For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ചാംപ്യന്‍സ് ട്രോഫി ജയിക്കണോ? സഞ്ജുവിനെ കളിപ്പിക്കൂ! പന്തിനെതിരേ സ്റ്റൈറിസ്

ഇന്ത്യന്‍ ടീമിനോടൊപ്പം തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന സ്‌കോട്ട് സ്‌റ്റൈറിസ്. കഴിഞ്ഞ ദിവസം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊളംബോയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ കമന്ററിക്കിടെയാണ് അദ്ദേഹം റിഷഭിനെ വിമര്‍ശിച്ചത്. മാത്രമല്ല മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിച്ചേ തീരൂവെന്നും സ്റ്റൈറിസ് ആവശ്യപ്പെട്ടു.

110 റണ്‍സിന്റെ നാണംകെട്ട പരാജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയേറ്റു വാങ്ങിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 0-2നു കൈവിടുകയും ചെയ്തിരുന്നു. ആദ്യത്തെ രണ്ടു മല്‍സരത്തിലും ടീമിലുണ്ടായിരുന്ന കെഎല്‍ രാഹുലിനെ പുറത്തിരുത്തി റിഷഭിനെ കളിയില്‍ തിരികെ വിളിച്ചെങ്കിലും യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍ വരുത്തിയ അദ്ദേഹം ബാറ്റിങിലും ക്ലിക്കായില്ല. ഒമ്പതു ബോളില്‍ ഒരു ഫോറടക്കം ആറു റണ്‍സ് മാത്രമെടുത്ത റിഷഭിനെ മഹീഷ് തീക്ഷണയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് സ്റ്റംപ് ചെയ്യുകയായിരുന്നു.

RISHABH PANT

വിക്കറ്റ് കീപ്പിങില്‍ റിഷഭിന്റെ വലിയൊരു മണ്ടത്തരം കാരണം സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഇന്ത്യക്കും ഒരു സിംപിള്‍ വിക്കറ്റാണ് നഷ്ടമായത്. കുല്‍ദീപിന്റെ ബൗളിങില്‍ തീക്ഷണയെ സ്റ്റംപ് ചെയ്യാന്‍ റിഷഭിനു സുവര്‍ണാവസരം ലഭിച്ചെങ്കിലും സ്റ്റംപിങ് നടത്താന്‍ വൈകിയതു കാരണം ഇന്ത്യക്കു വിക്കറ്റ് ലഭിച്ചില്ല. ബോള്‍ കൈയിലെത്തിയ ശേഷം റിഷഭ് അല്‍പ്പനേരം തീക്ഷണയെ നോക്കിയ ശേഷം തീര്‍ത്തും അലസമായി സ്റ്റംപിങ് ചെയ്യുകയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും താരം നേരിട്ടു.

ഇതിനിടെയാണ് റിഷഭിനെതിരേ സ്‌റ്റൈറിസും കമന്ററിക്കിടെ തുറന്നടിച്ചത്. സഞ്ജുവിനെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ഒരു ബാറ്ററെന്ന നിലയില്‍ റിഷഭ് പന്ത് ചെയ്യുന്നതിനേക്കാള്‍ 1000 മടങ്ങ് നന്നായി ചെയ്യാന്‍ സഞ്ജു സാംസണിനു സാധിക്കും. അനുകമ്പയുടെ പേരില്‍ റിഷഭിനു അര്‍ഹമായതിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജയിക്കണമെങ്കില്‍ ഏകദിനത്തിലേക്കു സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്നുമാണ് സ്റ്റൈറിസ് വ്യക്തമാക്കിയത്.

കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നു ഒരു വര്‍ഷത്തിലേറെയായി മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്ന റിഷഭ് ഇത്തവണത്തെ ഐപിഎല്ലിലൂടെയാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. ദേശീയ ടീമിനായി അദ്ദേഹം ആദ്യമായി കളിച്ചത് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്നിട്ടുള്ള ടി20 ലോകകപ്പിലായിരുന്നു.

SANJU SAMSON

ഐപിഎല്ലില്‍ കൂടുതല്‍ റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവായിരുന്നിട്ടും ടി20 ലോകകപ്പില്‍ മുഴുവന്‍ മല്‍സരങ്ങളിലും റിഷഭിനെയാണ് ഇന്ത്യ കളിപ്പിച്ചത്. സഞ്ജുവിന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ റിഷഭിനു ഇന്ത്യ നല്‍കുകയും ചെയ്തു. പക്ഷെ ടൂര്‍ണമെന്റില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ റിഷഭിനായില്ല.

എല്ലാ മല്‍സരങ്ങളിലും ലക്കും ലഗാനുമില്ലാതെ കണ്ണുംപൂടി അടിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ചില കളിയില്‍ എതിര്‍ ടീം ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ട് ആയുസ് നീട്ടി നല്‍കിയപ്പോള്‍ റിഷഭ് 30-40 റണ്‍സ് നേടുകയും ചെയ്തു. ഫീല്‍ഡല്‍മാര്‍ ക്യാച്ച് പാഴാക്കാതിരുന്ന കളിയിലെല്ലാം റിഷഭ് പെട്ടെന്നു പുറത്താവുകയുമായിരുന്നു. അതിനു ശേഷമാണ് ശ്രീലങ്കന്‍ പര്യടനത്തിനായി താരം എത്തിയത്. പരമ്പരയിലെ ഏക മല്‍സരത്തില്‍ കളിച്ച റിഷഭ് തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.

Story first published: Thursday, August 8, 2024, 13:54 [IST]
Other articles published on Aug 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+