Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജുവിന് തന്ത്രമുപദേശിച്ച് ഗംഭീര്‍! ആദ്യടി20യില്‍ സ്ഥാനമുറപ്പ്? വീഡിയോ വൈറല്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനു ശനിയാഴ്ച പല്ലെക്കെലെയില്‍ തുടക്കമാവുകയാണ്. മുന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. പുതിയ കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പരമ്പര കൂടിയാണിത്. പരിശീലകനായുള്ള ആദ്യത്തെ പരമ്പരയില്‍ വിജയത്തോടെ തന്നെ തുടങ്ങാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുക.

ആദ്യ ടി20യില്‍ മലയാളി താരം സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഗംഭീര്‍ ഇടം നല്‍കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവിനു സ്ഥാനം ലഭിച്ചേക്കുമെന്ന സൂചനയാണ് ടീമിന്റെ ആദ്യത്തെ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോ നല്‍കുന്നത്.

SANJU SAMSON

റിഷഭ് പന്താണ് നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായാണ് സഞ്ജു ടീമിലുള്ളത്. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹം ഇലവനിലുണ്ടാവുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ഗംഭീറിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ഈ വീഡിയോയില്‍ സഞ്ജുവിനു തനിച്ച് ബാറ്റിങ് ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കന്ന ഗംഭീറിനെ നമുക്കു കാണാന്‍ സാധിക്കും. ഫ്രണ്ട് ഫൂട്ടില്‍ ഡിഫന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെടുള്ള നിര്‍ദേശങ്ങളാണ് സഞ്ജുവിനു അദ്ദേഹം നല്‍കിയതെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. പക്ഷെ ഇതു കൊണ്ടു മാത്രം ആദ്യത്തെ ടി20യില്‍ സഞ്ജു പ്ലെയിങ് ഇലവനലുണ്ടാവുമെന്നു ഉറപ്പിക്കാനും സാധിക്കില്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് തന്നെയാണ് ടീമിലേക്കു വരിക. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമേ സഞ്ജുവിനെ ഗംഭീര്‍ കളിപ്പിക്കാന്‍ സാധ്യതയുള്ളൂ.

നിലവില്‍ വിരാട് കോലിയുടെ മൂന്നാം നമ്പര്‍ പൊസിഷന്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ റോള്‍ സഞ്ജുവിനു ഗംഭീര്‍ നല്‍കുമോയെന്നതാണ് അറിയേണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച് ടി20യില്‍ ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനാണിത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറിലാണ് സഞ്ജു കളിച്ചു കൊണ്ടിരിക്കുന്നത്. ഈ പൊസിഷനില്‍ അദ്ദേഹം മിന്നുന്ന പ്രകടനവും നടത്തിയിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ കോലിയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തപ്പോള്‍ മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ടത് റിഷഭായിരുന്നു. പക്ഷെ അദ്ദേഹത്തിനു ഈ പൊസിഷനില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിക്കാതെ പോയ റിഷഭ് ഫൈനലിലുള്‍പ്പെടെ ഫ്‌ളോപ്പാവുകയും ചെയ്തു.

അതുകൊണ്ടു തന്നെ ലങ്കയുമായുള്ള ടി20 പരമ്പരയിലും റിഷഭിനു മൂന്നാം നമ്പര്‍ നല്‍കണമോയെന്ന കാര്യത്തില്‍ ഗംഭീര്‍ ഗൗരവമായി തന്നെ ആലോചിക്കും. മൂന്നാം നമ്പറിലെ മികച്ച റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ സഞ്ജുവിനു ഈ റോള്‍ അദ്ദേഹം നല്‍കിയേക്കാനും സാധ്യതയുണ്ട്.

SANJU SAMSON- GAUTAM GAMBHIR

Screenshot

സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. അവസാനത്തെ മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഇതില്‍ രണ്ടിന്നിങ്‌സുകളില്‍ ബാറ്റിങിനു ഇറങ്ങുകയും ചെയ്തു. അവസാന മല്‍സരത്തില്‍ ബാറ്റിങില്‍ നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ ഫിഫ്റ്റിയുമായാണ് സഞ്ജു കസറിയത്. ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു അദ്ദേഹം.

ലങ്കയ്‌ക്കെതിരേ ടി20 പരമ്പരയുടെ ഭാഗമാണെങ്കിലും ഏകദിന ടീമില്‍ സഞ്ജുവിനു സ്ഥാനം ലഭിച്ചില്ല. റിഷഭും കെഎല്‍ രാഹുലുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും തൊട്ടടുത്ത പരമ്പരയില്‍ തന്നെ സഞ്ജുവിനെ തഴഞ്ഞുവെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.

Story first published: Wednesday, July 24, 2024, 7:05 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+