Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രോഹിത്തിന്റെ സിംഹാസനം തെറിച്ചേക്കും! പുതിയ കിങാവാന്‍ സൂര്യ, മിന്നിക്കുമോ?

ശ്രീലങ്കയ്‌ക്കെതിരായ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വലിയൊരു ബാറ്റിങ് റെക്കോര്‍ഡ് കൂടി സ്‌കൈയെ കാത്തിരിക്കുകയാണ്. ക്യാപ്റ്റനായി കസറുന്നതിനൊപ്പം ആ റെക്കോര്‍ഡ് കൂടി സൂര്യക്കു തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളുള്ള പരമ്പര കൂടിയാണിത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം ഇന്ത്യ ആദ്യമായി പുതിയ ക്യാപ്റ്റന്റെ കീഴില്‍ കളിക്കുന്ന പ്രധാനപ്പെട്ട പരമ്പരയാണിത്. കൂടാതെ പുതിയ കോച്ച് ഗൗതം ഗംഭീറിന്റെയും ആദ്യത്തെ ചാലഞ്ച് കൂടിയാണിത്. രോഹിത്- രാഹുല്‍ ദ്രാവിഡ് യുഗത്തിനു ശേഷം ഗംഭീര്‍- സൂര്യ ജോടിയിലേക്കു വരുമ്പോള്‍ അതു ക്ലിക്കാവുമോയെന്നാണ് അറിയാനുള്ളത്.

SURYAKUMAR YADAV

ലങ്കയ്‌ക്കെതിരേ ടി20യില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് ഈ പരമ്പരയില്‍ സൂര്യയെ കാത്തിരിക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശി രോഹിത്താണ്. ടി20യില്‍ ലങ്കയ്‌ക്കെതിരേ അദ്ദേഹം വാരിക്കൂട്ടിത് 411 റണ്‍സാണ്. 400ന് മുകളില്‍ റണ്‍സ് അവര്‍ക്കെതിരേ നേടിയിട്ടുള്ള ഏക താരവും ഹിറ്റ്മാന്‍ തന്നെയാണ്.

മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (375), മുന്‍ ഇതിഹാസ താരം വിരാട് കോലി (339), ഇപ്പോള്‍ ടി20 ടീമുകളുടെ ഭാഗമല്ലാത്ത കെഎല്‍ രാഹുല്‍ (301), ശ്രേയസ് അയ്യര്‍ (296), മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (265) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ റെയ്നയ്ക്കു പിന്നില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് സൂര്യയുള്ളത്.

എന്നാല്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ കസറിയാല്‍ ഒറ്റയടിക്കു തലപ്പത്തേക്കു കയറാന്‍ സ്‌കൈയ്ക്കു സാധിക്കും. ഇപ്പോള്‍ 254 റണ്‍സാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. നടക്കാന്‍ പോവുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 158 റണ്‍സ് നേടാനായാല്‍ രോഹിത്തിനെ പിന്തള്ളി പുതിയ കിങായി അദ്ദേഹം മാറും. ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സൂര്യക്കു ഇതു അസാധ്യമായ കാര്യമല്ല. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹം രോഹിത്തിന്റെ റെക്കോര്‍ഡ് തിരുത്താന്‍ തന്നെയാണ് സാധ്യത.

ROHIT SHARMA

മൂന്നു മല്‍സരങ്ങളില്‍ നിന്നും 178 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ മറ്റൊരു റെക്കോര്‍ഡും സൂര്യയെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇതുവരെ നടന്ന ടി20 മല്‍സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി മാറാന്‍ അദ്ദേഹത്തിനു കഴിയും. നിലവില്‍ ഈ റെക്കോര്‍ഡ് മുന്‍ ലങ്കന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷനകയ്ക്കാണ്. 430 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്.

അതേസമയം, തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് രോഹിത്തിന്റെ പിന്‍ഗാമിയായി സൂര്യക്കു ടി20യിലെ പുതിയ ക്യാപ്റ്റനായി നറുക്കുവീണത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു രോഹിത്തിനു ശേഷം പുതിയ ക്യാപ്റ്റനാവേണ്ടിയിരുന്നത്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ഇന്ത്യ ചാംപ്യന്‍മാരായ കഴിഞ്ഞ ടി20 ലോകകപ്പിലും ഹാര്‍ദിക്കായിരുന്നു വൈസ് ക്യാപ്റ്റന്‍. പക്ഷെ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വമ്പന്‍ ട്വിസ്റ്റ് സംഭവിക്കുകയും ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി ലഭിച്ചില്ലെന്നു മാത്രമല്ല, വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സൂര്യ പുതിയ ക്യാപ്റ്റനും ശുഭ്മന്‍ ഗില്‍ പുതിയ വൈസ് ക്യാപ്റ്റനുമായി മാറിയത്.

Story first published: Wednesday, July 24, 2024, 11:39 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+