Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രാഹുല്‍ വിക്കറ്റ് കീപ്പിങില്‍ ഫ്‌ളോപ്പ്, ബാറ്റിങില്‍ 0! സഞ്ജുവെങ്കില്‍ വെറുതെ വിടുമോ?

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. വിക്കറ്റിനു പിന്നില്‍ കൈകള്‍ ചോരുന്നതിനൊപ്പം ബാറ്റിങിലും അദ്ദേഹം ദുരന്തമായി തീര്‍ന്നു. കളിയില്‍ ടീമിന്റെ പ്രധാന വില്ലന്മാരില്‍ ഒരാളായി മാറിയിട്ടും രാഹുലിനെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നതാണ് കൗതുകകരമായ കാര്യം. അദ്ദേഹത്തിന്റെ സ്ഥാനത്തു മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ എന്തു സംഭവിക്കും?

സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണച്ച കൊളംബോയിലെ പിച്ചില്‍ രാഹുല്‍ വിക്കറ്റിനു പിന്നില്‍ പലപ്പോഴും പതറി. ബോളിന്റെ ടേണ്‍ മനസ്സിലാക്കാനോ, അതിനു അനുസരിച്ച് പന്തേലിക്കു എത്താനോ അദ്ദേഹത്തിനു പല സന്ദര്‍ഭങ്ങളിലും കഴിഞ്ഞതുമില്ല. ഒരു അനായാസ ക്യാച്ച് പാഴാക്കുന്നതിനൊപ്പം ബൈ ഇനത്തില്‍ റണ്‍സും രാഹുല്‍ വാരിക്കോരി നല്‍കിയിരുന്നു.

KL RAHUL

അക്ഷര്‍ പട്ടേലിന്റെ ഓവറിലടക്കം പന്ത് രാഹുലിന്റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നുപോവുന്നത് കണ്ടിരുന്നു. കൂടാതെ കുല്‍ദീപ് യാദവിന്റെ ഓവറിലും രാഹുലിന്റെ പിഴവ് കാരണം ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. ബൈ ഇനത്തിലൂടെ മാത്രം ഒമ്പതു റണ്‍സാണ് ലങ്കയ്ക്കു ഈ മല്‍സരത്തില്‍ ലഭിച്ചത്. ഇതു തീര്‍ച്ചയായും രാഹുലിന്റെ കഴിവുകേടായി തന്നെ ചൂണ്ടിക്കാണിക്കാം.

ഇതിന്റെയെല്ലാം ക്ഷീണം ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സുമായി രാഹുല്‍ തീര്‍ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ അദ്ദേഹം ബൗള്‍ഡായി മടങ്ങുകയും ചെയ്തു. സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായിയാണ് രാഹുലിനെ ബൗള്‍ഡാക്കിയത്.

കളിയില്‍ ഇത്രയും വലിയ ദുരന്തമായിട്ടും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളോ, പരിഹാസങ്ങളോ ആരാധകരില്‍ നിന്നും രാഹുല്‍ നേരിടുന്നില്ലെന്നു കാണാം. അദ്ദേഹത്തിന്റെ സ്ഥാനത്തു സഞ്ജുവാണ് കളിച്ചിരുന്നെങ്കില്‍ വലിയആക്രമണം എല്ലാ കോണുകളില്‍ നിന്നും നേരിടേണ്ടി വരുമായിരുന്നു. മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം സഞ്ജുവിനെതിരേ രംഗത്തു വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ സഞ്ജു ഡെക്കായി മാറിയിരുന്നു. അതിനു ശേഷം അദ്ദേഹം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സഞ്ജുവിനെ കടന്നാക്രമിക്കുകയായിരുന്നു. ഇനിയൊരിക്കലും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുക്കരുതെന്നും ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിച്ചിരുന്നു.

SANJU SAMSON

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരം കൂടിയാണ് സഞ്ജു. കഴിഞ്ഞ ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്നു രാഹുല്‍ നയിച്ച ടീമിനു വേണ്ടിയാണ് അവസാന കളിയില്‍ സഞ്ജു സെഞ്ച്വറി കണ്ടെത്തിയത്.

ഈ മല്‍സരത്തില്‍ ജയിച്ച് ഏകദിന പരമ്പര ഇന്ത്യ പോക്കറ്റിലാക്കയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. അതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പരയാണ് ഇപ്പോള്‍ ലങ്കയില്‍ നടക്കുന്നത്. അവസാന കളിയില്‍ ഇന്ത്യക്കായി മിന്നിച്ചതിനാല്‍ ഈ പരമ്പരയില്‍ സഞ്ജുവിനു ഉറപ്പായും സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്.

പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ടില്ല. പകരം രാഹുലും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. റിഷഭിനെ പുറത്തിരുത്തിയാണ് ആദ്യത്തെ രണ്ടു കളിയിലും രാഹുലിനെ വിക്കറ്റ് കീപ്പിങ് ദൗത്യം ഇന്ത്യയേല്‍പ്പിച്ചത്. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുകയാണ്.

Story first published: Monday, August 5, 2024, 11:01 [IST]
Other articles published on Aug 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+