Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ശ്രീലങ്ക ടി20: നടരാജനും ഇഷാനുമില്ല, മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനം ജൂണ്‍ രണ്ടിന് ആരംഭിക്കും. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കും. ഇതിനിടെ ഇന്ത്യയുടെ യുവനിര ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ കളിക്കുന്നത്.

സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പരമ്പരയിലായതിനാല്‍ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ അവസരം നല്‍കാനാണ് സാധ്യത. നിലവിലെ ഒട്ടുമിക്ക യുവതാരനിരയും ടീമിന്റെ ഭാഗമായേക്കും. ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് അവതാരകനായ ഹര്‍ഷ ഭോഗ്്‌ല.

ഓപ്പണര്‍മാരായി ശിഖര്‍ ധവാനെയും പൃഥ്വി ഷായെയുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഇരുവരും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍മാരാണ്. ഇത്തവണത്തെ ഐപിഎല്ലിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. നല്ല പരസ്പര ധാരണയും ഒപ്പം വലത്-ഇടത് കൂട്ടുകെട്ടും ലഭിക്കുന്നതിനാല്‍ ഓപ്പണിങ്ങില്‍ ഏറ്റവും അനുയോജ്യര്‍ ഇവര്‍ തന്നെയാണ്.

harshabhogle-

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ 2021ലെ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. നാലാമനായി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെയാണ് ഹര്‍ഷ പരിഗണിച്ചത്. ഇഷാന്‍ കിഷനെ തഴഞ്ഞാല്‍ അദ്ദേഹം സഞ്ജുവിനെ തിരഞ്ഞെടുത്തത്. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി ഐപിഎല്ലില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

അഞ്ച്,ആറ് നമ്പറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയുമാണ്. ഹര്‍ദിക് 2021 ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പന്തെറിയാനാവുന്നില്ല. ഏഴാമനായി ക്രുണാലിനൊപ്പം സ്പിന്‍ ഓള്‍റൗണ്ടറായി രാഹുല്‍ തെവാത്തിയയൊണ് അദ്ദേഹം പരിഗണിച്ചത്. ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാനൊപ്പം പ്രതീക്ഷക്കൊത്ത് ഉയരാന്‍ തെവാത്തിയക്ക് കഴിഞ്ഞിരുന്നില്ല.

രണ്ട് പേസ് ബൗളര്‍മാരെ അദ്ദേഹം ടീമിലേക്ക് പരിഗണിച്ചത്. ദീപക് ചഹാറും ഭുവനേശ്വര്‍ കുമാറും. ആവേഷ് ഖാന്‍,ടി നടരാജന്‍,ജയദേവ് ഉനദ്ഘട്ട് തുടങ്ങിവരെയൊന്നും പരിഗണിച്ചില്ല. സെപ്ഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയെത്തുമ്പോള്‍ രാഹുല്‍ ചഹാര്‍ അല്ലെങ്കില്‍ യുസ് വേന്ദ്ര ചഹാല്‍ എന്നിവരില്‍ ഒരാളെ 11ാമനായി പരിഗണിക്കാമെന്നും ഹര്‍ഷ പറയുന്നു.

ഹര്‍ഷ ഭോഗ്്‌ലെ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, യുസ് വേന്ദ്ര ചഹാല്‍ / രാഹുല്‍ ചഹാര്‍.

Story first published: Wednesday, May 26, 2021, 14:05 [IST]
Other articles published on May 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+