For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സഞ്ജുവും സൂര്യയും മടങ്ങിയെത്തും, ഇവര്‍ പുറത്താകും! ഏകദിന ടീമില്‍ ഈ മാറ്റം വേണം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആതിഥേയരായ ശ്രീലങ്കയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുരകേട്ട ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയ ശേഷം കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പര തന്നെ ടീം തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് മത്സരത്തില്‍ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കാതെ പോയി.

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് പറയാം. സ്പിന്‍ പിച്ചില്‍ കളിച്ച് മികവ് കാട്ടാന്‍ ശേഷിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും പ്രകടനം നിരാശപ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഗൗതം ഗംഭീര്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി ശക്തമായ ടീമിനെ കളത്തിലിറക്കാന്‍ ഇടപെടല്‍ നടത്തുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ചില താരങ്ങളെ മടക്കി കൊണ്ടുവന്നേക്കും.

നിലവിലെ ചില താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്യും. ടീമിലേക്ക് വരാന്‍ സാധ്യതയുള്ള താരങ്ങളും പുറത്താകാന്‍ സാധ്യതയുള്ള താരങ്ങളും ആരൊക്കെയാണെന്ന് നോക്കാം. സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണിന്റെ ആരാധകരെല്ലാം ഗംഭീറിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജു സാംസണിനായിരുന്നു.

എന്നിട്ടും ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടു. കെ എല്‍ രാഹുലും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍ റോളില്‍ നിരാശപ്പെടുത്തി. രണ്ട് പേര്‍ക്കും മാച്ച് വിന്നിങ് പ്രകടനം നടത്താനായില്ല. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യത കൂടുതലാണ്. ഏകദിനത്തില്‍ സഞ്ജുവിന് വലിയ ഭാവിയുണ്ട്. നന്നായി തുടങ്ങാനും അതിനെ വലിയ സ്‌കോറിലേക്ക് ഉയര്‍ത്താനും കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍.

sanju samson ind vs sl

എന്നാല്‍ അതിനുള്ള അവസരം സഞ്ജു സാംസണിന് ലഭിക്കുന്നില്ല. എന്നാല്‍ ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടീമില്‍ മാറ്റം വരുത്താന്‍ ഗംഭീര്‍ തയ്യാറായേക്കും. ഇനി ചാമ്പ്യന്‍സ് ട്രോഫിയാണ് വരാനിരിക്കുന്നത്. അതില്‍ ഇന്ത്യയുടെ പുതിയ ഏകദിന ടീമിനെത്തന്നെ പ്രതീക്ഷിക്കാം. ഇന്ത്യ മറ്റ് ചില താരങ്ങളെക്കൂടി ഏകദിനത്തിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. അതിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യയുടെ ഏകദിന കണക്കുകള്‍ മോശമാണ്.

എന്നാല്‍ സമീപകാലത്തായി ഉത്തരവാദിത്തത്തോടെ കളിക്കുന്ന സൂര്യകുമാറിനെ ഏകദിന ടീമിലേക്ക് തിരികെ വിളിക്കാവുന്നതാണ്. മറ്റൊരു താരം റിങ്കു സിങ്ങാണ്. ടി20യിലേക്ക് മാത്രം ഒതുക്കാതെ ഏകദിനത്തില്‍ റിങ്കുവിനെ വളര്‍ത്തിയാല്‍ യുവരാജിനെപ്പോലൊരു മികച്ച ഓള്‍റൗണ്ടറെ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ റിങ്കുവിനെ ഏകദിന ടീമിലേക്ക് വളര്‍ത്താന്‍ ഇടപെടേണ്ടതായുണ്ട്. ഗംഭീര്‍ റിങ്കുവിനെ വേണ്ടവിധം പരിഗണിക്കുന്നില്ല.

ഇതിന് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ നിലവിലെ ടീമിലെ ചില താരങ്ങളെ ഒഴിവാക്കേണ്ടതായുണ്ട്. ശിവം ദുബെ ടീമില്‍ എന്തിനാണെന്നതാണ് ചോദ്യം. ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കിയാണ് ദുബെയെ ഗംഭീര്‍ കളിപ്പിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉപകാരമില്ലാത്ത താരമാണ് ദുബെ. അതുകൊണ്ടുതന്നെ ഏകദിന ടീമില്‍ ഇനിയും അവസരങ്ങള്‍ നല്‍കുന്നത് മണ്ടത്തരമാണ്. ശ്രേയസ് അയ്യരുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്.

ഷോര്‍ട്ട് ബോള്‍ ഇപ്പോഴും ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ഈ സാഹചര്യത്തില്‍ ശ്രേയസിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായില്ല. റിയാന്‍ പരാഗ്, കെ എല്‍ രാഹുല്‍ എന്നിവരെ ടീമില്‍ പിന്തുണക്കണം. ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാളിനെ കൊണ്ടുവരണം. ശക്തമായ മാറ്റങ്ങളോടെ വരുന്ന ചാമ്പ്യന്‍സ് ട്രോഫി അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഗംഭീറനത് വലിയ തിരിച്ചടിയായിരിക്കും.

Story first published: Thursday, August 8, 2024, 9:02 [IST]
Other articles published on Aug 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+