For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ദ്രാവിഡിനെ വീഴ്ത്തി രോഹിത്, ഇനി ലക്ഷ്യം ഗാംഗുലി! എലൈറ്റ് ക്ലബ്ബില്‍ നാലാമന്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ ചരിത്ര റെക്കോഡിലേക്കെത്തി രോഹിത് ശര്‍മ. ഏകദിന റണ്‍വേട്ടക്കാരില്‍ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. 314 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 10768 റണ്‍സായിരുന്നു ദ്രാവിഡിന്റെ ഏകദിന കരിയറിലുണ്ടായിരുന്നത്. 256ാം ഏകദിന ഇന്നിങ്‌സിലൂടെ രോഹിത് ദ്രാവിഡിനെ മറികടന്നു.

297 ഇന്നിങ്‌സില്‍ നിന്ന് 11221 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി മൂന്നാം സ്ഥാനത്തും 281 ഇന്നിങ്‌സില്‍ നിന്ന് 13872 റണ്‍സ് നേടിയ വിരാട് കോലി രണ്ടാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ 452 ഇന്നിങ്‌സില്‍ നിന്ന് 18426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുകയാണ്. സച്ചിനെ റണ്‍വേട്ടയില്‍ കോലിക്ക് തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെ കോലിക്ക് കളിക്കാന്‍ സാധിച്ചാല്‍ സച്ചിനെ മറികടക്കാന്‍ സാധ്യതയുണ്ട്.

ഏകദിനത്തില്‍ ഗംഭീര റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. ഇതിനോടകം ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനാണ് രോഹിത്തെന്ന് പറയാം. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിക്കാനും ഇതിനോടകം രോഹിത്തിനായി.

ടി20യില്‍ നിന്ന് വിരമിച്ച രോഹിത്തിന് ഇനി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള സമയമാണ്. അടുത്ത ഏകദിന ലോകകപ്പും രോഹിത് ശര്‍മ കളിക്കുമോയെന്നത് കണ്ടറിയണം. നിലവില്‍ ഫിറ്റ്‌നസ് അദ്ദേഹത്തെ പിന്നോട്ടടിക്കുന്ന കാര്യമാണ്. എന്നാല്‍ ഇതൊരിക്കലും രോഹിത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് പറയാം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും രോഹിത് അര്‍ധ സെഞ്ച്വറിയോടെയാണ് കസറിയത്.

rohit sharma ind vs sl

ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചില്‍ 29 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി കസറാന്‍ രോഹിത് ശര്‍മക്കായി. ഫോമിലേക്കെത്തിയാല്‍ രോഹിത്തിനോളം ആക്രമണകാരിയായ ഓപ്പണറില്ലെന്ന് പറയാം. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്ക് ലഭിച്ച വെടിക്കെട്ട് ഓപ്പണറാണ് രോഹിത്. ഇപ്പോള്‍ നായകനായും ഓപ്പണറായും പകരക്കാരനില്ലാത്ത പ്രതിഭാസമായി വളരാന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്ന് പറയാം.

ശുബ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും രോഹിത്തിന് സാധിക്കുന്നുണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച ശരാശരിയുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത്-ശുബ്മാന്‍ ഗില്ലിന്റേത്. 74.90 ശരാശരിയില്‍ 1658 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ ഇതുവരെ പിറന്നത്. അഞ്ച് സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നു. കുറഞ്ഞത് 20 മത്സരങ്ങളില്‍ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരി രോഹിത്തിനും ഗില്ലിനുമാണെന്ന് പറയാം.

ആദ്യത്തെ രണ്ട് മത്സരത്തിലും പവര്‍പ്ലേയ്ക്കുള്ളില്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. രണ്ടാം ഏകദിനത്തില്‍ പവര്‍പ്ലേയിലെ രോഹിത്തിന്റെ സ്‌കോര്‍ 51 റണ്‍സാണ്. ഏകദിന പവര്‍പ്ലേയിലെ രോഹിത്തിന്റെ ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്. അഫ്ഗാനിസ്ഥാനെതിരേ നേടിയ 76 റണ്‍സാണ് ഒന്നാമത്. ശ്രീലങ്കയ്‌ക്കെതിരേ ആദ്യ ഏകദിനത്തില്‍ നേടിയ 54 റണ്‍സാണ് രണ്ടാമതുള്ളത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരേ 54 റണ്‍സ് നേടിയത് മൂന്നാം സ്ഥാനത്താണ്.

നാല് തവണയാണ് ഏകദിനത്തില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടുന്നത്. ടി20 ലോകകപ്പിന് ശേഷം കളിച്ച രണ്ട് മത്സരത്തിലും വമ്പന്‍ പ്രകടനം നടത്താന്‍ രോഹിത്തിനായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയാണ് രോഹിത് മുന്നോട്ട് പോകുന്നത്.

Story first published: Sunday, August 4, 2024, 19:43 [IST]
Other articles published on Aug 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+