IND vs SL: രോഹിത്തിന്റെ ടീമിന് മുട്ടാന്‍ ധൈര്യമുണ്ടോ? സഞ്ജൂസ് ആര്‍മി സൂപ്പര്‍! ഏത് 11 ബെസ്റ്റ്
ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുകയെങ്കില്‍ ടി20യില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക. രോഹിത്തിനെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലിയും ഏകദിന പരമ്പരയുടെ ഭാഗമാണ്. ഇരുവരും ഈ പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യത്തെ തുടര്‍ന്നു രണ്ടു പേരും പരമ്പരയില്‍ കളിക്കാന്‍ സമ്മതം മൂളുകയായിരുന്നു.
പക്ഷെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കും ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെ ചില താരങ്ങള്‍ക്കു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഈ പരമ്പരയില്‍ നിന്നും തഴയപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി ഒരു മികച്ച ഏകദിന ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

യുവതാരങ്ങളായ റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്ത്യന്‍ ടീമിനായി ഓപ്പണര്‍മാരായി കളിക്കുക. സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് ഇരുവരും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡും ഇവര്‍ക്കുണ്ട്. ഇവരില്‍ ജയ്‌സ്വാള്‍ ഏകദിനത്തില്‍ ഇനിയും ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല. ടി20യിലും ടെസ്റ്റിലുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. രണ്ടിലും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആറു ഏകദിനങ്ങളില്‍ റുതുരാജ് ഇതിനകം കളിച്ചു കഴിഞ്ഞു. 115 റണ്‍സും അദ്ദേഹം നേടി.
ഈ ടീമിന്റെ മധ്യനിരയിലേക്കു വന്നാല്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ സായ് സുദര്‍ശന്‍, സഞ്ജു, രജത് പാട്ടിധാര്‍, റിങ്കു സിങ്, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗത്താഫ്രിക്കന്‍ പര്യനത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് സുദര്‍ശന്‍. മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ടു ഫിഫ്റ്റികളടക്കം 127 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. നാലാം നമ്പറിലാണ് സഞ്ജു കളിക്കുക. ഈ ടീമിനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും.
ഇന്ത്യക്കു വേണ്ടി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരം കൂടിയാണ് സഞ്ജു. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ അവസാന ഏകദിനത്തിലായിരുന്നു ഇത്. അന്നു പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നിട്ടും ഇപ്പോള്‍ അദ്ദേഹം അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. 16 മല്‍സരങ്ങളില്‍ നിന്നും 56.66 ശരാശരിയില്‍ 510 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

പാട്ടിധാറാണ് അഞ്ചാം നമ്പറില്‍ ഇന്ത്യക്കായി കളിക്കുക. കരിയറില്‍ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. ഈ മല്‍സരത്തില്‍ 22 റണ്‍സും അദ്ദേഹം നേടി. ആറാമനായി ബാറ്റ് ചെയ്യുക ഫിനിഷര്‍ റിങ്കുവാണ്. ഇന്ത്യക്കായി വെറും രണ്ടു ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 55 റണ്‍സും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
റിങ്കുവിനു ശേഷം വെറ്ററന്‍ താരം ജഡേജയുടെ ഊഴമാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ലങ്കയ്‌ക്കെതിരേ അദ്ദേഹം ഏകദിന ടീമില്‍ നിന്നും തഴയപ്പെട്ടത്. ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ യുസ്വേന്ദ്ര ചഹലാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഫാസ്റ്റ് ബൗളര്‍മാരായി ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവരും കളിക്കും.
ഇന്ത്യയുടെ ഏകദിന ടീം
റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രജത് പാട്ടിധാര്‍, റിങ്കു സിങ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications