Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ടി20, ഏകദിന ടീം റെഡി; രോഹിത്തും സൂര്യയും നയിക്കും, സഞ്ജു ഒരു ടീമില്‍ മാത്രം!

ശ്രീലങ്കയ്‌ക്കെതിരേ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതു പോലെ ടി20 ടീമിനെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. രണ്ടു പരമ്പരകളിലും ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ്. മലയാളി താരം സഞ്ജു സാംസണിനു രണ്ടു ഫോര്‍മാറ്റുകളിലും ഇടം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ടി20 സ്‌ക്വാഡില്‍ മാത്രമേ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയുള്ളൂ. ഏകദിന ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം സൂര്യയെ പുതിയ ടി20 ക്യാപ്റ്റനാക്കുമെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഹാര്‍ദിക് ടി20 ടീമിലുണ്ടെങ്കിലും അദ്ദേഹത്തിനു റോളുകളൊന്നുമില്ല. ഏകദിന പരമ്പരയില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിനത്തില്‍ തനിക്കു വിശ്രമം ആവശ്യമാണെന്നെന്നു അദ്ദേഹം നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണ് താരത്തെ സെലക്ടര്‍മാര്‍ മാറ്റിനിര്‍ത്തിയത്.

ROHIT SHARMA- SURYAKUMAR YADAV

ഏകദിനത്തില്‍ വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. രോഹിത്തിനെക്കൂടാതെ മറ്റൊരു സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഈ പരമ്പരയില്‍ കളിക്കും. വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത് കെഎല്‍ രാഹുലും റിഷഭ് പന്തുമാണ്. ശ്രേയസ് അയ്യര്‍ ഈ പരമ്പരയിലൂടെ ടീമിലേക്കു തിരിച്ചെത്തിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു രണ്ടു പരമ്പരകളിലും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഏകദിന ടീമിലെ സര്‍പ്രൈസ് താരങ്ങള്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, റിയാന്‍ പരാഗ്, പേസര്‍ ഹര്‍ഷിത് റാണ എന്നിവരാണ്. ഹാര്‍ദിക്കിന്റെ അഭാവമാണ് ദുബെയ്ക്കു അവസരം നേടിക്കൊടുത്തതെങ്കില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് പരാഗിനു നറുക്കുവീണത്.

SANJU SAMSON

ടി20 ടീമിലേക്കു വന്നാല്‍ സഞ്ജുവിനെക്കൂടാതെ റിഷഭാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. പരാഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറേല്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടു. വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ് എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ലങ്കയിലേത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് പര്യടനത്തിലുള്ളത്.

ഈ മാസം 27നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. 28, 30 തിയ്യതികളിലാണ് മറ്റു മല്‍സരങ്ങള്‍. ഏകദിന പരമ്പര ആഗസ്റ്റ് രണ്ടു മുതലാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ 4, 7 തിയ്യതികളും നടക്കും. ടി20 മല്‍സരങ്ങള്‍ രാത്രി ഏഴു മണിക്കും ഏകദിനം ഉച്ചയ്ക്കു 2.30നുമാണ് തുടങ്ങുന്നത്.

ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

ടി20 ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

Story first published: Thursday, July 18, 2024, 20:09 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+