IND vs SL: ജയ്‌സ്വാളും പരാഗും മിന്നിക്കുന്നു, നാണംകെട്ട് സഞ്ജു! രാജസ്ഥാന്‍ ക്യാപ്റ്റന്‍സി ഒഴിയൂ
പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിരിക്കുകയാണ്. ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഇടവേളക്ക് ശേഷം സഞ്ജുവിന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. മഹേഷ് തീക്ഷണയുടെ ആദ്യ പന്തില്‍ത്തന്നെ സഞ്ജു ക്ലീന്‍ബൗള്‍ഡായാണ് മടങ്ങിയത്. പിന്തുണച്ച ആരാധകരെയെല്ലാം നിരാശപ്പെടുത്തിയാണ് സഞ്ജു പുറത്തായത്.
സീനിയര്‍ താരമായിട്ടും അവസരത്തിനൊത്ത് ഉയരാനോ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാനോ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന്റെ മോശം പ്രകടനത്തോടെ താരത്തിന്റെ കരിയറിനെക്കൂടിയാണ് അത് ബാധിച്ചിരിക്കുന്നത്. ഇനി സഞ്ജുവിന് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെ പിന്തുണക്കുമ്പോഴും അതിനോട് നീതികാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
സഞ്ജുവിനെ സംബന്ധിച്ച് മറ്റൊരു വലിയ നാണക്കേടുകൂടിയുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന് കീഴില്‍ വളര്‍ന്ന താരങ്ങളാണ് യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും. രണ്ട് പേരും സഞ്ജുവിനൊപ്പം ശ്രീലങ്കന്‍ ടി20 പരമ്പര കളിക്കുന്നുണ്ട്. ഓപ്പണറായ ജയ്‌സ്വാള്‍ രണ്ട് മത്സരത്തിലും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ പോലും വെടിക്കെട്ട് പ്രകടനം നടത്തി കൈയടി നേടാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു.
ആദ്യ മത്സരത്തില്‍ 21 പന്തില്‍ 5 ഫോറും 2 സിക്‌സുമടക്കം 40 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ടാം ടി20യില്‍ 15 പന്തില്‍ 30 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ജയ്‌സ്വാളിനായി. 3 ഫോറും 2 സിക്‌സുമാണ് താരം പറത്തിയത്.
ആദ്യ ടി20യില്‍ റിയാന്‍ പരാഗ് വെറും 7 പന്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് തിളങ്ങിയത്. രണ്ടാം ടി20യില്‍ ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ലെങ്കിലും 4 ഓവര്‍ പന്തെറിഞ്ഞ് 30 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

സഞ്ജുവിന്റെ രണ്ട് ശിഷ്യന്മാരും ലഭിക്കുന്ന അവസരങ്ങളില്‍ കൈയടി നേടുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ സഞ്ജുവിന് മാത്രം അവസരങ്ങളെ മുതലാക്കാനാവുന്നില്ല.
ആദ്യ ടി20യില്‍ പ്ലേയിങ് 11നിന്ന് തഴയപ്പെട്ട സഞ്ജു രണ്ടാം ടി20യില്‍ ഓപ്പണറായാണ് ഇറങ്ങിയത്. ഗോള്‍ഡന്‍ ഡെക്കായതോടെ സഞ്ജുവിന്റെ വരുന്ന മത്സരങ്ങളിലെ സാധ്യതകള്‍ കൂടിയാണ് ഇത് ബാധിച്ചിരിക്കുന്നത്. സഞ്ജു നിരാശപ്പെടുത്തുമ്പോള്‍ ശിഷ്യന്മാര്‍ തിളങ്ങുന്നു.
ഈ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനം ഒഴിയണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മാതൃക കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനമൊഴിയുന്നതാണ് മാതൃകാപരമെന്നാണ് എതിരാളികള്‍ ട്രോളുന്നത്. എന്തായാലും സഞ്ജുവിന്റെ ആരാധകരെയെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയാണ് അദ്ദേഹം രണ്ടാം ടി20യില്‍ പുറത്തായിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടും സഞ്ജു ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ടി20യില്‍ ലഭിച്ച അവസരത്തില്‍ നിരാശപ്പെടുത്തുകയും ചെയ്തതോടെ സഞ്ജുവിനെ ടി20 ടീമില്‍ നിന്നും തഴയാനുള്ള സാധ്യതയാണ് കൂടുതല്‍.
പ്രതിഭാശാലിയെന്ന് പറയുമ്പോഴും ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന് മുന്നോട്ടുള്ള യാത്ര കടുപ്പമാണെന്ന് നിസംശയം പറയാം.
അന്താരാഷ്ട്ര ടി20 ടീമില്‍ നിന്ന് സഞ്ജു പുറത്തായാല്‍ രാജസ്ഥാന്‍ ടീമും സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാധ്യത ഉയര്‍ന്നേക്കും. ജോസ് ബട്‌ലറെപ്പോലൊരു മികച്ച താരം രാജസ്ഥാന്‍ ടീമിലുണ്ട്.
ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ സഞ്ജുവിന്റെ ആരാധക പിന്തുണയാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ രാജസ്ഥാനെ ഭയപ്പെടുത്തുന്നത്.
സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടയിലും ഇന്ത്യക്ക് രണ്ടാം ടി20യില്‍ അനായാസ ജയം നേടിയെടുക്കാനായി. മഴമൂലം എട്ടോവറില്‍ 78 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 9 പന്ത് ബാക്കിയാക്കി 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് ഉറപ്പിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications