Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സര്‍പ്രൈസ് ബൗളര്‍മാര്‍ ഏകദിനത്തിലും! വീണ്ടും ഞെട്ടിക്കാന്‍ ഗംഭീര്‍, അമിത പരീക്ഷണം പാളുമോ?

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ടി20 പരമ്പര തൂത്തുവാരിക്കൊണ്ട് തുടങ്ങിയ ഗൗതം ഗംഭീര്‍ ഇനി ഏകദിന പരമ്പരയിലും സമ്പൂര്‍ണ വിജയത്തിനു കച്ച മുറുക്കുകയാണ്. വെള്ളിയാഴ്ചയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം നടക്കാനിരിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യയിറക്കുന്നത്. കഴിഞ്ഞ ടി20 പരമ്പരയില്‍ ചില വമ്പന്‍ പരീക്ഷണങ്ങള്‍ ടീമിനോടൊപ്പം ഗംഭീര്‍ നടത്തിയിരുന്നു. റിങ്കു സിങിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയുമെല്ലാം ഡെത്ത് ഓവകളില്‍ അദ്ദേഹം ബൗളിങ് ദൗത്യമേല്‍പ്പിച്ചിരുന്നു. ഇതു വിജയം കാണുകയും ചെയ്തു.

ഇനി ഏകദിന പരമ്പരയിലും ചില സര്‍പ്രൈസ് ബൗളര്‍മാരെ താന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്ന സൂചന നല്‍കിയിരിക്കുകയാണ് അദ്ദേഹം. ടീമിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നിര്‍ണായക സൂചന നല്‍കിയത്. ഏകദിന ടീമിലേക്കു മടങ്ങിയെത്തിയ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ഗംഭീറിന്റെ പരീക്ഷണങ്ങള്‍ ആരാധകരെയും വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

SHREYAS IYER

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചെന്ന നിലയിലുള്ള പരീക്ഷണങ്ങള്‍ ഏകദിന പരമ്പരയിലും തുടരുമെന്നു ഉറപ്പായിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന ഏകദിന മല്‍സരത്തില്‍ വിരാട് കോലിയെക്കൊണ്ടും ബൗള്‍ ചെയ്യിക്കുമെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെയും ബൗളിങ് പഠിപ്പിക്കുകയാണ് ഗൗതം ഗംഭീര്‍. ഇതു തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ടീമിലെ ബാറ്റര്‍മാരെയെല്ലാം അദ്ദേഹം ഓള്‍റൗണ്ടമാരാക്കി മാറ്റുമെന്നും ആരാധകര്‍ കുറിക്കുന്നു.

ഗൗതം ഗംഭീര്‍ യുഗം ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ നിയമം- എല്ലാവരും ബാറ്റ് ചെയ്യണം, എല്ലാവരും ബൗള്‍ ചെയ്യണം, എല്ലാവരും ചിരിക്കണം എന്നതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനെ ഗൗതം ഗംഭീര്‍ അടിമുടി മാറ്റിയെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബൗള്‍ ചെയ്യാതെ മാറി നില്‍ക്കുന്ന ബാറ്റര്‍മാരെയെല്ലാം അദ്ദേഹം ബൗളിങിലേക്കു കൊണ്ടു വന്നത് പ്രശംസനീയമാണ്. കൂടുതല്‍ ബൗളിങ് ഓപ്ഷനുകളുള്ളത് തീര്‍ച്ചയായും വലിയ പ്ലസ് പോയിന്റാണെന്നും ആരാധകര്‍ പറയുന്നു.

GAUTAM GAMBHIR

ലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ ഗംഭീറിന്റെ ചില തീരുമാനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ മൂന്നു കളിയിലും ബൗളിങില്‍ അദ്ദേഹം നന്നായി ഉപയോഗിച്ചിരുന്നു. മൂന്നു കളിയിലും പന്തെറിഞ്ഞ പരാഗ് രണ്ടു മല്‍സരങ്ങളില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകളും താരം വീഴ്ത്തി.

പക്ഷെ അവസാന കളിയിലായിരുന്നു ഗംഭീറിന്റെ ഏറ്റവും വലിയ ചൂതാട്ടം. ഇന്ത്യ തോല്‍വിയുടെ വക്കില്‍ നില്‍ക്കവെ 19ാം ഓവറില്‍ റിങ്കു സിങിനെയും 20ാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും അദ്ദേഹം ബൗളിങില്‍ പരീക്ഷിക്കുകയായിരുന്നു. രണ്ടു വിക്കറ്റുകള്‍ വീതം രണ്ടു പേരും വീഴ്ത്തുകയും ചെയ്തു. ഇതോടെ മല്‍സരം ടൈയില്‍ കലാശിക്കുകയും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയം നേടുകയും ചെയ്തു.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

Story first published: Thursday, August 1, 2024, 17:38 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+