Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഒരു നായകനും അത് ചെയ്യാന്‍ പാടില്ല! ഹര്‍ദിക് കാട്ടിയത് അഹങ്കാരം-വിമര്‍ശനം ശക്തം

1

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വി വലിയ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ കളി മറന്ന മത്സരത്തില്‍ 16 റണ്‍സിനാണ് ഇന്ത്യ തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടാനായത്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന്റെയും (65) സൂര്യകുമാര്‍ യാദവിന്റെയും (51) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാരും നിരാശപ്പെടുത്തി. ഇതില്‍ എടുത്തു പറയേണ്ടത് ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിന്റെ ബൗളിങ്ങാണ്. ആദ്യ മത്സരം കളിക്കാതെ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയ അര്‍ഷദീപ് ഹാട്രിക് നോബോളടക്കം വിട്ടുകൊടുത്ത് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്.

1

2 ഓവറില്‍ 37 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ടി20 ലോകകപ്പിലടക്കം ഇന്ത്യക്കായി കസറിയ അര്‍ഷദീപ് മറക്കാന്‍ ആഗ്രഹിക്കുന്ന ബൗളിങ് പ്രകടനങ്ങളിലൊന്നായിരുന്നു ഇതെന്ന് പറയാം. ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഏറ്റവും വിമര്‍ശനം നേരിട്ട താരം അര്‍ഷദീപാണ്.

മത്സരശേഷം അര്‍ഷദീപിന്റെ ബൗളിങ്ങിനെ വിമര്‍ശിക്കുന്ന തരത്തിലും നോബോള്‍ ക്രിക്കറ്റിലെ കുറ്റകരമായ കാര്യമാണെന്നുമെല്ലാമാണ് ഇന്ത്യന്‍ നായകനായ ഹര്‍ദിക് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ നായകനെന്ന നിലയില്‍ ഹര്‍ദിക് പറഞ്ഞത് തെറ്റായിപ്പോയെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്.

അര്‍ഷദീപ് പരിക്ക് കഴിഞ്ഞ് തിരിച്ചെത്തിയ താരമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും മികവ് കാട്ടിയ ബൗളറാണ്. ഒറ്റ പ്രകടനം കൊണ്ട് താരത്തെ എഴുതിത്തള്ളരുതെന്നും നായകനെന്ന നിലയില്‍ ഹര്‍ദിക് പറഞ്ഞത് ശരിയായില്ലെന്നുമാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹര്‍ദിക് അര്‍ഷദീപിനെ അപമാനിക്കുകയാണ് ചെയ്തതെന്നും ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം അടിസ്ഥാന തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ഹര്‍ദിക് ശ്രദ്ധിക്കണമെന്നും ഹര്‍ദിക് പറഞ്ഞിരുന്നു.

എന്നാല്‍ താരത്തിന്റെ ഒരു മോശം ദിവസത്തിന്റെ പേരില്‍ സംഭവിച്ച പിഴവായി മാത്രം കണ്ട് അര്‍ഷദീപിനെ നായകനെന്ന നിലയില്‍ ഹര്‍ദിക് പിന്തുണക്കുകയും ആത്മവിശ്വാസം നല്‍കുകയുമാണ് ചെയ്യേണ്ടിയിരുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ദിക് നായകനെന്ന നിലയില്‍ കൂടുതല്‍ പക്വത കാട്ടണമെന്നും ധോണിയേയും രോഹിത്തിനേയുമെല്ലാം കണ്ട് പഠിക്കണമെന്നും ആരാധകര്‍ പറയുന്നു. ഹര്‍ദിക് നായകനെന്ന നിലയിലെ സ്വന്തം പ്രകടനത്തെ വിലയിരുത്താന്‍ തയ്യാറായിട്ട് മറ്റുള്ളവരെ വിമര്‍ശിക്കണമെന്നും ആരാധകര്‍ പറയുന്നു.

2 ഓവര്‍ പന്തെറിഞ്ഞ 13 റണ്‍സാണ് ഹര്‍ദിക് വിട്ടുകൊടുത്തത്. എന്നാല്‍ തുടര്‍ന്ന് ഓവര്‍ ചെയ്യാന്‍ താരം തയ്യാറായില്ല. ബാറ്റിങ്ങിനിറങ്ങി 12 പന്തില്‍ 12 റണ്‍സാണ് ഹര്‍ദിക് നേടിയത്. നിര്‍ണ്ണായക സമയത്ത് കൂട്ടുകെട്ടുണ്ടാക്കാനാവാതെ ഹര്‍ദിക് പുറത്തായി.

ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോടടക്കം നാണംകെടാതിരുന്നത് അര്‍ഷദീപിന്റെ പ്രകടനം കൊണ്ടാണെന്നത് മറക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു തോല്‍വികൊണ്ട് ഹര്‍ദിക്കിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. താരങ്ങളെ പഴി ചാരി രക്ഷപെടുന്ന നായകനാണ് ഹര്‍ദിക്കെന്നും ആരാധകര്‍ ആരോപിക്കുന്നു.

1

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 ഹര്‍ദിക്കിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട ശ്രീലങ്കയോട് തട്ടകത്തില്‍ ടി20 പരമ്പര കൂടി തോറ്റാല്‍ വലിയ നാണക്കേടായി അത് മാറും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് പരമ്പര നേടേണ്ടതായുണ്ട്.

പരമ്പര നഷ്ടപ്പെടാല്‍ ഹര്‍ദിക്കിനത് വലിയ നാണക്കേടായി മാറും. പരമ്പര വിജയിയെ തീരുമാനിക്കുന്ന ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, January 6, 2023, 17:27 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+