
ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കരിയറിലെ നിര്‍ണായക മൂഹൂര്‍ത്തങ്ങളിലൊന്നായിരിക്കും മൊഹാലി ടെസ്റ്റ്. ഈ മല്‍സരത്തില്‍ ഇറങ്ങുന്നതോടെ ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. കരിയറിലെ വലിയൊരു നാഴികക്കല്ല് ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് അദ്ദേഹം ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നായിരുന്നു നേരത്തേ ബിസിസിഐയുടെ തീരുമാനം. എന്നാല്‍ 50 ശതമാനം കാണികളെ പ്രവശിപ്പിക്കാമെന്നു ബിസിസിഐ ഇന്നു പ്രഖ്യാപിച്ചതോടെ മല്‍സരം കൂടുതല്‍ ആവശകരമാക്കിയിരിക്കുകയാണ്.

അടുത്തിടെ ഇന്ത്യന്‍ നായകസ്ഥാനമേറ്റെടുത്ത രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇത്. നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ച അദ്ദേഹത്തിനു ഇനി റെഡ് ബോള്‍ ഫോര്‍മാറ്റിലും ഇതാവര്‍ത്തിക്കാന്‍ സാധിക്കുമോയെ്‌നതാണ് ചോദ്യം.
രോഹിത്തിനു കീഴില്‍ നാലു നിശ്ചിത ഓവര്‍ പരമ്പരകളാണ് ഇന്ത്യ അടുത്തിടെ കളിച്ചത്. ഇതില്‍ മൂന്നെണ്ണം ടി20 പരമ്പരയും ഒന്ന് ഏകദിന പരമ്പരയുമായിരുന്നു. ഇവയെല്ലാം തൂത്തുവാരാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു. ടെസ്റ്റിലും ഈ ക്യാപ്റ്റന്‍സി മാജിക്ക് ആവര്‍ത്തിക്കാനായിരിക്കും ഇനി രോഹിത്തിന്റെ ശ്രമം.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നാല്‍ രണ്ടു പ്രമുഖ താരങ്ങളുടെ പകരക്കാരെ തിരഞ്ഞെടുക്കണമെന്ന വലിയ വെല്ലുവിളിയാണ് രോഹിത്തിനു മുന്നിലുള്ളത്. പരിചയ സമ്പന്നനായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ഇന്ത്യന്‍ സംഘത്തിലില്ല. തുടര്‍ച്ചയായ മോശം പ്രകടനം കാരണം ഇരുവരെയും ടീമില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്.

പുജാരയ്ക്കു പകരം യുവതാരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുമെന്നാണ് സൂചന. എന്നാല്‍ രഹാനെയുടെ പൊസിഷനായ അഞ്ചാം നമ്പറിലേക്കു രണ്ടു പേര്‍ രംഗത്തുണ്ട്. ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി എന്നിവരാണ് സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിച്ചിരിക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ശ്രേയസിനു നേരിയ മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

കണക്കുകളെടുത്താല്‍ ശ്രീലങ്കയ്‌ക്കെതിരേ ഈ പരമ്പരയില്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും വിജയിക്കാന്‍ ലങ്കയ്ക്കായിട്ടില്ല. ഇതുവരെ 20 ടെസ്റ്റുകളാണ് ഇന്ത്യയില്‍ ലങ്ക കളിച്ചിട്ടുള്ളത്. ഇതില്‍ 11ലും ജയം ഇന്ത്യക്കായിരുന്നു. ഒമ്പതു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ടെസ്റ്റിലെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഇന്ത്യയും ലങ്കയും 43 തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇതില്‍ 20ലും ഇന്ത്യ വിജയിച്ചപ്പോള്‍ ലങ്കയ്ക്കു ജയിക്കാനായത് ഏഴെണ്ണത്തിലാണ്. 16 ടെസ്റ്റുകള്‍ സമനിലയാവുകയും ചെയ്തു. 2017ലാണ് ലങ്ക അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു രണ്ടു ടെസ്റ്റുകളുടെപരമ്പരഇന്ത്യ 1-0നു നേടുകയായിരുന്നു. ഒരു ടെസ്റ്റ് സമനിലയില്‍ പിരിയുകയും ചെയ്തു.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/ ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- ലഹിരു തിരിമന്നെ, ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), പതും നിസങ്ക, ധനഞ്ജയ ഡിസില്‍വ, ആഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ചാമിക കരുണരത്‌നെ, സുരംഗ ലക്മല്‍, ലസിത് എംബുല്‍ദെനിയ, ദുഷ്മന്ത ചമീര, പ്രവീണ്‍ ജയവിക്രമ.


Click it and Unblock the Notifications











