അഞ്ച് പുതുമുഖങ്ങള്‍ ഒരേ സമയം, ബുദ്ധിയോ മണ്ടത്തരമോ? തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍
ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യയുടെ ഭാഗത്തു നിന്നും തീര്‍ത്തും അപ്രതീക്ഷിതമായൊരു നീക്കം കണ്ട മത്സരമായിരുന്നു ഇത്. അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ ഇന്നലെ ലങ്കയ്‌ക്കെതിരെ ഇറങ്ങിയത്.
നിതീഷ് റാണ, കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കറിയ എന്നിവര്‍ ആദ്യമായി ഇന്ത്യക്കായി ഇറങ്ങിയപ്പോള്‍ സഞ്ജു സാംസണും രാഹുല്‍ ചാഹറും തങ്ങളുടെ ആദ്യ ഏകദിനത്തിനായിരുന്നു ഇന്നലെ ഇറങ്ങിയത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ഇതുപോലെ അഞ്ച് പുതുമുഖങ്ങള്‍ക്ക് ഒരുമിച്ച് അവസരം നല്‍കിയത്. അഥുകൊണ്ട് ഈ തീരുമാനം ആരാധകരേയും ക്രിക്കറ്റ് പണ്ഡിതരേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു.

പിന്നീട് മത്സര ശേഷം എന്തുകൊണ്ടാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് അവസരം നല്‍കിയതെന്ന് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ വെളിപ്പെടുത്തുകയുണ്ടായി. താരങ്ങള്‍ക്ക് അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും കുറേക്കാലമായി ക്വാറന്റീനിലായിരുന്നു. പരമ്പര ജയിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനൊരു അവസരം കിട്ടിയത്. എപ്പോഴും എങ്ങനെ തന്ത്രങ്ങള്‍ മെച്ചപ്പെടുത്താം എന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നായിരുന്നു ധവാന്‍ പറഞ്ഞത്.
പരമ്പര ജയിച്ചത് കൊണ്ട് തന്നെ മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ പറഞ്ഞു പരമാവധി താരങ്ങള്‍ക്കും കളിക്കാന്‍ അവസരം നല്‍കാന്‍ ശ്രമിക്കുമെന്ന്. ടീമില്‍ ഇനി കളിക്കാന്‍ ബാക്കിയുള്ളത് രണ്ട് താരങ്ങള്‍ മാത്രമാണ് ദേവ്ദത്ത് പടിക്കലും, ഋതുരാജ് ഗെയ്ക്വാദും. നടക്കാനിരിക്കുന്ന ടിന്റി-20 പരമ്പരയില്‍ ഇവരും അരങ്ങേറ്റം കുറഇക്കുമെന്നാണ് കരുതപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications