Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജു എപ്പോഴും ഗംഭീറിനൊപ്പം, ഇതു സോപ്പിടല്‍ തന്നെ! കളിയാക്കി റിഷഭ് ഫാന്‍സ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 മല്‍സരം ശനിയാഴ്ച രാത്രി പല്ലെക്കെലെയില്‍ നടക്കാനിരിക്കെ മലയാളിതാരം സഞ്ജു സാംസണിനെ കളിയാക്കി റിഷഭ് പന്തിന്റെ ആരാധകര്‍. ഏതു വിധേനയും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റാന്‍ ഗംഭീറിനെ സഞ്ജു സോപ്പിടുകയാണെന്നാണ് അവരുടെ പരിഹാസം. റിഷഭാണ് നിലവില്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ആദ്യ ടി20യില്‍ അദ്ദേഹം തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് സഞ്ജുവിനെ അദ്ദേഹത്തിന്റെ ആരാധകര്‍ ട്രോളിയിരിക്കുന്നത്.

ടി20 ലോകകപ്പുള്‍പ്പെടെ ഈ വര്‍ഷം ഇന്ത്യ കളിച്ചിട്ടുള്ള ടി20 ഫോര്‍മാറ്റിലുള്ള പരമ്പരകളിലെല്ലാം സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനവില്‍ അവസരം ലഭിച്ചുള്ളൂ. ഏറ്റവും അവസാനം സിംബാബ്‌വെയില്‍ കളിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ അവസാന മൂന്നു മല്‍സരങ്ങളിലാണ് സഞ്ജുവിനു കളിക്കാനായത്. പരമ്പരയിലെ അവസാന കളിയില്‍ അദ്ദേഹം മാച്ച് വിന്നിങ് ഫിഫ്റ്റി കുറിക്കുകയും ചെയ്തു.

SANJU SAMSON- GAUTAM GAMBHIR

നേരത്തേ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ് സഞ്ജുവിനെ വാനോളം പുകഴ്ത്തുകയും ടീമിലെ അഭാവത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ ലങ്കയുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പക്ഷെ റിഷഭിനെ മാറ്റി നിര്‍ത്താന്‍ സാധ്യത കുറവാണെന്നതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും സഞ്ജു ഇറങ്ങിയേക്കുക.

ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി പരിശീലനം നടത്തിയതു മുതല്‍ നെറ്റ് സെഷനുകളിലെല്ലാം പലപ്പോഴും ഗംഭീറിനൊപ്പം സഞ്ജുവിനെ കാണാമായിരുന്നു. ശ്രീലങ്കയിലെത്തിയതിനു ശേഷമുള്ള ആദ്യദിനത്തിലെ പരിശീലന സെഷനില്‍ സഞ്ജുവിനു ഗംഭീര്‍ തനിച്ച് ബാറ്റിങിനെക്കുറിച്ച് ഉപദേശങ്ങള്‍ നല്‍കുന്നതും കണ്ടിരുന്നു.

അതിനു ശേഷം കഴിഞ്ഞ ദിവസങ്ങളിലെ പരിശീലന സെഷനിടെയും ഗംഭീറിനൊപ്പം പലപ്പോഴും സഞ്ജുവുണ്ടായിരുന്നു. മലയാളി താരത്തിനു ഉപദേശം നല്‍കിയും തമാശ പങ്കിട്ടും ഗംഭീറിനെ കാണാമായിരുന്നു. ഇരുവരും തമ്മിലുള്ള ഈ കെമിസ്ട്രി റിഷഭിന്റെ ആരാധകര്‍ക്കു പക്ഷെ അത്ര രസിച്ചിട്ടില്ല. തുടര്‍ന്നാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നത്.

സഞ്ജു സാംസണും ഗൗതം ഗംഭീറും എല്ലായ്‌പ്പോഴും ഒരുമിച്ച് തന്നെയാണല്ലോ? മുന്‍ കോച്ചായ രാഹുല്‍ ദ്രാവിഡിനൊപ്പം നേരത്തേ പരിശീലന സെഷനില്‍ അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഗംഭീറുമായി സൗഹൃദം സ്ഥാപിച്ച് എങ്ങനെയെങ്കിലും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ തന്നെയാണ് സഞ്ജു ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും റിഷഭിന്റെ ആരാധകര്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON

പുതിയ കോച്ച് ഗൗതം ഗംഭീറിനെ കൈയിലെടുക്കാതെ ഇന്ത്യന്‍ ടീമില്‍ തനിക്കു പിടിച്ചുനില്‍ക്കുക അസാധ്യമാണെന്നു സഞ്ജു സാംസണ്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് മുന്‍ കോച്ചുമാരായ രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവരുമായൊന്നും ഇല്ലാതിരുന്ന തരത്തില്‍ ഗംഭീറുമായി സഞ്ജു അടുത്ത് ഇടപഴകുന്നത്. ഇതു വഴി ടീമില്‍ തനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.

പെര്‍ഫോം ചെയ്താണ് ഒരു കോച്ചിന്റെ സ്‌നേഹവും വിശ്വാസവുമെല്ലാം പിടിച്ചുപറ്റേണ്ടത്. പക്ഷെ സഞ്ജു സാംസണ്‍ പുതിയ കോച്ചായ ഗൗതം ഗംഭീറുമായി അടുപ്പം സ്ഥാപിച്ച് അതു വഴി ടീമിലേക്കു വരാനുള്ള ശ്രമത്തിലാണ്. റിഷഭ് പന്താണെങ്കില്‍ ഇതൊരിക്കലും ചെയ്യില്ല. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയാണ് അദ്ദേഹം കോച്ചുമാരുടെ പ്രിയപ്പെട്ട താരമായി മാറിയതെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Friday, July 26, 2024, 19:53 [IST]
Other articles published on Jul 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+