Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സിറാജ് - അക്ഷര്‍ പട്ടേല്‍, രണ്ടാം ടെസ്റ്റില്‍ ആര് വേണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ജാഫര്‍

1

ബംഗളൂരു: ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മൊഹാലിയില്‍ നടക്കാന്‍ പോവുകയാണ്. പിങ്ക് ബോള്‍ ടെസ്‌റ്റെന്ന നിലയില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന മത്സരമാണിത്. മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളത്. വിരാട് കോലിയുടെ അവസാന സെഞ്ച്വറി 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു.

അതിന് ശേഷം ഒരു സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ വീണ്ടുമൊരു പിങ്ക് ബോള്‍ ടെസ്റ്റ് നടക്കുമ്പോള്‍ സെഞ്ച്വറി നേടിയുള്ള കോലിയുടെ തിരിച്ചുവരവ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ തുടര്‍ച്ചയായ 11ാം ജയമെന്ന ചരിത്ര റെക്കോഡിനും തൊട്ടടുത്താണ്. രണ്ടാം മത്സരത്തിലെ ടീമില്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റം ഉണ്ടാവുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

1

ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. 'പ്ലേയിങ് 11ലേക്ക് നോക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്താനാണ് സാധ്യത. എന്നാല്‍ പിങ്ക് ബോളില്‍ മുഹമ്മദ് സിറാജിനെയും പരിഗണിക്കാവുന്നതാണ്. 11ാം സ്ഥാനത്താരെന്നത് മാത്രമാണ് സംശയം. സിറാജ്-അക്ഷര്‍ എന്നിവരില്‍ ആരെന്നതാണ് അറിയേണ്ടത്. എന്റെ വിലയിരുത്തലില്‍ അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11ലേക്കെത്താനാണ് സാധ്യത '- വസിം ജാഫര്‍ പറഞ്ഞു.

1

ആദ്യ മത്സരത്തില്‍ ജയന്ത് യാദവായിരുന്നു ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉണ്ടായിരുന്നത്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ജയന്ത് യാദവിന് തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേലിനെ പകരക്കാരനായി ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ഇടം കൈയന്‍ സ്പിന്നറായ താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ അക്ഷറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്നുറപ്പാണ്.

1

മൂന്ന് സ്പിന്നറെയും രണ്ട് പേസറേയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ നിരയിലും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ പേസ് നിരയിലും ഇടം പിടിച്ചേക്കും. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മാറ്റമുണ്ടാകില്ല. ശുബ്മാന്‍ ഗില്ലിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറാവുമ്പോള്‍ ഹനുമ വിഹാരിയും ശ്രേയസ് അയ്യരും പ്ലേയിങ് 11ല്‍ തുടരും.

1

ശ്രീലങ്കയെ സംബന്ധിച്ച് തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. ആദ്യ മത്സരത്തിലെ ടീമില്‍ സന്ദര്‍ശകര്‍ മാറ്റം വരുത്തുമോയെന്നത് കണ്ടറിയണം. 'ശ്രീലങ്ക ഒരു അധിക സ്പിന്നറെക്കൂടി കളിപ്പിക്കണമെന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒരു സ്പിന്നറുടെ സേവനം കൂടി ആവിശ്യമായി വന്നിരുന്നു. ശ്രീലങ്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. 450നോടടുത്ത് സ്‌കോര്‍ നേടിയാല്‍ അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാവും. ഇന്ത്യ ബാറ്റുകൊണ്ട് വലിയ സ്‌കോര്‍ നേടിയാല്‍ ശ്രീലങ്കയ്ക്ക് വലിയ അവസരമുണ്ടാവുമെന്ന് കരുതുന്നില്ല'- വസിം ജാഫര്‍ പറഞ്ഞു.

Story first published: Friday, March 11, 2022, 13:06 [IST]
Other articles published on Mar 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+