IND vs SL T20: നാണംകെട്ട പ്രകടനം, പരമ്പര കൈവിട്ട് ഇന്ത്യ, എല്ലാ റെക്കോഡുകളുമറിയാം
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര കൈവിട്ട് ഇന്ത്യ. പരമ്പര വിജയിയെ നിശ്ചയിക്കുന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ആതിഥേയരായ ശ്രീലങ്ക പരമ്പര കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയതോടെ 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തോല്‍വിക്ക് കാരണം. പ്രധാന റെക്കോഡുകളും പിന്നിട്ട നാഴികക്കല്ലുകളുമറിയാം.

ഇന്ത്യക്കെതിരേ ആദ്യമായാണ് ശ്രീലങ്ക ടി20 പരമ്പര നേടുന്നത്. ഇതിന് മുമ്പ് നാല് തവണ പരമ്പര കളിച്ചപ്പോള്‍ മൂന്ന് തവണയും ഇന്ത്യ ജയിച്ചു. ഒരു മത്സരം സമനിലയിലാണ് അവസാനിച്ചത്. 2008ന് ശേഷം ഇന്ത്യക്കെതിരേ ശ്രീലങ്ക ജയിക്കുന്ന ആദ്യത്തെ മൂന്ന് മത്സര പരമ്പരയാണിത്. 2008ല്‍ 2-1ന് ഇന്ത്യക്കെതിരേ ശ്രീലങ്ക ടെസ്റ്റ് പരമ്പര ജയിച്ചിരുന്നു.

തുടര്‍ച്ചയായി 11 പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ഒരു പരമ്പര തോല്‍ക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ കോവിഡ് നിരീക്ഷണത്തില്‍ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഏഴ് അരങ്ങേറ്റ താരങ്ങളെയാണ് പരമ്പരയില്‍ ഇന്ത്യ ഉപയോഗിച്ചത്. 2016ല്‍ സിംബാബ് വെയ്‌ക്കെതിരെയും ഏഴ് താരങ്ങള്‍ക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു. ഈ ടി20 പരമ്പരയില്‍ ഇരു ടീമിലും കൂടി 33 താരങ്ങളാണ് കളിച്ചത്. മൂന്ന് മത്സര പരമ്പരയില്‍ ഇത്രയും താരങ്ങള്‍ കളിക്കുന്നത് ഇതാദ്യം.

19 താരങ്ങളെയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ ഉപയോഗിച്ചത്. ഇത്രയും താരങ്ങളെ മൂന്ന് മത്സരപരമ്പരയില്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യം. അഞ്ച് ടി20 പരമ്പരകള്‍ തുടര്‍ച്ചയായി തോറ്റ ശേഷമാണ് ശ്രീലങ്ക ആശ്വാസ പരമ്പര നേടിയിരിക്കുന്നത്. 2019ല്‍ പാകിസ്താനെ 3-0ന് തോല്‍പ്പിച്ചിരുന്നു. മൂന്ന് മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ ശിഖര്‍ ധവാന്‍ മടങ്ങി. ഗോള്‍ഡന്‍ ഡെക്കായി മടങ്ങുന്ന ഇന്ത്യയുടെ ആദ്യത്തെ ടി20 നായകനാണ് ധവാന്‍. 61 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് ധവാന്‍ ഗോള്‍ഡന്‍ ഡെക്കാവുന്നത്. 2014ലാണ് ഇതിന് മുമ്പ് അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായത്.

39 റണ്‍സാണ് ആദ്യ 10 ഓവറില്‍ ഇന്ത്യ നേടിയത്. ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ ചേര്‍ന്ന് 29 റണ്‍സാണ് നേടിയത്. ടോപ് ഫൈവിന്റെ ഏറ്റവും മോശം രണ്ടാമത്തെ പ്രകടനമാണിത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരേ 26 റണ്‍സിന് ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നിരുന്നു.

പരമ്പര വിജയിയെ തീരുമാനിക്കുന്ന അവസാന 12 മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ദുഷ്മന്ത് ചമീര 14 വിക്കറ്റുകളാണ് ഇന്ത്യക്കെതിരായ ടി20യില്‍ വീഴ്ത്തിയത്. ഇന്ത്യക്കെതിരേ ഒരു പേസ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 81 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ടീമിന്റെ ഏറ്റവും മോശം മൂന്നാമത്തെ സ്‌കോറാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications