For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സഞ്ജുവിന്റെ വിലയറിഞ്ഞ് ഇന്ത്യ! രാഹുലും റിഷഭും ഫ്‌ളോപ്പ്; ഗംഭീര്‍ തെറ്റ് തിരുത്തുമോ?

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 110 റണ്‍സിന്റെ വന്‍ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ഇതോടെ പരമ്പര 2-0നു ലങ്ക സ്വന്തമാക്കുകയും ചെയ്തു. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരേ ലങ്ക ജയം കൊയ്തിരിക്കുന്നത്. അവസാനമായി ഇന്ത്യയെ ലങ്ക വീഴ്ത്തിയത് 1997ലായിരുന്നു.

ഈ പരമ്പരയില്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ രണ്ടുപേരും തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും ഇവരുടെ പ്രകടനം ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ഇതോടെ കോളടിച്ചിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണിനാണ്. ഏകദിന ടീമിലേക്കു മടങ്ങിയെത്താനുള്ള അദ്ദേഹത്തിന്റെ സാധ്യതകളാണ് വര്‍ധിച്ചിട്ടുള്ളത്.

SANJU SAMSON-GAUTAM GAMBHIR

ലങ്കയ്‌ക്കെതിരേ ആദ്യത്തെ രണ്ടു കളിയിലും രാഹുലാണ് ടീമിനായി വിക്കറ്റ് കാത്തത്. റിഷഭിനെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു. ടൈയില്‍ കലാളിച്ച ആദ്യ മല്‍സരത്തില്‍ 43 ബോളില്‍ രണ്ടു ഫോറടക്കം 31 റണ്‍സ് നേടി രാഹുല്‍ പുറത്തായി. ഈ മല്‍സരത്തില്‍ ചില ഡിആര്‍എസ് തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം കൈയടി നേടിയെങ്കിലും വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ വരുത്തി.

രണ്ടാം ഏകദിനത്തിലും റിഷഭിനെ പുറത്തിരുത്തിയ ഇന്ത്യ രാഹുലിനെ നിലനിര്‍ത്തിയെങ്കിലും ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. രാഹുലിനു ഒട്ടും അനുയോജ്യമല്ലാത്ത ഏഴാം നമ്പറാണ് പുതിയ കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയത്. പക്ഷെ രണ്ടാമത്തെ ബോളില്‍ തന്നെ രാഹുല്‍ പൂജ്യത്തിനു ബൗള്‍ഡായി. ഈ കളിയില്‍ വിക്കറ്റ് കീപ്പ് ചെയ്യവെ ഒന്നിലേറെ തവണ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ബോള്‍ വഴുതിപ്പോവുകയും ചെയ്തിരുന്നു.

ബാറ്റിങിലും വിക്കറ്റ് കീപ്പിങും ഒരുപോലെ നിറംമങ്ങിയതോടെയാണ് അവസാന മല്‍സരത്തില്‍ രാഹുലിനെ ഒഴിവാക്കി റിഷഭിനെ ഇന്ത്യ തിരികെ വിളിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനവും നിരാശാജനകമായിരുന്നു. വിക്കറ്റിനു പിന്നില്‍ ചില പിഴവുകള്‍ റിഷഭും വരുത്തി. ഒരു അനായാസ സ്റ്റംപിങ് പോലും താരം പാഴാക്കിയത് ദയനീയ കാഴ്ചയായിരുന്നു. ബാറ്റിങില്‍ റിഷഭ് ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നാണ് കരുത്തിയത്.

SANJU SAMSON

നാലാം നമ്പറെന്ന മികച്ച പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും താരം ഇതു പാഴാക്കി. ഒമ്പതു ബോളില്‍ എട്ടു റണ്‍സെടുത്ത റിഷഭ് ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച് സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. രാഹുല്‍, റിഷഭ് എന്നിവരുടെ ഫ്‌ളോപ്പ് ഷോ കാരണം സഞ്ജുവിനെ തിരിച്ചുവിളിക്കാന്‍ ഗംഭീര്‍ നിര്‍ബന്ധിതനായേക്കും. അടുത്ത പരമ്പരയില്‍ രാഹുല്‍, റിഷഭ് എന്നിവരിലൊരാള്‍ക്കു പകരം സഞ്ജു ടീമിലേക്കു വരാന്‍ സാധ്യതയുണ്ട്.

ഇന്ത്യക്കു വേണ്ടി അവസാനം കളിച്ച ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിക്കാന്‍ സഞ്ജുവിനായിരുന്നു. കഴിഞ്ഞ ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്നു ഇന്ത്യ ജയിച്ച് പരമ്പരയും കൈക്കലാക്കി. അതിനു ശേഷം ടീം കളിച്ച ആദ്യ ഏകദിന പരമ്പരയാണ് ഇപ്പോള്‍ ലങ്കയ്‌ക്കെതിരേ സമാപിച്ചത്. പക്ഷെ ഈ പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചതുമില്ല.

Story first published: Wednesday, August 7, 2024, 21:12 [IST]
Other articles published on Aug 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+