For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 1, 1, 11, 1, റിങ്കു സിങ്ങിന്റെ 'വെടിതീര്‍ന്നു'! ദ്രുവ് ജുറേലിന് വഴി തുറക്കുമോ?

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ റിങ്കു സിങ് നിരാശപ്പെടുത്തിയിരിക്കുകയാണ്. തുടക്ക സമയത്ത് എംഎസ്് ധോണിയുടെ പകരക്കാരനായ ഫിനിഷറെന്ന് വാഴ്ത്തപ്പെട്ട റിങ്കുവിന് ഇപ്പോള്‍ പഴയ മികവ് കാട്ടാനാവുന്നില്ല. മൂന്നാം ടി20യില്‍ നാലാമനായി റിങ്കുവിന് അവസരം ലഭിച്ചു. ഫിനിഷര്‍ റോളില്‍ നിന്ന് ലഭിച്ച അവസരത്തെ മുതലാക്കി റിങ്കു കൈയടി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്.

മഹേഷ് തീക്ഷണയെ വലിയ ഷോട്ടിന് ശ്രമിച്ചാണ് റിങ്കു പുറത്തായത്. അവസാന നാല് ടി20 മത്സരത്തിലെ റിങ്കുവിന്റെ സ്‌കോര്‍ 1, 1, 11, 1 എന്നിങ്ങനെയാണ്. വലിയ സ്‌കോറിലേക്കുയരാനും സമ്മര്‍ദ്ദ ഘട്ടത്തില്‍ കസറാനും സാധിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് റിങ്കു. പല തവണ അദ്ദേഹം ഈ മികവ് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിടത്തുനിന്ന് റിസര്‍വ് താരമായി ഒതുക്കപ്പെട്ടതോടെ താരത്തിന്റെ പ്രകടന നിലവാരവും താഴോട്ട് പോയി.

അവസാനം കളിച്ച മത്സരങ്ങളിലൊന്നും മികവ് കാട്ടാന്‍ റിങ്കുവിനായിട്ടില്ല. ഇതേ പ്രകടനം തുടര്‍ന്നാല്‍ റിങ്കുവിനെ ടീമില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. ഫിനിഷര്‍ റോളില്‍ കളിക്കാന്‍ ശിവം ദുബെ ടീമിലുണ്ട്. കൂടാതെ ദ്രുവ് ജുറേല്‍ മികച്ച ഫിനിഷറാകാന്‍ കെല്‍പ്പുള്ള താരമാണ്. അതുകൊണ്ടുതന്നെ റിങ്കുവിന് പകരക്കാരനെത്തേടാന്‍ ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ തയ്യാറാവാനും സാധ്യതയുണ്ട്. അവസരത്തിനൊത്തുയരാന്‍ റിങ്കുവിന് സാധിക്കുന്നില്ല.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി ടീമിന് വിജയം നേടിക്കൊടുത്തിട്ടുള്ള താരമാണ് റിങ്കു. ഫിനിഷറെന്ന നിലയില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ സമീപകാലത്തൊന്നും ഈ മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ റിങ്കുവിന് സാധിക്കാതെ പോയതിനാല്‍ ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

sanju samson ind vs sl

മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. വെടിക്കെട്ട് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സഞ്ജു സാംസണ്‍ നാല് പന്ത് നേരിട്ട് ഡെക്കിനാണ് മടങ്ങിയത്. നായകന്‍ സൂര്യകുമാര്‍ യാദവിനും വലിയ സ്‌കോര്‍ നേടാനായില്ല. എട്ട് റണ്‍സെടുത്ത് താരം മടങ്ങി. ശിവം ദുബെക്കും രക്ഷകനാവാന്‍ സാധിച്ചില്ല. 13 റണ്‍സാണ് ദുബെക്ക് നേടാനായത്.

48 റണ്‍സിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ആദ്യ മത്സരങ്ങളില്‍ കളിച്ച പിച്ചില്‍ നിന്ന് മാറി സ്പിന്നും ടേണും ലഭിക്കുന്ന പിച്ചിലേക്ക് മത്സരമെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്നതാണ് കാണാനായത്. ഗൗതം ഗംഭീര്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് മൂന്നാം മത്സരത്തിനിറക്കിയത്.

യുവതാരങ്ങള്‍ക്ക് മികവ് കാട്ടി ഗംഭീറിന്റെ ശ്രദ്ധ നേടിയെടുക്കാനുള്ള അവസരമാണ് ലഭിച്ചതെങ്കിലും മുതലാക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അവസരം കാത്ത് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം പുറത്ത് നില്‍ക്കവെ പല യുവതാരങ്ങളുടേയും ചീട്ടുകീറാനാണ് സാധ്യത.

പ്ലേയിങ് 11: ഇന്ത്യ-യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (c), സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, കമിന്‍ഡു മെന്‍ഡിസ്, ചരിത് അസലന്‍ക (c), ചമിന്‍ഡു വിക്രമസിങ്‌ഹെ, വനിന്‍ഡു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീഷ പതിരാന, അസിത ഫെര്‍ണാണ്ടോ

Story first published: Tuesday, July 30, 2024, 21:01 [IST]
Other articles published on Jul 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+