Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റുതുവിന് കോള്‍!! ഒപ്പം ഇവരും വേണം, ടെസ്റ്റില്‍ ഈ 11 ഇറക്കൂ; ഗംഭീറിനും ടീമിനും ജയമുറപ്പ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ തിരിച്ചടികള്‍ക്കു ഇന്ത്യക്കു എത്രയും പെട്ടെന്നു പരിഹാരം കണ്ടേ തീരൂ. കാരണം റെഡ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള വീഴ്ചയാണ് ഇന്ത്യക്കു സംഭവിച്ചിട്ടുളളത്. സൗത്താഫ്രിക്കയുമായുള്ള പരമ്പയിലേറ്റ തോല്‍വി തീര്‍ച്ചയായും ഇന്ത്യയുടെ കണ്ണു തുറപ്പക്കുന്നതാണ്.

നിലവിലെ ടെസ്റ്റ് ടീമില്‍ വലിയ രീതിയിലുള്ള അഴിച്ചുപണി തന്നെ നടത്തേണ്ടത് ആവശ്യമാണ്. അര്‍ഹതയില്ലാതെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന ചിലരെ പുറത്താക്കിയേ തീരൂ. ഇനി അടുത്ത വര്‍ഷം ആഗസ്റ്റില്‍ മാത്രമേ ഇന്ത്യ അടുത്ത ടെസ്റ്റ് പരമ്പര കളിക്കുകയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കുക.

RUTURAJ GAIKWAD

പുതിയ ലുക്കിലുള്ള ഒരു ടീമിനെയാവണം ഈ പരമ്പരയില്‍ ഇന്ത്യ അണിനിരത്തേണ്ടത്. ബാറ്റിങ് ലൈനപ്പില്‍ മാത്രമല്ല, ബൗളിങിലും ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

പ്ലെയിങ് ഇലവനില്‍ ആരൊക്കെ

സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു ടെസ്റ്റുകളിലും കാര്യമായി ക്ലിക്കായില്ലെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് ജോടികളെ മാറ്റേണ്ട ആവശ്യമില്ല. പരിചയ സമ്പന്നരായ കെഎല്‍ രാഹുല്‍, യുവ താരം യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ഈ റോള്‍ ഭദ്രമാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ സഖ്യം കാഴ്ചവച്ചത്.

എന്നാല്‍ മൂന്നാം നമ്പറില്‍ ഒരു സ്ഥിരം താരത്തെ ഇന്ത്യക്കു ഉറപ്പിക്കേണ്ടതുണ്ട്. സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയെല്ലം മാറി മാറി ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാല്‍ ആരും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. റുതുരാജ് ഗെയ്ക്വാദാണ് ഈ റോളിനു ഏറ്റവും അനുയോജ്യനായ താരം. ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത അദ്ദേഹത്തെ അടുത്ത പരമ്പരയില്‍ മൂന്നാമായി ഇന്ത്യ ഇറക്കണം.

തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി ഈ പൊസിഷനില്‍ റുതുവിനെ ഇന്ത്യ വളര്‍ത്തിയെടുക്കുയും വേണം. തീര്‍ച്ചയായും ഈ റോളില്‍ ഇന്ത്യക്കു വിശ്വസിക്കാവുന്ന ബാറ്ററാണ് അദ്ദേഹം. റുതുരാജിനു ശേഷം നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഊഴമായിരിക്കും.

ഈ റോളില്‍ മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ടെസ്റ്റ് ക്യാപ്റ്റനായതിനു ശേഷം ഗില്ലിന്‍െ പ്രകടനവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഗില്‍ കഴിഞ്ഞാല്‍ അഞ്ചാമന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. ഇതോടെ ഇന്ത്യയുടെ ടോപ്പ് ഫൈവ് സെറ്റായിക്കഴിഞ്ഞു. ഇതി ഇതേ കോമ്പിനേഷന്‍ തന്നെ തുടര്‍ന്നുള്ള പരമ്പരകളിലും ഇന്ത്യ പരീക്ഷിക്കുകയും വേണം.

ആറാം നമ്പറില്‍ യുവ താരം സര്‍ഫ്രാസ് ഖാനെ ഇന്ത്യ തിരികെ വിളിക്കണം. ടെസ്റ്റില്‍ ടീമിനായി കളിക്കാന്‍ അവസസരം ലഭിച്ചപ്പോള്‍ മികച്ച പ്രകടനം നടത്ത്ിയിട്ടും തഴയപ്പെട്ട താരമാണ് അദ്ദേഹം. റെഡ് ബോളില്‍ സര്‍ഫ്രാസിനെ തീര്‍ച്ചയായും ടീമില്‍ ആവശ്യമാണ്. വളരെ അഗ്രസീവായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു കഴിയും.

SARFARAZ KHAN

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയുമാണ് ഇന്ത്യ ഇറക്കേണ്ടത്. ബാറ്റിങിലും ബൗളിങിലും ഇവര്‍ ടീമിനു മുതല്‍ക്കൂട്ടായി മാറും. ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവുണ്ടാവും.

പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയിലും മുഹമ്മദ് സിറാജിലുമായിരിക്കും. മൂന്നാത്തെ പേസറായി മുഹമ്മദ് ഷമിയെയും ഇന്ത്യ തിരികെ വിളിക്കണം. പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ മൂന്നു പേരെയും ഒരുമിച്ച് ഇറക്കാം. അങ്ങനെ വന്നാല്‍ കുല്‍ദീപിനാണ് സ്ഥാനം നഷ്ടമാവുക.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടെസ്റ്റ് 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫ്രാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്/ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

Story first published: Thursday, November 27, 2025, 11:55 [IST]
Other articles published on Nov 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+