Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സിക്‌സറില്‍ വമ്പന്‍ റെക്കോഡുമായി ഹിറ്റ്മാന്‍, ധോണിക്കൊപ്പം- അറിയാം

1

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി വെടിക്കെട്ട് ഫിഫ്റ്റി നേടിയ രോഹിത്തിന് രണ്ടാം മത്സരത്തില്‍ പക്ഷെ മികവ് ആവര്‍ത്തിക്കാനായില്ല. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ രോഹിത്തിന് വമ്പന്‍ റെക്കോഡുള്ള മൈതാനമാണ്.

എന്നാല്‍ ഇത്തവണ 21 പന്തില്‍ 17 റണ്‍സ് മാത്രമാണ് നേടാനായത്. ഇതില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടും. ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും വമ്പനൊരു റെക്കോഡിന്റെ ഭാഗമാവാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ ഏകദിന സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡിലാണ് രോഹിത് തലപ്പത്തേക്കെത്തിയത്. രോഹിത് ശ്രീലങ്കയ്‌ക്കെതിരേ 45 സിക്‌സുകളാണ് നേടിയത്.

നേരത്തെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയും 45 സിക്‌സുകള്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്. ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന സിക്‌സുകള്‍ നേടുന്ന ഇന്ത്യക്കാരന്റെ പട്ടികയില്‍ രോഹിത്താണ് തലപ്പത്ത്.

1

ഓസ്‌ട്രേലിയക്കെതിരേ 76 സിക്‌സുകളാണ് രോഹിത് നേടിയത്. ഓസ്‌ട്രേലിയക്കെതിരേ 35 സിക്‌സുകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ രോഹിത് ശര്‍മ 35 സിക്‌സുകളും നേടിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത് ശര്‍മ. താരത്തിന്റെ മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറികളില്‍ രണ്ടെണ്ണവും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. താരത്തിന്റെ 264 റണ്‍സ് റെക്കോഡ് പ്രകടനം പിറന്നതും ശ്രീലങ്കയ്‌ക്കെതിരേയാണ്.

രോഹിത്തിന്റെ ഒരു ഇരട്ട സെഞ്ച്വറി പ്രകടനം ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. ഒട്ടുമിക്ക ടീമുകള്‍ക്കെതിരേയും മികച്ച ബാറ്റിങ് റെക്കോഡ് രോഹിത്തിന് അവകാശപ്പെടാനാവും. ഏകദിന കരിയറില്‍ 260 സിക്‌സുകള്‍ രോഹിത് നേടിയിട്ടുണ്ട്. 351 സിക്‌സുകള്‍ നേടിയ ഷുഹൈബ് അക്തറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

1

ക്രിസ് ഗെയ്ല്‍ 331 സിക്‌സുകളുമായി രണ്ടാം സ്ഥാനത്തും സനത് ജയസൂര്യ 270 സിക്‌സുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. സമീപകാലത്തായി രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫോമിലല്ലാതിരുന്ന രോഹിത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നമായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഭേദപ്പെട്ട തിരിച്ചുവരവാണ് രോഹിത് നടത്തിയത്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ നയിക്കുക രോഹിത് തന്നെയാവും.

എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇനി രോഹിത്തിന് വലിയ പരിഗണന ലഭിച്ചേക്കില്ല. 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

Story first published: Thursday, January 12, 2023, 20:04 [IST]
Other articles published on Jan 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+