For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: തോല്‍വി ഉറപ്പിച്ചിരുന്നോ? ആ പരീക്ഷണം എന്തുകൊണ്ട്? സൂര്യകുമാര്‍ പറയുന്നു

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയം നേടിയെടുത്തിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയുടെ കൗതുകകരമായ പരീക്ഷണമാണ് മത്സരത്തെ മാറ്റി മറിച്ചത്. ശ്രീലങ്ക അനായാസ ജയം നേടുമെന്ന് കരുതിയിടത്തുനിന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് കാട്ടിയ ധൈര്യമാണ് ഇന്ത്യക്ക് ഗംഭീര ജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 137 റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യ തോല്‍ക്കുമെന്നാണ് എല്ലാവരും കരുതിയിത്.

പക്ഷെ 19ാം ഓവര്‍ റിങ്കു സിങ്ങും അവസാന ഓവര്‍ സൂര്യകുമാര്‍ യാദവും എറിഞ്ഞപ്പോള്‍ മത്സരഫലം മാറി. ഇതോടെ ശ്രീലങ്കയ്ക്കും 9 വിക്കറ്റിന് 137 റണ്‍സാണ് നേടാനായത്. ആരും പ്രതീക്ഷിക്കാതെയാണ് 19ാം ഓവറില്‍ റിങ്കു സിങ് പന്തെറിയാനെത്തിയത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി റിങ്കു അപ്രതീക്ഷിതമായി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവര്‍ എറിയാന്‍ മുഹമ്മദ് സിറാജ് തയ്യാറെടുത്തതാണെങ്കിലും പെട്ടെന്ന് നായകന്‍ സൂര്യകുമാര്‍ തന്ത്രം മാറ്റി സ്വയം പന്ത് എറിയാനെത്തി.

രണ്ട് വിക്കറ്റ് സൂര്യയും വീഴ്ത്തിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ഇന്ത്യ അനായാസ ജയം നേടിയെടുക്കുകയും ചെയ്തു. 22 റണ്‍സിനിടെ ശ്രീലങ്കയുടെ 7 വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. തന്ത്രപരമായ മാറ്റത്തോടെ ഇന്ത്യ വിജയം നേടിയെടുത്തപ്പോള്‍ എല്ലാം പ്രശംസയും നായകന്‍ സൂര്യകുമാറിന് അര്‍ഹതപ്പെട്ടതാണ്. തോറ്റ കളി ജയിപ്പിച്ച തന്റെ തീരുമാനത്തെക്കുറിച്ച് മത്സരശേഷം സൂര്യകുമാര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

'അവസാന ഓവറിലേക്ക് മാത്രമായി മത്സരത്തെ പറയാന്‍ ആഗ്രഹിക്കുന്നില്ല. 30ന് നാല് വിക്കറ്റില്‍ നിന്നും 48ന് 5 വിക്കറ്റ് എന്ന നിലയില്‍ നിന്നും 137ലേക്കെത്തിച്ചതിന് പിന്നില്‍ യുവതാരങ്ങളുടെ അധ്വാനമുണ്ട്. അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. 140 ഈ പിച്ചിലെ ശരാശരി സ്‌കോറായാണ് തോന്നിയത്. ഫീല്‍ഡ് ചെയ്യാനിറങ്ങിയപ്പോള്‍ ഞാന്‍ സഹതാരങ്ങളോട് പറഞ്ഞത് ഇത്തരം മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്നും നമ്മള്‍ ഹൃദയം അര്‍പ്പിച്ച് കളിച്ചാല്‍ ഒന്നര മണിക്കൂറില്‍ നമ്മള്‍ക്ക് ജയം നേടിയെടുക്കാമെന്നുമാണ്' സൂര്യ പറഞ്ഞു.

suryakumar yadav ind vs sl

ഇന്ത്യയുടെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ആദ്യ 10 ഓവറില്‍ വലിയ മികവ് കാട്ടിയില്ല. ഒരു ഘട്ടത്തില്‍ 110 റണ്‍സിന് 2 വിക്കറ്റ് എന്ന മികച്ച നിലയിലായിരുന്നു ആതിഥേയര്‍. അവിടെ നിന്നാണ് ടീം തകര്‍ന്നത്. അവസാന സമയത്ത് സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നല്ല പിന്തുണ ലഭിച്ചിരുന്നു. അതുകൊണ്ടാണ് സൂര്യകുമാര്‍ റിങ്കു സിങ്ങിന് 19ാം ഓവര്‍ നല്‍കിയത്. ഇതുവരെ പന്തെറിയാതിരുന്ന റിങ്കുവിന്റെ ബൗളിങ് ശൈലി ശ്രീലങ്കന്‍ താരങ്ങള്‍ക്ക് അറിയില്ല.

ഓഫ് സ്പിന്‍ പിച്ചില്‍ ഫലം കാണുന്നതിനാല്‍ റിങ്കുവിന്റെ മികവില്‍ സൂര്യ വിശ്വാസം അര്‍പ്പിച്ചു. രണ്ട് വിക്കറ്റുകള്‍ റിങ്കു വീഴ്ത്തിയതോടെ മത്സരത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ വന്നു. അവസാന ഓവറില്‍ 6 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പേസര്‍മാര്‍ തല്ലുകൊള്ളുന്ന സാഹചര്യത്തില്‍ സ്പിന്നറെ കൊണ്ടുവരാനാണ് സൂര്യ ആഗ്രഹിച്ചത്. ആദ്യം സിറാജ് പന്തെറിയാന്‍ തയ്യാറെടുത്തു. പിന്നീട് യശ്വസി ജയ്‌സ്വാള്‍ പന്തെറിയാനൊരുങ്ങി.

പെട്ടെന്നാണ് സൂര്യകുമാര്‍ തീരുമാനം മാറ്റി സ്വയം പന്തെറിയാനെത്തിയത്. പരിശീലകന്‍ ഗൗതം ഗംഭീറിനെപ്പോലും അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്. അവസാന ഓവറില്‍ സൂര്യകുമാര്‍ റണ്ണൗട്ട് അവസരം പാഴാക്കി ഇല്ലായിരുന്നെങ്കില്‍ ഈ ഓവറില്‍ത്തന്നെ ഇന്ത്യ ജയിച്ചേനെ. സൂപ്പര്‍ ഓവറില്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകള്‍ തുടരെ നേടിയതോടെ ശ്രീലങ്ക 2 റണ്‍സില്‍ ഒതുങ്ങി. ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാര്‍ ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയും പരമ്പര തൂത്തുവാരുകയും ചെയ്തു.

Story first published: Wednesday, July 31, 2024, 13:50 [IST]
Other articles published on Jul 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+