For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സഞ്ജു പുറത്ത്, മൂന്ന് മാറ്റങ്ങള്‍; 3ാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ 11 ഇതാ

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യത്തെ മത്സരത്തില്‍ 43 റണ്‍സിനും രണ്ടാം മത്സരം ഏഴ് വിക്കറ്റിനും ജയിച്ചാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര ഉറപ്പിച്ചിരിക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനുമായുള്ള ആദ്യ പരമ്പര തന്നെ അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ടി20 പരമ്പര കൂടിയായിരുന്നു ഇത്.

പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം നാളെ നടക്കാന്‍ പോവുകയാണ്. പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യ കളത്തിലിറങ്ങുക. ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന ചില താരങ്ങള്‍ക്കടക്കം അവസരം നല്‍കി ഇന്ത്യ പരീക്ഷണം നടത്താന്‍ സാധ്യതയുണ്ട്. ടീം കരുത്തിനെ പരീക്ഷിക്കാനായി ഗംഭീര്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്തിയേക്കും. ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയാവുമെന്ന് പരിശോധിക്കാം.

രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്ന ശുബ്മാന്‍ ഗില്‍ മൂന്നാം മത്സരത്തില്‍ തിരിച്ചുവരും. കഴുത്തു വേദനയെത്തുടര്‍ന്നാണ് ശുബ്മാന്‍ ഗില്‍ രണ്ടാം മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കാര്യമായ പരിക്കല്ലാത്തതിനാല്‍ മൂന്നാം മത്സരത്തില്‍ ശുബ്മാന്‍ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ തിരിച്ചുവരും. ആദ്യ മത്സരത്തില്‍ ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തുടരും. നായകനെന്ന നിലയിലെത്തിയിട്ടും വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ സൂര്യ മാറ്റം വരുത്തിയിട്ടില്ല. മൂന്നാം ടി20യിലും സൂര്യയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നാലാം നമ്പറില്‍ റിയാന്‍ പരാഗ് തുടരും. യുവ ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ട് മിന്നിക്കുന്നില്ലെങ്കിലും പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ പരാഗിന് കൂടുതല്‍ അവസരം ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.

rishabh pant hardik pandya ind vs sl

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് കളി തുടരും. വിക്കറ്റ് കീപ്പറായ സഞ്ജു സാംസണെ രണ്ടാം ടി20യില്‍ കളിപ്പിച്ചപ്പോള്‍ ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്. അതുകൊണ്ടുതന്നെ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ അവസരം ലഭിക്കില്ല. റിഷഭ് പന്തിന് ഇന്ത്യ മുഖ്യ പരിഗണന നല്‍കി മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് അവസരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്.

അതുകൊണ്ടുതന്നെ നിര്‍ണ്ണായക താരമായി ഹാര്‍ദിക്കുണ്ടാവും. ഏഴാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായി റിങ്കു സിങ് തുടരും. ബാറ്റ്‌സ്മാനെന്ന നിലയില്‍ റിങ്കുവിന് ഇനിയും മികവ് കാട്ടേണ്ടിയിരിക്കുന്നു. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ റിങ്കു ഇറങ്ങുന്നതിന് മുമ്പ് തന്നെ കളി തീര്‍ത്തു. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് വിശ്രമം നല്‍കിയേക്കും. ആദ്യ രണ്ട് മത്സരത്തിലും അക്ഷര്‍ കളിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറെ ഗംഭീര്‍ പരീക്ഷിക്കാനാണ് സാധ്യത.

സ്പിന്‍ നിരയില്‍ രവി ബിഷ്‌നോയി തുടരും. മികച്ച പ്രകടനം തന്നെ താരം കാഴ്ചവെക്കുന്നുണ്ട്. 10ാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം നല്‍കി പകരം മറ്റൊരു ഇടം കൈയന്‍ പേസറായ ഖലീല്‍ അഹമ്മദിനെ കളിപ്പിച്ചേക്കും. 11ാം നമ്പറില്‍ മുഹമ്മദ് സിറാജ് തുടര്‍ന്നേക്കും. നിലവിലെ പ്രധാന പേസറെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സിറാജിനായിട്ടില്ല. ടീമെന്ന നിലയില്‍ ശക്തമായ പോരാട്ടം നടത്തുന്ന ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് ആതിഥേയരെ കെട്ടുകെട്ടിക്കുമെന്ന് തന്നെ പറയാം.

Story first published: Monday, July 29, 2024, 10:21 [IST]
Other articles published on Jul 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+