For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: വമ്പന്‍ നേട്ടവുമായി ജഡ്ഡു, റിഷഭിനൊപ്പം- അശ്വിനുമൊത്ത് റെക്കോര്‍ഡ് കൂട്ടുകെട്ടും

രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സെഞ്ച്വറിയിലേറി ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിനു 468 റണ്‍സെന്ന ശക്തമായ നിലയിലാണ്. 500 റണ്‍സ് കടന്ന ശേഷം ഒരുപക്ഷ ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. 102 റണ്‍സുമായാണ് ജഡേജ ക്രീസിലുള്ളത്. ശ്രദ്ധയോടെ ബാറ്റ് വീശിയ അദ്ദേഹം മോശം പന്തുകള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. 160 ബോൡ 10 ബൗണ്ടറികളുള്‍പ്പെട്ടതാണ് ജഡ്ഡുവിന്റെ ഇന്നിങ്‌സ്.

1

ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് മൊഹാലിയില്‍ രവീന്ദ്ര ജഡേജ കുറിച്ചത്. ഇതോടെ ടെസ്റ്റില്‍ ഏഴാം നമ്പറിലോ, അതിനു താഴെയോ 2018നു ശേഷം കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍ക്കൊപ്പം ജഡ്ഡുവുമെത്തുകയും ചെയ്തു.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് രണ്ടു സെഞ്ച്വറികളുമായി എലൈറ്റ് ലിസ്റ്റിലുള്ള ഇന്ത്യയുടെ മറ്റൊരു താരം. സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക്, ബംഗ്ലാദേശിന്റെ മഹമ്മുദുള്ള എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

2

ആര്‍ അശ്വിനോടൊപ്പം വമ്പന്‍ റെക്കോര്‍ഡില്‍ പങ്കാളിയാവാനും രവീന്ദ്ര ജഡേജയ്ക്കു സാധിച്ചു. ഏഴം വിക്കറ്റില്‍ 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്.നേരത്തേ വിവിഎസ് ലക്ഷ്മണ്‍- ഇര്‍ഫാന്‍ പഠാന്‍ സഖ്യത്തിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഇരുവരും ചേര്‍ന്ന് 125 റണ്‍സായിരുന്നു നേരത്തേ നേടിയത്.

3

ഈ ഓള്‍ടൈം റെക്കോര്‍ഡാണ് ജഡേജയും അശ്വിനും ചേര്‍ന്ന് പഴങ്കഥാക്കിയത്. ലങ്കയ്‌ക്കെതിരേ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെകൂട്ടുകെട്ട് മുന്‍ നായകന്‍ എംഎസ് ധോണിയുടെയും യുവരാജ് സിങിന്റെയും പേരിലാണ്. അപരാജിതമായ ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത് 104 റണ്‍സായിരുന്നു.

4

രവീന്ദ്ര ജഡേജയുടെ ടെസ്റ്റ് കരിയറിനെ രണ്ടു ഘട്ടങ്ങളായി തിരിക്കാം. 2012 മുതല്‍ 18 വരെ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഈ കാലയളവില്‍ 53 ഇന്നിങ്‌സുകളില്‍ നിന്നും 29.17 എന്ന മോശം ശരാശരിയില്‍ 1196 റണ്‍സാണ് ജഡ്ഡുവിന് സ്‌കോര്‍ ചെയ്യാനായത്. ഒരു സെഞ്ച്വറി പോലും ഇതിലില്ലായിരുന്നു. എട്ടു ഫിഫ്റ്റികളാണ് അദ്ദഹം നേടിയത്.
എന്നാല്‍ 2018നു ശേഷം ജഡേജയുടെ കരിയര്‍ അവിശ്വസനീയമാം വിധം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. 32 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളുമടക്കം 43.50 ശരാശരിയില്‍ 1044 റണ്‍സ് ജഡ്ഡു അടിച്ചെടുക്കുകയും ചെയ്തു.

5

ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ വച്ച് ആറാം നമ്പറിലോ അതിനു താഴെയോ ചുരുങ്ങിയത് 500 റണ്‍സെങ്കിലും നേടിയവരില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത് രവീന്ദ്ര ജഡേജയ്ക്കാണ്. 73.57 എന്ന തകര്‍പ്പന്‍ ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. രണ്ടാംസ്ഥാനത്തു ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡിഗ്രാന്‍ഡോമാണ്. 68.30 ശരാശരിയോടെയാണ് അദ്ദേഹം ജഡേജയ്ക്കു പിറകിലുള്ളത്.
ബംഗ്ലാദേശിന്റെ ലിറ്റണ്‍ ദാസ് (53.10), വെസ്റ്റ് ഇന്‍ഡീസ് താരം ഷെയ്ന്‍ ഡോര്‍വിച്ച് (46.72), ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ (40.90) എന്നിവരാണ് ലിസ്റ്റിലെ മറ്റു കൡാര്‍.

Story first published: Saturday, March 5, 2022, 12:27 [IST]
Other articles published on Mar 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+