For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സഞ്ജുവുണ്ടെങ്കില്‍ ഇതു സംഭവിക്കില്ല, ഇന്ത്യ ജയിച്ചേനെ! തിരിച്ചുവിളിക്കൂയെന്നു ഫാന്‍സ്

കൊളംബോ: ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ടൈ വഴങ്ങിയതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്കു തിരികെ വിളിക്കൂയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. മധ്യനിരയില്‍ സഞ്ജുവിന്റെ അഭാവം പ്രകടനമായിരുന്നുവെന്നും അദ്ദേഹത്തെ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും ജയിക്കുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 15 ബോളും രണ്ടു വിക്കറ്റും ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ രണ്ടു വിക്കറ്റും ഒരേ സ്‌കോറില്‍ ഇന്ത്യ നഷ്ടപ്പെടുത്തി.

ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. പകരം കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ആദ്യ കളിയില്‍ റിഷഭിനെ പുറത്തിരുത്തിയ ഇന്ത്യ പകരം രാഹുലിനെ കളിപ്പിക്കുകയായിരുന്നു. 43 ബോളില്‍ 31 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്യുകയായിരുന്നു.

SANJU SAMSON

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചിട്ടുള്ള ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചിട്ടുള്ള താരമാണ് സഞ്ജു. കഴിഞ്ഞ ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്നു അവസാന കളിയിലാണ് മൂന്നാമനായെത്തി സഞ്ജു സെഞ്ച്വറി കുറിച്ചത്. അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു. ഇന്ത്യ ഈ മല്‍സരം ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തിയിരുന്നു. അതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയാണ് ഇപ്പോള്‍ ലങ്കയില്‍ നടക്കുന്നത്.

ഏകദിന ടീമിലേക്കു സഞ്ജു സാംസണിനെ ഇന്ത്യ തിരികെ വിളിക്കൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. സഞ്ജു ലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും ജയിക്കുമായിരുന്നു. കാരണം അവസാനം വരെ ക്രീസില്‍ നിന്ന് കളി ജയിപ്പിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സഞ്ജു സാംസണിനെ ഏകദിന പരമ്പരയില്‍ തഴഞ്ഞ ഇന്ത്യ വലിയ മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്. ശ്രീലങ്കയുമായുള്ള കഴിഞ്ഞ ഏകദിനത്തില്‍ ഇതു ബോധ്യമായിട്ടുണ്ടാവും. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇന്ത്യയുടെ രക്ഷകനാണ് അദ്ദേഹം. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു. അവസാന കളിയില്‍ സെഞ്ച്വറിയുണ്ടായിട്ടും അദ്ദേഹത്തെ ഇന്ത്യ തഴഞ്ഞത് അംഗീകരിക്കാന്‍ സാധിക്കില്ല. അതിനുള്ള തിരിച്ചടി കൂടിയാണ് കഴിഞ്ഞ മല്‍സരത്തിലുണ്ടായതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

SANJU SAMSON

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു നേരിട്ട ടൈ ഒരു പാഠം കൂടിയാണ്. ഏകദിനത്തില്‍ സെഞ്ച്വറിയുമായി ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന സഞ്ജു സാംസണിനെ തഴഞ്ഞതിനുള്ള ശിക്ഷയാണിത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഒരിക്കലും ഒതുക്കപ്പെടേണ്ടയാളല്ല അദ്ദേഹം. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ഒരു താരത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ ഏതൈാരു ടീമും ശ്രമിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.

കെഎല്‍ രാഹുലിന്റെ മോശം ഇന്നിങ്‌സാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണം. ബാറ്റിങ് ദുഷ്‌കരമായ ഇത്തരം പിച്ചുകളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നയാളാണ് സഞ്ജു സാംസണ്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

Story first published: Saturday, August 3, 2024, 10:12 [IST]
Other articles published on Aug 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+