Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജു ഇനിയും തഴയപ്പെടും! ഇത് അവസാനത്തേതാവില്ല, എന്തു ചെയ്യണം? ഉത്തപ്പ പറയും

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനെ കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്ററായ റോബിന്‍ ഉത്തപ്പ. ടി20 പരമ്പരയില്‍ അദ്ദേഹം ഇടം പിടിച്ചപ്പോള്‍ ഏകദിനത്തില്‍ നിന്നു ഒഴിവാക്കപ്പെടുകയായിരുന്നു. സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത് കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. ഈ പരമ്പരയിലെ അവസാനത്തെ കളിയില്‍ സെഞ്ച്വറി നേടിയിട്ടും അദ്ദേഹത്തിനു ഇത്തവണ ടീമില്‍ ഇടം ലഭിച്ചില്ല.

ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് ആരാധകരുടെ ഭാഗത്തു നിന്നുയരുന്നത്. പുതിയ കോച്ച് ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനുമെതിരേ അവര്‍ ആഞ്ഞടിക്കുകയാണ്. സോണി സ്‌പോര്‍സ് നെറ്റ്‌വര്‍ക്കുമായി സംസാരിക്കവെയാണ് സഞ്ജുവിനെതിരായ അവഗണനയെക്കുറിച്ച് ഉത്തപ്പ സംസാരിച്ചത്.

SANJU SAMSON

സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നും നോക്കിയാല്‍ ഇതാദ്യമായിട്ടല്ല അദ്ദേഹം ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്നത്. ഒരു താരമെന്ന നിലയില്‍ സഞ്ജു ഇത്തരമൊരു അവസ്ഥ നേരിടുന്നത് ഇതു അവസാനത്തെ തവണയാവുമെന്നും എനിക്കു തോന്നുന്നില്ല. ഇനിയും ഇതാവര്‍ത്തിച്ചു കൊണ്ടിരിക്കും. പക്ഷെ സഞ്ജുവിന്റെ ഏകദിനത്തിലെ നമ്പറുകള്‍ അത്യുജ്വലം തന്നെയാണെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

ശ്രീലങ്കയുമായുള്ള ഈ പരമ്പരയില്‍ സ്ഥാനം ലഭിക്കാതെ പോയെങ്കിലും സഞ്ജുവിനു ഏകദിനത്തില്‍ ഭാവിയിലും അവസരങ്ങള്‍ കിട്ടുമെന്നും പക്ഷെ അവ അദ്ദേഹം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തേണ്ടതു പ്രധാനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. മറ്റുള്ള ഏതൊരു താരത്തെയും പോലെ ഏകദിന ടീമിലേക്കു സഞ്ജു സാംസണ്‍ ഇനി പരിഗണിക്കപ്പെടില്ലെന്നു പറയാന്‍ സാധിക്കില്ല. അതിനു അല്‍പ്പം കാത്തിരിക്കേണ്ടി വരുമെന്നു മാത്രം.

അദ്ദേഹത്തിനു ഇനിയും ഏകദിന ടീമില്‍ അവസരങ്ങള്‍ ലഭിക്കും. പക്ഷെ അവസരങ്ങള്‍ ഇനി ലഭികുമ്പോള്‍ അവ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിനു സാധിക്കണം. ലഭിക്കുന്ന അവസരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ടീമിലേക്കുള്ള സ്ഥാനത്തിനു വേണ്ടി മല്‍സരരംഗത്ത് അദ്ദേഹം തുടരണമെന്നും ഉത്തപ്പ ഉപദേശിക്കുന്നു.

ലങ്കയുമായുള്ള ഏകദിന ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ എല്ലാവരെയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സെലക്ടറായ അഗാര്‍ക്കറുടെ മറുപടി. ഇപ്പോള്‍ ടീമിലുള്ളവര്‍ അതിനു അര്‍ഹതയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

SANJU SAMSON

അതേസമയം, പുതിയ നേതൃത്വത്തിനു കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനു ആരാധകര്‍ സമയവും പെര്‍ഫോം ചെയ്യാനുള്ള ഇടവും നല്‍കണമെന്നു ഉത്തപ്പ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടീമിനെ പിന്തുണയ്ക്കുന്നവരും ആരാധകരുമെല്ലാം അവര്‍ക്കു എല്ലാം നേരെയാക്കുന്നതിനായി സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കോച്ച് ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണ് ശ്രീലങ്കയിലേത്. കൂടാതെ പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടി20 പരമ്പരയില്‍ ടീമിനെ നയിക്കുകയും ചെയ്യുന്നത്. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ടി20യില്‍ നിന്നുള്ള വിരമിക്കലിനു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പരയും കൂടിയാണിത്.

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ

Story first published: Wednesday, July 24, 2024, 6:16 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+