രോഹിത് ശർമ മോദി സർക്കാരിനെപ്പോലെ.. ബാഡ് ലക്കിനെ വിമര്‍ശിച്ചവരുടെ നാവടപ്പിച്ച് ഹിറ്റ്മാൻ!
പല്ലക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യയുടെ ഹിറ്റ്മാൻ ഫോമിലേക്ക് തിരിച്ചെത്തി. രണ്ടാം ഏകദിനത്തിൽ ഫിഫ്റ്റിയടിച്ച് ഫോമിന്റെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ച രോഹിത് മൂന്നാം ഏകദിനം അവസാനം വരെ ക്രീസിൽ നിന്ന് ജയിപ്പിക്കുകയും ചെയ്തു. ഇപ്പോഴാണ് ഒന്നാം ഏകദിനത്തിൽ രോഹിത് ഔട്ടായതിനെ കളിയാക്കി വിമർശകർ എഴുതിയ ട്വീറ്റുകൾ വീണ്ടും പൊങ്ങിവരുന്നത്.

ശ്രീലങ്കയ്ക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ വെറും 4 റൺസെടുത്ത് ശര്‍മ റണ്ണൗട്ടായിരുന്നു. നോൺ സ്ട്രൈക്ക് എൻഡിലേക്ക് ഓടിയെത്തിയെങ്കിലും ശർമയുടെ ബാറ്റ് പിടുത്തം വിട്ടുപോയി. കപുഗദേരയുടെ നേരിട്ടുള്ള ഏറ് കുറ്റി തെറിപ്പിക്കുമ്പോൾ ശർമ ക്രീസിന് മുകളിലായിരുന്നു. ഇതോടെയാണ് രോഹിത് ശർമയെ ആളുകൾ ട്രോളാൻ തുടങ്ങിയത്. റൺ ഔട്ടല്ല രോഹിത് ശർമയുടേത് ഫൺ ഔട്ടാണ് എന്നായിരുന്നു ട്വിറ്റരാദികളുടെ കളിയാക്കൽ.
താൻ വേണോ ക്രിക്കറ്റ് വേണോ എന്ന് ഭാര്യ ചോദിച്ചാൽ രോഹിത് ശർമ എങ്ങനെ മറുപടി പറയും. ഇതാ ഇങ്ങനെ പറയും - ഇതായിരുന്നു ഒരു ട്രോള്‍. രോഹിത് ശർമ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനെ പോലെയാണ് എന്നായിരുന്നു ട്വിറ്ററിൽ ആളുകളുടെ കളിയാക്കല്‍. എന്ന് വെച്ചാൽ പരസ്യം മാത്രമേയുള്ളൂ. പെർഫോമൻസില്ല. രണ്ടും മൂന്നും ഏകദിനങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ രോഹിത് ഇതിന് മറുപടി കൊടുത്തു എന്നത് വേറെ കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications