For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഷാര്‍ജയിലെ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പം രോഹിത്! മൂന്നിടത്ത് ഹിറ്റ്മാന്‍ തന്നെ കിങ്

സിക്‌സറിലാണ് റെക്കോര്‍ഡിട്ടിരിക്കുന്നത്

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിക്‌സറുകളുടെ കാര്യത്തിലാണ് ഹിറ്റ്മാന്‍ പുതിയ നേട്ടത്തിന് അര്‍ഹനായത്. മല്‍സരത്തില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ രോഹിത്തിനായില്ല. 15 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു.

മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 222 റണ്‍സിനും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. തുടരെ രണ്ടാം ടെസ്റ്റും ജയിച്ച് രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

1

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് ശര്‍മയുമെത്തിയിരിക്കുന്നത്. ഒരു വേദിയില്‍ കൂടുതല്‍ സിക്‌സറുകളെന്ന ഇന്ത്യന്‍ താരത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് നേരത്തേ സച്ചിനു മാത്രം അവകാശപ്പെട്ടതായിരുന്നു. ഈ റെക്കോര്‍ഡിനാണ് ഇപ്പോള്‍ രോഹിത്തുമെത്തിയത്.
തന്റെ പ്രിയ വേദിയായ ഷാര്‍ജയില്‍ 30 സിക്‌സറുകളുമായാണ് സച്ചിന്‍ നേരത്തേ റെക്കോര്‍ഡിട്ടത്. ലങ്കയ്‌ക്കെതിരേ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനം ഒരു സിക്‌സറടിച്ചതോടെ രോഹിത്തും ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 30 സിക്‌സറുകള്‍ തികച്ചിരിക്കുകയാണ്.

2

ചിന്നസ്വാമിയില്‍ മാത്രമല്ല മറ്റു രണ്ടു വേദികളിലും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. വിശാഖപട്ടണത്തു 25ഉം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 20ഉം സിക്‌സറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

3

സിക്‌സര്‍ വേട്ടയില്‍ റെക്കോര്‍ഡിട്ടെങ്കിലും വലിയ ഇന്നിങ്‌സ് ചിന്നസ്വാമിയില്‍ കളിക്കാന്‍ രോഹിത് ശര്‍മയ്ക്കായില്ല. 15 റണ്‍സെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. 25 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമാണ് രോഹിത് പായിച്ചത്. 10ാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
സ്പിന്നര്‍ ലസിത് എംബുല്‍ദെനിയക്കായിരുന്നു രോഹിത്തിന്റെ വമ്പന്‍ വിക്കറ്റ്. പ്രതിരോധിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ ഗല്ലിയില്‍ ധനഞ്ജയ ഡിസില്‍വ ക്യാച്ച് ചെയ്യുകയായിരുന്നു.

4

ഇന്ത്യക്കു മോശം തുടക്കമാണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനം ലഭിച്ചിരിക്കുന്നത്. ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിനം ആദ്യ സെഷനില്‍ 20 ഓവര്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിനു 64 റണ്‍സെന്ന നിലയിലാണ്. ഹനുമാ വിഹാരിയും (31*) വിരാട് കോലിയുമാണ് (12*) ക്രീസില്‍. രോഹിത് ശര്‍മയെക്കൂടാതെ മായങ്ക് അഗര്‍വാളാണ് (4) പുറത്തായ മറ്റൊരു താരം.
രണ്ടാം ഓവറില്‍ തന്നെയായിരുന്നു മായങ്കിന്റെ മടക്കം. റണ്ണൗട്ടായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. ടീം സ്‌കോറിലേക്കു 19 റണ്‍സ് കൂടി നേടവെ രോഹിത്തും മടങ്ങുകയായിരുന്നു.

5

അതേസമയം, കഴിഞ്ഞ മല്‍സത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിച്ചത്. മൊഹാലി ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും നേടനാവാതെ നിരാശപ്പെടുത്തിയ ജയന്ത് യാദവിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

 പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ശ്രീലങ്ക- ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), ലഹിരു തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), സുരംഗ ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, പ്രവീണ്‍ ജയവിക്രമ.

Story first published: Saturday, March 12, 2022, 15:51 [IST]
Other articles published on Mar 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+