Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിപ്പ് സഫലം, നിയന്ത്രണം വിട്ട് കണ്ണുനിറഞ്ഞ് സന്ദീപ് വാര്യര്‍; അരങ്ങേറ്റ നിമിഷം!

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര നഷ്ടമായെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നൊരു ദിവസമായിരുന്നു ഇന്നത്തേത്. ഇന്ത്യന്‍ ടീമില്‍ ഒരേസമയം മൂന്ന് മലയാളി താരങ്ങള്‍ കളിക്കുന്നുവെന്ന വിദൂരസ്വപ്‌നത്തില്‍ മാത്രം കണ്ടിരുന്ന കാഴ്ച സാധ്യമായിരിക്കുകയാണ്. ഇന്ത്യയ്ക്കായി കഴിഞ്ഞ ദിവസം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറിയതിന് പിന്നാലെ ഇന്ന് സന്ദീപ് വാര്യര്‍ക്കും അപ്രതീക്ഷിതമായി ടീമില്‍ അവസരം ലഭിക്കുകയായിരുന്നു.

സീനിയര്‍ താരങ്ങള്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിച്ചതാണ് പടിക്കലിന് ഗുണമായതെങ്കില്‍ സന്ദീപിന് ഭാഗ്യം ലഭിച്ചത് നവ്ദീപ് സൈനിയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു. എന്തായാലും അങ്ങനെ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആ കാഴ്ച കാണാന്‍ സാധിച്ചതില്‍ മലയാളികള്‍ക്ക് സന്തോഷിക്കാം.

Sandeep Warrier

ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക എന്ന ആഗ്രഹവും മനസില്‍ പേറിയാണ് ഓരോ താരവും കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ആ ആഗ്രഹം സഫലമാകുമ്പോള്‍ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. തന്നെ തേടി വന്ന അവസരത്തില്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോകുന്ന സന്ദീപ് വാര്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായി മാറിയിരിക്കുകയാണ്.

മുപ്പതുകാരനായ സന്ദീപ് നാളുകളായി ഇന്ത്യന്‍ ടീമിലേക്കുള്ള അവസരത്തിനായി കാത്തു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഒട്ടും നിനച്ചിരിക്കാതെ അവസരം വന്നെത്തി. ഇന്ത്യന്‍ ക്യാപ്പ് വാങ്ങുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

സന്ദീപിന്റെ വീഡിയോ ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിലേക്ക് സ്വാഗതം എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ബിസിസിഐ പറഞ്ഞിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡിലെത്തിച്ചത്. അതേസമയം മത്സരം ഇന്ത്യക്ക് കടുത്ത നിരാശപകരുന്നതായിരുന്നു. 81 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. മത്സരം ഏഴ് വിക്കറ്റിന് ലങ്ക ജയിക്കുകയും ചെയ്തു.

Story first published: Thursday, July 29, 2021, 23:22 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+