Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യ പാകിസ്താനെ കോപ്പിയടിക്കുന്നു, ആ തന്ത്രം ഞങ്ങളുടേത്! ട്രോളുമായി ആരാധകര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പല മാറ്റത്തിനും തയ്യാറെടുക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകസ്ഥാനത്തേക്കെത്തിക്കാതെ പകരം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കാനാണ് ഹാര്‍ദിക്കിന്റെ നീക്കം. ഗംഭീര്‍ സ്ഥാനമേറ്റെടുത്തതോടെ മറ്റൊരു നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് പുതിയ നിര്‍ദേശം.

ഐപിഎല്ലിലെ പ്രകടനം മാത്രം നോക്കി ഇന്ത്യന്‍ ടീമിലെടുക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ടീമിലേക്കെത്താനാവില്ലെന്നാണ് ഗംഭീറിന്റെ നിലപാട്. നേരത്തെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ വരവോടെ ആഭ്യന്തര ക്രിക്കറ്റിന് താരങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. ഇന്ത്യയുടെ യുവതാരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവുന്നില്ല.

ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിനാണ് നിലവില്‍ ബിസിസി ഐ കരാറിന് പുറത്തായിരിക്കുന്നത്. മറ്റ് താരങ്ങള്‍ക്കും പരിക്കേറ്റ് പോകുന്നവര്‍ക്ക് തിരിച്ചുവരാനും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്. ഇപ്പോഴിതാ ഇന്ത്യയേയും ബിസിസി ഐയേയും ട്രോളുകയാണ് പാകിസ്താന്‍ ആരാധകര്‍. ഇന്ത്യ പാകിസ്താന്റെ തന്ത്രങ്ങള്‍ കോപ്പിയടിക്കുകയാണെന്നാണ് പാക് ആരാധകര്‍ പറയുന്നത്.

പാക് ടീം താരങ്ങളെ തിരഞ്ഞെടുക്കുന്നത് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നോക്കിയാണ്. എന്നാല്‍ ഇന്ത്യ ഇഷ്ടക്കാരെ കളിപ്പിക്കുന്ന ടീമാണ്. ഇപ്പോള്‍ പാകിസ്താന്റെ രീതിയിലേക്കെത്തിയിരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റ് എല്ലാവര്‍ക്കും മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗൗതം ഗംഭീര്‍ പാകിസ്താനെ ശത്രുക്കളായാണ് കാണുന്നതെങ്കിലും പാക് ടീമിനെ മാതൃകയാക്കുന്നതില്‍ സന്തോഷമുണ്ടെന്നുമെല്ലാമാണ് പാക് ആരാധകര്‍ പരിഹസിക്കുന്നത്.

gautam gambhir

ഗംഭീര്‍ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുമെന്നുറപ്പാണ്. ടീമിലേക്ക് താരങ്ങള്‍ക്ക് വരാന്‍ ഇനി ഐപിഎല്‍ മാത്രം മതിയാകില്ല. സഞ്ജു സാംസണടക്കം ഗംഭീറിന്റെ തീരുമാനത്തിന് മുന്നില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിതനാവും. പല താരങ്ങളും ഐപിഎല്ലില്‍ ശോഭിച്ച് ദേശീയ ടീമിലേക്കെത്തുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവുന്നില്ല. സഞ്ജു കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പലപ്പോഴും അദ്ദേഹം വിട്ടുനില്‍ക്കാറുണ്ട്.

ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റുതുരാജ് ഗെയ്ക് വാദ്, ശിവം ദുബെ, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായേക്കും. പ്രധാനമായും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് അവസരം തേടുന്നവര്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മാറ്റം കൊണ്ടുവരാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരങ്ങള്‍ക്ക് ഗംഭീറിന്റെ തീരുമാനം ഗുണം ചെയ്യും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സജീവമായ താരങ്ങള്‍ക്ക് ഇത് അമിത ജോലിഭാരം നല്‍കുമെന്നുറപ്പ്. കാരണം രണ്ട് മാസത്തോളം ഐപിഎല്ലില്‍ തുടര്‍ച്ചയായി താരങ്ങള്‍ കളിക്കുന്നു. കൂടാതെ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം നിരവധി മത്സരങ്ങളും വരുമ്പോള്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചേക്കില്ല. സൂപ്പര്‍ താരങ്ങള്‍ക്ക് ഗംഭീറിന്റെ നിലപാട് ബാധകമായേക്കില്ല.

എന്നാല്‍ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകേണ്ടി വരും. ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിക്കുന്നുണ്ട്. 2018ല്‍ പരിക്കേറ്റ ശേഷം ഹാര്‍ദിക് ടെസ്റ്റ് കളിക്കുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ ഹാര്‍ദിക് കളിക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്. കൂടാതെ സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കാവും ഗംഭീര്‍ ശ്രമിക്കുന്നുണ്ട്. ഗംഭീറിന്റെ പല പരിഷ്‌കാരങ്ങളും ഇന്ത്യന്‍ ടീമിനുള്ളില്‍ ഭിന്നത കൊണ്ടുവരാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Thursday, July 18, 2024, 14:21 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+