For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഗംഭീര്‍ പണി തുടങ്ങി, നയിക്കാന്‍ രോഹിത് വരും, പക്ഷെ കോലി വേണ്ട! ഒതുക്കാന്‍ നീക്കം

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പര 27നാണ് ആരംഭിക്കുന്നത്. ടി20യില്‍ നിന്ന് രോഹിത് ശര്‍മയും വിരാട് കോലിയും കഴിഞ്ഞിടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് കോലിയും രോഹിത്തും ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ രോഹിത് ശര്‍മ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.

ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് ഇരുവരും. എന്നാല്‍ ഏകദിന പരമ്പരയില്‍ നയിക്കാന്‍ രോഹിത് ശര്‍മ വേണമെന്നാണ് മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ ആവശ്യപ്പെടുന്നത്. ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യത്തെ പരമ്പരയാണിത്. അതുകൊണ്ടുതന്നെ ക്യാപ്റ്റനായി രോഹിത് വരണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്. കളിക്കാന്‍ തയ്യാറാണെന്ന് രോഹിത്തും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വിരാട് കോലി പരമ്പരക്ക് ഉണ്ടാവില്ല.

ഗംഭീര്‍ പരിശീലകനായ ശേഷം കോലിയോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രോഹിത് ശര്‍മയോട് ഗംഭീര്‍ ആശയ വിനിമയം നടത്തിയെന്നും ശ്രീലങ്കന്‍ പരമ്പരയില്‍ കളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്നാണ് വിവരം. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കോലിയോട് ഗംഭീര്‍ അകലം പാലിച്ചിരിക്കുകയാണ്. നേരത്തെ ഐപിഎല്ലിനിടെ നിരവധി തവണ ഏറ്റുമുട്ടിയവരാണ് കോലിയും ഗംഭീറും. അതുകൊണ്ടുതന്നെ ഇരുവരും നല്ല ബന്ധത്തിലല്ല.

കോലിയെ ഒതുക്കാന്‍ ഗംഭീര്‍ ശ്രമിക്കുമെന്നുറപ്പാണ്. ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുമെന്ന റിപ്പോര്‍ട്ട് സജീവമായതോടെയാണ് കോലി ടി20യില്‍ നിന്ന് വിരമിച്ചത്. ഗംഭീര്‍ പരിശീലകനായാല്‍ കോലിയെ ടി20 കളിപ്പിക്കില്ലെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം നേരത്തെ തന്നെ ഇത്തരമൊരു നീക്കം നടത്തുകയായിരുന്നു. കോലിയെ ടെസ്റ്റിലേക്ക് മാത്രമായി ഒതുക്കാന്‍ ഗംഭീര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.

virat kohli rohit sharma

കോലിക്ക് പഴയ പിന്തുണ ഇപ്പോള്‍ ബിസിസി ഐയിലുമില്ല. കോലി ക്യാപ്റ്റനായിരുന്നപ്പോഴാണ് അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്. അന്ന് കോലിയുടെ ആവശ്യത്തിന് മുന്നില്‍ ബിസിസി ഐ കീഴടങ്ങിയതോടെ കുംബ്ലെയെ പുറത്താക്കുകയായിരുന്നു. എന്നാല്‍ ഗംഭീറിനോട് ഇത്തരത്തില്‍ നീക്കം നടക്കില്ല. ബിസിസി ഐയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായത്.

അതേ സമയം ഗംഭീറും രോഹിത്തും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. രോഹിത് മുംബൈ ഇന്ത്യന്‍സിനെ നയിച്ചപ്പോള്‍ പല തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗംഭീറിന് കീഴില്‍ തോല്‍പ്പിച്ചിട്ടുണ്ട്. താന്‍ നേരിട്ട ഏറ്റവും മികച്ച നായകന്‍ രോഹിത്താണെന്ന് ഗംഭീര്‍ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ നല്ല ബന്ധമുള്ളത് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിലും ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ ഗംഭീര്‍ വലിയ താല്‍പര്യം കാട്ടുന്നില്ല.

കോലിയുമായുള്ള ഗംഭീറിന്റെ അഭിപ്രായ ഭിന്നത വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്നുറപ്പാണ്. ഗംഭീറിനെതിരേ കോലി പരസ്യ പ്രതികരണങ്ങളിലേക്ക് കടക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇരുവരും തമ്മില്‍ അകല്‍ച്ചയുണ്ടായാല്‍ ടീമിനെയത് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഇതിഹാസ താരമായ കോലിയുടെ അപ്രതീക്ഷിത വിരമിക്കലിലേക്ക് പോലും കാര്യങ്ങള്‍ എത്തുമോയെന്നതാണ് ആരാധകരുടെ ആശങ്ക.

എന്തായാലും ഗംഭീറിന്റെ പരിഷ്‌കാരങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ ടീമിനുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി20 നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരില്ലെന്നും പകരം സൂര്യകുമാര്‍ യാദവാകും നായകനാവുകയെന്നുമുള്ള റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്ന കാര്യം ഉറപ്പാണ്. ഗംഭീര്‍ ഇതേ നിലപാടുമായി മുന്നോട്ട് പോയാല്‍ ടീമിനുള്ളില്‍ ഭിന്നിപ്പ് സൃഷ്ടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, July 18, 2024, 7:46 [IST]
Other articles published on Jul 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+