Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL 2024: രാഹുലോ ശ്രേയസോ, ഗംഭീര്‍ ആരെ പിന്തുണക്കും! പ്ലേയിങ് 11 തിരഞ്ഞെടുപ്പ് കടുപ്പം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ജയിച്ച് ഏകദിന പരമ്പരക്കായി ഇന്ത്യ തയ്യാറെടുക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. ഗൗതം ഗംഭീറിന് കീഴില്‍ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് വരാനിരിക്കുന്നത്. ഇതിനോടകം ഇന്ത്യയുടെ പരിശീലനം ശക്തമായി നടക്കുന്നുണ്ട്. പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യ ഇറങ്ങുന്നത്. വലിയ അഴിച്ചുപണി ഏകദിന ടീമിലും ഗംഭീര്‍ നടത്തിയിട്ടുണ്ട്.

ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്കെത്തുകയും ചെയ്തു. ഇതോടെ ആരെയൊക്കെയാവും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുക തഴയുകയെന്നതാണ് കണ്ടറിയേണ്ടത്. പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗംഭീറിനും രോഹിത് ശര്‍മക്കും മുന്നിലുള്ള പ്രധാന ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാള്‍ ഇല്ലാത്തതിനാല്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയേക്കും. ശുബ്മാനാണ് വൈസ് ക്യാപ്റ്റന്‍. നായകനും ഉപ നായകനും ചേര്‍ന്ന് ഓപ്പണിങ്ങില്‍ മികച്ച തുടക്കം നല്‍കുമെന്ന് പ്രതീക്ഷിക്കാം. ശുബ്മാന്‍ അവസാനം കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാട്ടിയിരുന്നു. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കും. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് കോലി നടത്തിയത്.

ഗൗതം ഗംഭീറുമായി ഏറെ നേരം കോലി സംസാരിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലാര് വേണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രാഹുലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചത്. ഇടവേളക്ക് ശേഷമാണ് ശ്രേയസ് ടീമിലേക്കെത്തുന്നത്. രണ്ട് പേരും ഗംഭീറിനോട് അടുത്ത സൗഹൃദമുള്ളവരാണ്. ഗംഭീര്‍ ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്നപ്പോള്‍ രാഹുലായിരുന്നു നായകന്‍.

rohit sharma gautam gambhir ind vs sl

ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ്. അവസാന സീസണില്‍ ഗംഭീറിനൊപ്പം ശ്രേയസ് പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന് ടീമില്‍ ഇടം നേടിക്കൊടുത്തെങ്കിലും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുമോയെന്നത് കണ്ടറിയണം. ഹാര്‍ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഒരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് പരിഗണിക്കണം. മീഡിയം പേസ് ഓള്‍റൗണ്ടറും ഇടം കൈയനുമായ ശിവം ദുബെക്ക് അവസരം ലഭിക്കാനാണ് സാധ്യത. റിയാന്‍ പരാഗിന് പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല.

മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കണമോയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ശ്രീലങ്കയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കൂടുതല്‍ സ്പിന്നര്‍മാര്‍ വേണ്ടത് ഗുണം ചെയ്യുന്ന കാര്യമാണ്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായും കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായും പ്ലേയിങ് 11ല്‍ ഉണ്ടാവുമോയെന്നതാണ് അറിയേണ്ടത്. പേസ് നിരയില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപും എത്താനാണ് സാധ്യത.

എന്നാല്‍ ഹര്‍ഷിത് റാണയെ അപ്രതീക്ഷിതമായി ഗംഭീര്‍ പരിഗണിക്കുമോയെന്നതും കണ്ടറിയണം. എന്തായാലും ഗംഭീറിന്റെ തീരുമാനം പ്ലേയിങ് 11ല്‍ നിര്‍ണ്ണായകമാവും. ചില അപ്രതീക്ഷിത നീക്കത്തിന് ഗംഭീര്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള സുവര്‍ണ്ണാവസരമാണ് ലഭിക്കുന്നതെന്ന് പറയാം.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്

Story first published: Thursday, August 1, 2024, 11:46 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+