IND vs SL: സഞ്ജുവിനെ ഒതുക്കാനുള്ള പ്ലാന്‍! ചാംപ്യന്‍സ് ട്രോഫിയില്‍ പ്രതീക്ഷ വേണ്ട, ഈ നീക്കം തെളിവ്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളുടെ നിരയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സ്ഥാനം. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരമായി വിലസാനുള്ള പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നില്ല. ഒന്നോ, രണ്ടോ കളിയില്‍ ഇറക്കിയ ശേഷം അവയില്‍ പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കില്‍ ഉടന്‍ പുറത്താക്കുന്ന രീതിയാണ് സഞ്ജുവിനെതിരേ എല്ലാ കാലത്തും വ്യത്യസ്ത ടീം മാനേജ്‌മെന്റുകള്‍ സ്വീകരിച്ചു പോരുന്നത്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹത്തിനു പുറത്തു തന്നെയാണ് സ്ഥാനം.
അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലാണ് ഇനി സഞ്ജുവിന്റെ മുഴുവന്‍ പ്രതീക്ഷയും. അഞ്ചു ടി20കളുടെ പരമ്പരയിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. യുവതാരം ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടെങ്കിലും പ്രഥമ പരിഗണന സഞ്ജുവിനായിരിക്കും. അദ്ദേഹത്തിനു അവസരം ലഭിക്കുന്നത് തീര്‍ച്ചയായും ആരാധകര്‍ക്കു സന്തോഷം നല്‍കുമെങ്കിലും ഇതിനു പിന്നില്‍ ഒരു അപകടം കൂടി പതിയിരിപ്പുണ്ട്. ഇതു എന്താണെന്നു നോക്കാം.

പ്രധാനപ്പെട്ട ഏതെങ്കിലുമൊരു ടൂര്‍ണമെന്റ് വരാനിരിക്കുമ്പോള്‍ അതിനു മുമ്പ് ഇതേ ഫോര്‍മാറ്റിലുള്ള പരമ്പരകളില്‍ ഇന്ത്യ കളിക്കുകയാണെങ്കില്‍ അവയില്‍ സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കാറില്ല. അതായത് ടി20 ലോകകപ്പാണ് വരാന്‍ പോവുന്നതെങ്കില്‍ ഇതിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന ടി20 പരമ്പരകളില്‍ സഞ്ജു ടീമില്‍ കാണില്ല. പകരം ഏകദിന പരമ്പരകളില്‍ അദ്ദേഹം ഇടം പിടിക്കുകയും ചെയ്യും. ഇതു തന്നെയാണ് മുന്‍ വര്‍ഷങ്ങളിലെല്ലാം സംഭവിച്ചുകൊണ്ടിരുന്നതെന്നു കാണാം.
കാരണം ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കുമെല്ലാം പ്രിയപ്പെട്ട ചില കളിക്കാരുണ്ട്. സഞ്ജു കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുയും ചെയ്താല്‍ ലോകകപ്പ് പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതരായി തീരും. അത്തരമൊരു സാഹചര്യത്തിലേക്കു പോവാതിരിക്കാന്‍ അവര്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുമുണ്ട്. സഞ്ജുവിനെ ഇപ്പോള്‍ സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ ഉള്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായി തന്നെയാണ്.

കാരണം ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിനു മുന്നിലുള്ള അടുത്ത വലിയ ടൂര്‍ണമെന്റ് 2025ല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയാണ്. ഈ ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റിലുമാണ്. അതുകൊണ്ടു തന്നെയാണ് സഞ്ജുവിനെ സിംബാബ്‌വെയുമായുള്ള അപ്രസക്തമായ ടി20 പരമ്പരയിലെടുത്തിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി കളിക്കുന്ന ഏകദിന പരമ്പരകളെല്ലാം ഇന്ത്യക്കു പ്രധാനപ്പെട്ടതാണ്.
ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയാണ് ഈ വര്‍ഷവും അടുത്ത വര്‍ഷമാദ്യവും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍. അതുകൊണ്ടു തന്നെ ഇവയിലൊന്നും സഞ്ജു സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. പകരം കെഎല്‍ രാഹുലിനും റിഷഭ് പന്തിനുമായിരിക്കും ഈ പരമ്പരകളില്‍ അവസരം ലഭിക്കുക.
സിംബാബ്‌വെ പര്യടനം കഴിഞ്ഞാല്‍ ശ്രീലങ്കന്‍ ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ജൂലൈ 27 മുതലാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ലങ്കന്‍ ടീം ഇന്ത്യയില്‍ കളിക്കുക. ഇവയില്‍ ടി20 പരമ്പരയില്‍ സഞ്ജുവിനു ഇടം ലഭിച്ചേക്കാം. പക്ഷെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ പരിഗണിക്കില്ലെന്നു ഏറെക്കുറെ ഉറപ്പാണ്. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി തന്നെയാണ് ഇതിനു കാരണം.
എന്തു സംഭവിക്കുമെന്നു നമുക്കു കാത്തിരുന്നു കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications