
നാട്ടില്‍ വീണ്ടുമൊരു സെഞ്ച്വറി റിഷഭ് നേടുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത പുറത്താവല്‍. സുരംഗ ലക്മലിന്റെ ബൗളിങില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. ബോള്‍ പ്രതിരോധിക്കുന്നതില്‍ റിഷഭ് അല്‍പ്പൊരു അലസത കാണിച്ചപ്പോള്‍ ഇന്‍സൈഡ് എഡ്ജായ ശേഷം ഓഫ് സ്റ്റംപിലേക്കു വരികയും ബേല്‍സ് തെറിപ്പിക്കുകയുമായിരുന്നു.

നാട്ടില്‍ വച്ച് നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് റിഷഭ് പന്തിനു 90കളില്‍ വച്ചു നഷ്ടമായത്. 91, 92, 92, 96 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഒരേയൊരു സെഞ്ച്വറി മാത്രമേ അദ്ദേഹം നാട്ടില്‍ നേടിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. അന്നു 101 റണ്‍സാണ് റിഷഭ് സ്‌കോര്‍ ചെയ്തത്.

റിഷഭിന്റെ മറ്റു മൂന്നു ടെസ്റ്റ് സെഞ്ച്വറികളും വിദശത്തായിരുന്നു. 2018ല്‍ ഇംഗ്ലണ്ടിനെതിരേ ഓവലിലായിരുന്നു കന്നി സെഞ്ച്വറി. 114 റണ്‍സാണ് നേടിയത്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ പുറത്താവാതെ 159 റണ്‍സും ഈ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ പുറത്താവാതെ 100 റണ്‍സും റിഷഭ് നേടി.

റിഷഭ് പന്തിന്റെ നാട്ടിലെ ഇതുവരെയുള്ള ടെസറ്റ് ഇന്നിങ്‌സുകളെടുത്താല്‍ മൂന്നെണ്ണത്തില്‍ മാത്രമേ ചെറിയ സ്‌കോറിനു പുറത്തായിട്ടുള്ളൂ. 11 (19 ബോള്‍), 8 (11), 1 (8) എന്നിവയാണിത്. മറ്റു ഇന്നിങ്‌സുകളിലെല്ലാം 50ക്കു മുകളില്‍ റിഷഭ് നേടിയിട്ടുണ്ട്. 92 (84 ബോള്‍), 92 (134), 91 (88), 58* (77), 101 (118), 96 (97) എന്നിങ്ങനെയാണ് റിഷഭിന്റെ മറ്റു പ്രകടനങ്ങള്‍.

നാട്ടില്‍ നാലു തവണയാണ് അദ്ദേഹം 90കളില്‍ പുറത്തായതെങ്കില്‍ വിദേശത്തു ഒരു തവണ മാത്രമേ 90 പ്ലസ് സ്‌കോറിനു പുറത്തായിട്ടുള്ളൂ. സിഡ്‌നിയില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേയാണ് 97ല്‍ വച്ച് റിഷഭിനു വിക്കറ്റ് നഷ്ടമായത്.

വീണ്ടുമൊരു സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പേരിലുള്ള വമ്പന്‍ നേട്ടത്തിനൊപ്പം റിഷഭ് പന്ത് എത്തിയിരിക്കുകയാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ 90 പ്ലസ് സ്‌കോറുകള്‍ നേടിയ താരമെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണിത്. അഞ്ചു തവണയായിരുന്നു ധോണി 90കളില്‍ പുറത്തായത്. മൊഹാലി ടെസ്റ്റില്‍ 96നു ഔട്ടായതോടെ റിഷഭും തന്റെ ആരാധനാപാത്രത്തിനൊപ്പമെത്തിയിരിക്കുകയാണ്. വെറും 29 ടെസ്റ്റുകളില്‍ നിന്നാണ് റിഷഭിന്റെ ഈ നേട്ടമെന്നതും എടുത്തുപറയേണ്ടതാണ്.

മൊഹാലി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 96ന് പുറത്തായതോടെ കരിയറിലെ ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ കൂടുതല്‍ തവണ 90കളില്‍ പുറത്തായ ലോകത്തിലെ രണ്ടാമത്തെ താരമായും റിഷഭ് പന്ത് മാറിയിരിക്കുകയാണ്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം ജോര്‍ഡന്‍ ഗ്രീനിഡ്ജിനു മാത്രമേ കരിയറില്‍ ഇത്തരമൊരു തിരിച്ചരി നേരിടേണ്ടി വന്നിട്ടുള്ളൂ.
അതേസമയം, മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. ഒന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 357 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയും (45) ആര്‍ അശ്വിനുമാണ് (10*) ക്രീസിലുള്ളത്. റിഷഭിനെക്കൂടതെ ഹനുമാ വിഹാരിയും (58) ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടി.


Click it and Unblock the Notifications