Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ബിസിസിഐക്ക് വേണ്ട, ഇവര്‍ അമേരിക്കയ്ക്കായി കളിക്കൂ! ടീമിനെ സഞ്ജു നയിക്കണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതിഭാശാലികളായ താരങ്ങളുടെ നിരയാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഒരേ സമയം മൂന്നോ നാലോ ടീമുകളെ ഇറക്കാന്‍ സാധിക്കുന്ന താരസമ്പത്ത് ഇന്ത്യക്ക് ഇപ്പോള്‍ അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടുകയെന്നത് വളരെ ദുഷ്‌കരമാണ്. ഇക്കാരണത്താല്‍ത്തന്നെ പ്രതിഭയുള്ള പല യുവതാരങ്ങളും ഇന്ത്യന്‍ ടീമില്‍ സീറ്റ് നേടാനാവാതെ പുറത്തിരിക്കുന്നു.

ഇന്ത്യന്‍ ടീമിലെ താരസമ്പത്ത് കാരണം ഇതിനോടകം പല യുവതാരങ്ങളും ടീം മാറിക്കഴിഞ്ഞു. ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ നായകന്‍ പോലും ഇന്ത്യ വിട്ട് അമേരിക്കയ്ക്കായി കളിക്കാന്‍ പോയിക്കഴിഞ്ഞു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പങ്കെടുത്ത അമേരിക്കന്‍ ടീമിലും ഇന്ത്യക്കാരേറെയായിരുന്നു. അയര്‍ലന്‍ഡ് ടീമിലേക്കും ചില ഇന്ത്യന്‍ താരങ്ങള്‍ കൂടുമാറിയിരുന്നു. ഇനിയും ഈ പട്ടിക നീളുമെന്ന കാര്യം ഉറപ്പാണ്.

ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് അമേരിക്കന്‍ ടീമിലേക്കോ അയര്‍ലന്‍ഡ് ടീമിലേക്കോ കൂടുമാറിയാല്‍ വലിയ കരിയര്‍ ലഭിക്കാന്‍ സാധ്യതയുള്ളതും പ്ലേയിങ് 11 സ്ഥിരം സാന്നിധ്യമാകാന്‍ സാധിക്കുകയും ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യക്കായി ടി20 ലോകകപ്പടക്കം കളിച്ചെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാകാനും അര്‍ഹിച്ച അവസരം നേടിയെടുക്കാനും സഞ്ജുവിന് സാധിച്ചിട്ടില്ല.

ടീമില്‍ ഉള്‍പ്പെടുമ്പോഴും സഞ്ജുവിന് പ്ലേയിങ് 11ല്‍ പലപ്പോഴും ഉള്‍പ്പെടാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് അയര്‍ലന്‍ഡിലേക്കോ അമേരിക്കയിലേക്കോ കൂടുമാറിയാല്‍ സഞ്ജുവിന് വലിയ കരിയര്‍ ലഭിക്കുമെന്നുറപ്പ്. നായകസ്ഥാനമടക്കം സഞ്ജുവിന് ലഭിക്കും. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് ഇത്തരത്തിലൊരു കൂടുമാറ്റം എളുപ്പമായിരിക്കില്ല. ഇന്ത്യന്‍ ടീമില്‍ അവസരം കുറവാണെങ്കിലും സഞ്ജു ഒരിക്കലും ടീം വിടാന്‍ സാധ്യതയില്ല.

rahul tripathi

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ തുടരാന്‍ തന്നെയാവും സഞ്ജു ആഗ്രഹിക്കുക. ടീം വിടാന്‍ സഞ്ജു ഒരിക്കലും തയ്യാറായേക്കില്ല. എന്നാല്‍ കൂടുമാറ്റത്തിന് തയ്യാറായാല്‍ സഞ്ജുവിന്റെ കരിയറില്‍ വളര്‍ച്ചയുണ്ടാവുമെന്നുറപ്പ്. മറ്റൊരു താരം ക്രുണാല്‍ പാണ്ഡ്യയാണ്. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത ഓള്‍റൗണ്ടറാണ് ക്രുണാല്‍ പാണ്ഡ്യ. ഇന്ത്യക്കായി അരങ്ങേറ്റ ഏകദിനത്തില്‍ത്തന്നെ വേഗ ഫിഫ്റ്റി നേടിയ താരമാണ് ക്രുണാല്‍ പാണ്ഡ്യ.

ഐപിഎല്ലില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണെങ്കിലും ക്രുണാലിന് വേണ്ടത്ര പരിഗണന ഇന്ത്യന്‍ ടീമില്‍ ലഭിച്ചിട്ടില്ല. അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ക്രുണാല്‍. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ക്രുണാലിന് അവസരങ്ങള്‍ ഇനി പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ വിട്ടാല്‍ ക്രുണാലിന് ഇനിയും മികച്ച കരിയര്‍ സൃഷ്ടിക്കാനാവും. മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ക്രുണാലിന് നായകനെന്ന നിലയിലും തിളങ്ങാനാവും. എന്നാല്‍ വേണ്ടത്ര പരിഗണന അദ്ദേഹത്തിന് ലഭിക്കുന്നില്ല.

മറ്റൊരു താരം രാഹുല്‍ തെവാത്തിയയാണ്. ഐപിഎല്ലിലൂടെ നിരവധി തവണ ഫിനിഷിങ് മികവ് കാട്ടിയിട്ടുള്ള താരമാണ് തെവാത്തിയ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരമാണ് തെവാത്തിയ. എന്നാല്‍ ഇന്ത്യ ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടുമാറ്റം നടത്തിയാല്‍ വലിയ കരിയര്‍ തെവാത്തിയക്കും ലഭിക്കും. അടുത്ത സെവാഗ് എന്ന നിലയില്‍ വാഴ്ത്തപ്പെട്ട കളിക്കാരനാണ് പൃഥ്വി ഷാ. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ട് കരിയര്‍ തകര്‍ന്നു.

ഇപ്പോള്‍ ഇന്ത്യ ഒരു ഫോര്‍മാറ്റിലേക്കും പൃഥ്വിയെ പരിഗണിക്കുന്നില്ല. വെടിക്കെട്ട് ഓപ്പണറായ താരം ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അവസരം ലഭിച്ചാല്‍ മികവ് കാട്ടാന്‍ പൃഥ്വിക്കാവും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇനി പൃഥ്വിക്ക് സ്ഥാനം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ കൂടുമാറ്റം നടത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. രാഹുല്‍ ത്രിപാഠിയും ഇത്തരത്തില്‍ മികച്ച കരിയര്‍ അര്‍ഹിക്കുന്ന താരമാണ്. ഇന്ത്യന്‍ ടീമില്‍ ത്രിപാഠിക്ക് അര്‍ഹിച്ച പിന്തുണയില്ല.

എന്നാല്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ശേഷിയുള്ള താരമാണ് ത്രിപാഠി. അതുകൊണ്ടുതന്നെ ഇന്ത്യക്കായി കളിക്കാമെന്ന മോഹത്തോടെ തുടരാതെ ത്രിപാഠി കൂടുമാറിയാല്‍ കരിയറിലെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ മികച്ച പ്രകടനത്തോടെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കും.

Story first published: Saturday, July 20, 2024, 11:05 [IST]
Other articles published on Jul 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+