IND vs SL: രാഹുല്‍ ടെസ്റ്റ് താരം! കളി ജയിപ്പിക്കാന്‍ റിഷഭ് വേണം, എന്തിന് തഴഞ്ഞു? കലിപ്പില്‍ ഫാന്‍സ്
കൊളംബോ: ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നും റിഷഭ് പന്തിനെ തഴയാനുള്ള തീരുമാനത്തിനെിരേ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. റിഷഭിനു പകരം കെഎല്‍ രാഹുലിനെയാണ് വിക്കറ്റ് കീപ്പറായി പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ ആരാധകര്‍ ഒട്ടും സംതൃപ്തരല്ല. ഏകദിനത്തില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുണ്ടായിട്ടും എന്തുകൊണ്ട് റിഷഭിനെ പരിഗണിച്ചില്ലെന്നാണ് അവരുടെ ചോദ്യം.
കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കില്‍ നിന്നും മോചിതനായി ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ ശേഷം റിഷഭ് കളിച്ചതെല്ലാം ടി20 മല്‍സരങ്ങളാണ്. ടി20 ലോകകപ്പ്, ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പര എന്നിവയിലാണ് അദ്ദേഹം കളിച്ചത്. അതുകൊണ്ടു തന്നെ ഈ പരമ്പരയിലൂടെ റിഷഭ് ഏകദിനത്തിലേക്കും മടങ്ങിവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ അദ്ദേഹത്തിനു പകരം ഇലവനിലേക്കു നറുക്കുവീണത് രാഹുലിനായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ റിഷഭിന്റെ ആരാധകര്‍ നിരാശയും രോഷവുമെല്ലം പ്രകടിപ്പിച്ചിരിക്കുകയാണ്. കെഎല്‍ രാഹുല്‍ വെറും ടെസ്റ്റ് പ്ലെയറാണ്. റെക്കോര്‍ഡുകള്‍ക്കായി കളിക്കുന്ന ബാറ്റര്‍മാരിലൊരാളാണ് അദ്ദേഹം. പക്ഷെ റിഷഭ് പന്ത് യഥാര്‍ഥ മാച്ച് വിന്നറാണ്. കളി ജയിപ്പിക്കണമെങ്കില്‍ റിഷഭ് തന്നെയാണ് ടീമില്‍ വേണ്ടതെന്നും ആരാധകര്‍ കുറിക്കുന്നു.
ഇതു സഞ്ജു സാംസണിന്റെ ശാപമാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തെ റിഷഭ് പന്ത് വാട്ടര്‍ ബോയ് ആയി ഒതുക്കിയിരുന്നു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ റിഷഭിനെ രോഹിത് ശര്‍മയും ഗൗതം ഗംഭീറും തഴഞ്ഞിരിക്കുകയാണ്. പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളിലും റിഷഭിനു അവസരം കിട്ടാന്‍ സാധ്യത കുറവാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
കെഎല്‍ രാഹുലിനെ എന്തിനാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചിരിക്കുന്നത്? ഇതു വലിയ മണ്ടത്തരം തന്നെയാണ്. കാരണം ഏകദിനത്തിലെ റെക്കോര്‍ഡും കളി ജയിപ്പിക്കാനുള്ള കഴിവും നോക്കിയാല്‍ രാഹുലിനേക്കാള്‍ ഏറെ മുന്നിലാണ് റിഷഭെന്നു നിസംശയം പറയാം. എന്നിട്ടും രാഹുലിനെ പ്രൊമോട്ട് ചെയ്യാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോടു യോജിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ റിഷഭ് പന്തിനു സാധിച്ചിരുന്നു. ബാറ്റിങില്‍ മികച്ച ടച്ചിലാണ് അദ്ദേഹം കാണപ്പെടുന്നത്. വിക്കറ്റ് കീപ്പിങിലും മികവ് പുലര്‍ത്തുന്നുണ്ട്. റിഷഭിന്റെ ഫിറ്റ്‌നസും ഫോമും ഏകദിനത്തില്‍ അളക്കാന്‍ ലഭിച്ച നല്ലൊരു അവസരമായിരുന്നു ഇത്. എന്നിട്ടും എന്തിനാണ് റിഷഭിനു അവസരം നല്‍കാതിരുന്നത്? ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോടു യോജിപ്പില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
അതേസമയം, ഏകദിനത്തിലെ പ്രകടനം താരതമ്യം ചെയ്യുകയാണെങ്കില്‍ റിഷഭിനേക്കാള്‍ മിടുക്കന്‍ രാഹുലാണെന്നു കണക്കുകള്‍ പറയുന്നു. ഏകദിനത്തില്‍ 75 മല്‍സരങ്ങളിലാണ് രാഹുല്‍ ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 50.35 ശരാശരിയില്‍ 87.82 സ്‌ട്രൈക്ക് റേറ്റില്‍ 2820 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. റിഷഭാവട്ടെ 30 മല്‍സരങ്ങളില്‍ നിന്നും 34.60 ശരാശരിയില്‍ 106.65 സ്‌ട്രൈക്ക് റേറ്റില്‍ 865 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications