For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാളിനെ കണ്ടു പഠിക്കൂ, സഞ്ജുവിനു രക്ഷപ്പെടാം! ഇല്ലെങ്കില്‍ ഇന്ത്യന്‍ കുപ്പായം മറക്കാം

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അദ്ദേഹം ഈ സുവര്‍ണാവസരം പാഴാക്കുകയായിരുന്നു. ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു ബൗള്‍ഡായി മടങ്ങിയത്. ഇതിനു മുമ്പ് അദ്ദേഹം കളിച്ചത് സിംബാബ്‌വെയ്‌ക്കെതിരായ അവസാന ടി20യിലായിരുന്നു. ഈ മല്‍സരത്തില്‍ ഫിഫ്റ്റിയുമായി സഞ്ജു കസറുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ അദ്ദേഹം ഡെക്കായിരിക്കുന്നത്.

അവസരങ്ങള്‍ എങ്ങനെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തണമെന്ന് യുവ ഓപ്പണറും രാജസ്ഥാന്‍ റോയല്‍സിലെ തന്റെ ടീമംഗവുമായ യശസ്വി ജയ്‌സ്വാളിനെ കണ്ടുപഠിക്കാന്‍ സഞ്ജു ശ്രമിക്കേണ്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു ലഭിക്കുന്ന ഓരോ അവസരവും എത്ര ഭംഗിയായിട്ടാണ് ഈ 22കാരന്‍ മുതലാക്കുന്നതെന്നു സഞ്ജു കണ്ടു പഠിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തെ നമുക്കു ഇനിയും കാണാന്‍ സാധിക്കുകയുള്ളൂവെന്നുറപ്പാണ്.

SANJU SAMSON

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനേക്കാള്‍ കുറച്ചു മല്‍സരങ്ങള്‍ മാത്രമേ ജയ്‌സ്വാള്‍ കളിച്ചിട്ടുള്ളൂ. ഒരു ക്രിക്കറ്ററെന്ന നിലയിലുള്ള അനുഭവസമ്പത്തും അദ്ദേഹത്തിനു കുറവാണ്. പക്ഷെ തനിക്കു കിട്ടുന്ന ഓരോ അവസരവും എങ്ങനെ മുതലാക്കണമെന്നു ജയ്‌സ്വാളിനറിയാം. ഇതു തന്നെയാണ് റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് തുടങ്ങി പ്രതിഭാശാലികളായ പലരും മല്‍സരരംഗത്തുണ്ടായിട്ടും അവരെയെല്ലാം ഓവര്‍ടേക്ക് ചെയ്ത് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

ടി20, ടെസ്റ്റ് എന്നീ രണ്ടു ഫോര്‍മാറ്റുകളിലാണ് ജയ്‌സ്വാള്‍ ഇതിനകം കളിച്ചത്. രണ്ടിലും താരം തുറുപ്പുചീട്ടായി മാറുകയും ചെയ്തിട്ടുണ്ട്. സഞ്ജുവാകട്ടെ ഏകദിനത്തിലും ടി20യിലും ഇതിനകം കളിച്ചെങ്കിലും രണ്ടിലും ഇതുവരെ സ്ഥാനമുറപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര കരിയര്‍ വളരെ ഗംഭീരമായിട്ടാണ് ജയ്‌സ്വാള്‍ തുടങ്ങിയിരിക്കുന്നത്.

ടെസ്റ്റില്‍ ഒമ്പതു മല്‍സരങ്ങളിലായി 16 ഇന്നിങ്‌സുകളാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 68.53 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 1028 റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. രണ്ടു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20 കരിയറെടുത്താല്‍ 22 മല്‍സരങ്ങളിലായി 21 ഇന്നിങ്‌സുകളാണ് ജയ്‌സ്വാള്‍ കളിച്ചത്. ഇവയില്‍ നിന്നും 165.43 സ്‌ട്രൈക്ക് റേറ്റില്‍ 713 റണ്‍സും താരം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

YASHASVI JAISWAL

മറുഭാഗത്തു സഞ്ജുവിന്റെ കരിയറെടുത്താല്‍ ടി20യില്‍ അദ്ദേഹത്തിനു തന്റെ പ്രതിഭ ഇനിയും പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനത്തിന്റെ പകുതിയെങ്കിലും സഞ്ജുവിനു ഇന്ത്യന്‍ ജഴ്സിയില്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോഴക്കേും ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ടാവുമായിരുന്നു. ടി20യില്‍ 29 മല്‍സരങ്ങളിലായി 25 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും നേടിയത് 444 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ.

ഏകദിനത്തില്‍ കുറേക്കൂടി മെച്ചപ്പെട്ടതാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡ്. 16 മല്‍സരങ്ങളിലായി 14 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 56.67 ശരാശരിയില്‍ 510 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഏകദിനത്തിലേതു പോലെ ടി20യിലും അദ്ദേഹം തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തിയേ തീരൂ. ഇനിയുള്ള ഓരോ മല്‍സരവും സഞ്ജുവിനു നോക്കൗട്ടിന് തുല്യവുമാണ്. ഇവയില്‍ മിന്നിക്കാനായെങ്കില്‍ മാത്രമേ അദ്ദേഹത്തിനു നിലനില്‍പ്പുള്ളൂവെന്നു നിസംശയം പറയാം.

Story first published: Monday, July 29, 2024, 19:46 [IST]
Other articles published on Jul 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+