Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: വീണ്ടുമൊരു തൂത്തുവാരലിന് ഇന്ത്യ, ടീമില്‍ ഒരു മാറ്റം?- പിങ്ക് ബോള്‍ ടെസ്റ്റ് പ്രിവ്യു

ബെംഗളൂരു: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ വീണ്ടുമൊരു തൂത്തുവാരല്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തുടക്കമാവും. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് കൂടിയാണിത്. ഈ കളിയും ജയിച്ച് സമ്പൂര്‍ണ വിജയം തേടിയാണ് ഹിറ്റ്മാനും സംഘവും പാഡണിയുക. ഉച്ചയ്ക്കു രണ്ടു മണിക്കാണ് മല്‍സരമാരംഭിക്കുന്നത്. ടോസ്. 1.30നു നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തദ്‌സമയം സംപ്രേക്ഷണം ചെയ്യും.

1

മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ ദിമുത് കരുണരത്‌നെയുടെ ശ്രീലങ്കന്‍ ടീമിനെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. വെറും മൂന്നു ദിവസം മാത്രമേ ലങ്കയുടെ കഥ കഴിക്കാന്‍ ആതിഥേയര്‍ക്കു വേണ്ടി വന്നുള്ളൂ. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റും മുന്‍ നായകന്‍ വിരാട് കോലിയുടെ നൂറാമത്തെ ടെസ്റ്റ് കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയത്തോടെ തന്നെ ഇരുവരും ഈ നാഴികക്കല്ലുകള്‍ ആഘോഷിക്കുകയും ചെയ്തു.
ഇന്നിങ്‌സിനും 222 റണ്‍സിനുമായുന്നു ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഗംഭീര പ്രകടനമായിരുന്നു ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 175 റണ്‍സെടുത്ത അദ്ദേഹം രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

2

ആദ്യ ടെസ്റ്റില്‍ വിജയിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാവും പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവര്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ പേസ് ബൗളിങ് കൈകാര്യം ചെയ്തത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരുന്നു.
ജഡേജയും അശ്വിനും മികച്ച ബൗളിങ് കാഴ്ചവച്ചെങ്കിലും ജയന്ത് നിരാശപ്പെടുത്തിയിരുന്നു. രണ്ടിന്നിങ്‌സിലും അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. ജയന്തിനു പകരം രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്കു തിരിച്ചുവിളിച്ച ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരാന്‍ സാധ്യതയില്ല.

3

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ഇതിനകം കളിച്ച പരമ്പരകളെല്ലാം തൂത്തൂവാരിക്കഴിഞ്ഞു. എല്ലാം വൈറ്റ് ബോള്‍ പരമ്പരകളായിരുന്നു. ന്യൂസിലാന്‍ഡ് (ടി20), വെസ്റ്റ് ഇന്‍ഡീസ് (ഏകദിനം, ടി20), ശ്രീലങ്ക (ടി20) എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇനി ടെസ്റ്റിലും രോഹിത്തിന് ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

4

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രമെടുത്താല്‍ നാട്ടില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ മാത്രം മല്‍സരമാണിത്. നേരത്തേ കളിച്ച രണ്ടു ടെസ്റ്റുകളിലും തകര്‍പ്പന്‍ വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. ഈ മല്‍സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനും ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.
അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദിലായിരുന്നു അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ്. ഈ മല്‍സരത്തില്‍ 10 വിക്കറ്റിനു ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു.

5

മുന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ശനിയാഴ്ച ആരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ്. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 50നു താഴേക്കു പോവും. നിലവില്‍ 50.35 ആണ് കോലിയുടെ ശരാശരി. അടുത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 43ല്‍ താഴെ റണ്ണിനു പുറത്തായാല്‍ അദ്ദേഹത്തിന്റെ ശരാശരി 50നു താഴെയാവും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ കോലിയുടെ ശരാശരി 50നു താഴെ പോവുന്നത്. ഇതു എലൈറ്റ് ടെസ്റ്റ് ബാറ്റര്‍മാരുടെ ക്ലബ്ബായ ഫാബ് ഫോറില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെയും ബാധിച്ചേക്കും.
മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ കോലി ഒന്നാമിന്നിങ്‌സില്‍ 45 റണ്‍സിനു പുറത്തായിരുന്നു. രണ്ടാാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. 2019നു ശേഷമുള്ള ടെസ്റ്റ് വരള്‍ച്ചയ്ക്കു ബെംഗളൂരു ടെസ്റ്റില്‍ അറുതിയിടാനാിരിക്കും അദ്ദേഹത്തിന്റെ ശ്രമം. കോലിയുടെ അവസാന സെഞ്ച്വറിയും മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു. 2019ല്‍ ബെംഗളൂരുവിനെതിരായ ടെസ്റ്റിലാണ് അദ്ദേഹം സെഞ്ച്വറി കുറിച്ചത്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ശ്രീലങ്ക- ദിമുത് കരുണരത്‌ന (ക്യാപ്റ്റന്‍), ലഹിരു തിരിമാനെ, പതും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര.

Story first published: Thursday, March 10, 2022, 10:33 [IST]
Other articles published on Mar 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+