്രമിക്കുക. പരമ്പരക്ക് മുമ്പ് നേര്‍ക്കുനേര്‍ പോരാട്ടത്തിലെ കേമനാര്, കൂടുതല്‍ റണ്‍സ്, വിക്കറ്റ് എല്ലാ റെക്കോഡുകളും പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ കേമര്‍
ഇരു ടീമും തമ്മിലുള്ള ടി20 കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 19 മത്സരങ്ങള്‍ ഇരു ടീമും ഇതുവരെ നേര്‍ക്കുനേര്‍ കളിച്ചത്. ഇതില്‍ 13ലും ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായി. അഞ്ച് മത്സരത്തില്‍ ശ്രീലങ്ക ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലാണ് കലാശിച്ചത്. ഇന്ത്യക്കെതിരേ ഇതുവരെ ഒരു ടി20 പരമ്പര പോലും നേടാന്‍ ശ്രീലങ്കക്ക് സാധിച്ചിട്ടില്ല. പ്രമുഖ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്കെതിരേ ആദ്യമായി ടി20 പരമ്പര നേടാനുള്ള അവസരമാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്.

റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്ത്
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. ഏഴ് മത്സരത്തില്‍ നിന്ന് 84.75 ശരാശരിയില്‍ 339 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 140.66 ആണ്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് കെ എല്‍ രാഹുലാണ്. 42.12 ശരാശരിയില്‍ 295 റണ്‍സാണ് രാഹുല്‍ നേടിയത്. ടോപ് ഫൈവില്‍ ഒരു ശ്രീലങ്കന്‍ താരം പോലുമില്ല. ശിഖര്‍ ധവാന്‍ (289), രോഹിത് ശര്‍മ (289), സുരേഷ് റെയ്‌ന (265) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. നാല് മത്സരത്തില്‍ നിന്ന് 78.33 ശരാശരിയില്‍ 235 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് ശ്രീലങ്കന്‍ താരങ്ങളില്‍ മുന്നില്‍. ശിഖര്‍ ധവാന് ഇത്തവണ തിളങ്ങാനായാല്‍ കോലിയുടെ റെക്കോഡിനെ അനായാസം മറികടക്കാനാവും.

വിക്കറ്റ് വേട്ടക്കാരില്‍ ചഹാല്‍
ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ളത്. 14 വിക്കറ്റുകള്‍ ചഹാലിന്റെ പേരിലുണ്ട്. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം സ്വന്തമാക്കാനും ചഹാലിന് സാധിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ളത് ആര്‍ അശ്വിനാണ്. 13 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ കളിക്കുന്നത്. മൂന്നാം സ്ഥാനത്ത് കുല്‍ദീപ് യാദവാണ്. 10 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും നിലവിലെ ഫോമില്‍ താരത്തിന് പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല. ദുഷ്മന്ത ചമീര (10),ശര്‍ദുല്‍ ഠാക്കൂര്‍ (9) എന്നിവരാണ് ടോപ് ഫൈവിലെ മറ്റുള്ളവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications