Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജുവിന്റെ വില്ലന്‍ റിഷഭല്ല! ഏകദിന ടീമില്‍ നിന്നും പുറത്താവാന്‍ ഈ കാരണം, അറിയാം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ചില മുന്‍ താരങ്ങളുള്‍പ്പെടെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നു. സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമസാനമാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ഈ മല്‍സരത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയുമായി പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകുയം ചെയ്തിരുന്നു. എന്നിട്ടും ലങ്കയ്‌ക്കെതിരേ സഞ്ജു തഴയപ്പെട്ടതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.

സഞ്ജുവിനു പകരം കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടിയത്. പരിക്കില്‍ നിന്നും മുക്തനായി റിഷഭ് മടങ്ങിയെത്തിയതു കാരണമാണ് സഞ്ജു ഈ പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. പക്ഷെ സഞ്ജുവിന്റെ യഥാര്‍ഥ വില്ലന്‍ റിഷഭല്ലെന്നും അതു രാഹുലാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

SANJU SAMSON

റിഷഭിന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് രാഹുലായിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങിയ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തു. 10 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 452 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. അതുകൊണ്ടു തന്നെ ഈ ഫോര്‍മാറ്റിലേക്കു റിഷഭ് തിരിച്ചെത്തിയപ്പോള്‍ രാഹുലിനെ മാറ്റി നിര്‍ത്തുക അസാധ്യമായി മാറുകയും ചെയ്തു. ഈ കാരണത്താല്‍ സഞ്ജു തഴയപ്പെടുകയുമായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം കളിക്കളത്തിലേക്കു തിരിച്ചെത്തിയ റിഷഭ് അതിനു പിന്നാലെ ടി20 ലോകകിപ്പിലും ഇന്ത്യക്കായി കളിച്ചിരുന്നു. അതിനു ശേഷമാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും അദ്ദേഹം രണ്ടു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമായിരിക്കുന്നത്. ലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ റിഷഭ് തന്നെ അഞ്ചാം നമ്പറില്‍ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മൂന്നു മല്‍സരങ്ങളിലും രാഹുലിനു പുറത്തിരിക്കേണ്ടി വന്നേക്കും.

യഥാര്‍ഥത്തില്‍ രാഹുലിനെയല്ല മറിച്ച് യുവതാരം ധ്രുവ് ജുറേലിനെയാണ് മൂന്നു ഫോര്‍മാറ്റുകളിലും റിഷഭിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി നോട്ടമിട്ടു വച്ചിരിക്കുന്നതെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലൂടെ അരങ്ങേറിയ ജുറേല്‍ ശ്രദ്ധേയമായ പ്രകടനവും നടത്തിയിരുന്നു. അധികം വൈകാതെ തന്നെ എല്ലാ ഫോര്‍മാറ്റുകളിലും ജുറേലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി വളര്‍ത്തിയെടുക്കാനാണ് നീക്കമെന്നാണ് വിവരം.

KL RAHUL

ജുറേലിനു നല്‍കുന്ന പിന്തുണ സഞ്ജുവിനു ഭാവിയില്‍ വലിയ തിരിച്ചടിയായി മാറിയേക്കും. റിഷഭിനെപ്പോലെ മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുന്നയാളായാണ് ജുറേലിനെ സെലക്ടര്‍മാര്‍ കാണുന്നത്. ഇതാണ് താരത്തിനു വലിയ പ്ലസ് പോയിന്റായി മാറിയിരിക്കുന്നത്. ടെസ്റ്റില്‍ റിഷഭിന്റെ ബാക്കപ്പായി അടുത്ത പരമ്പരയില്‍ അദ്ദേഹം ടീമിലെത്തുമെന്ന കാര്യമുറപ്പാണ്. വൈകാതെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലും ജുറേലിനെ ഈ റോളില്‍ കാണാന്‍ സാധ്യത കൂടുതലാണ്.

ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും തഴയപ്പെട്ടെങ്കിലും ടി20യില്‍ സഞ്ജു ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ റിഷഭ് ഫസ്റ്റ്‌ചോയ്‌സ് വിക്കറ്റ് കീപ്പറായപ്പോള്‍ ബാക്കപ്പായാണ് മലയാളി താരം ടീമിലുള്ളത്. പരമ്പരയില്‍ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയാണ്. അവസരം കിട്ടുകയാണെങ്കില്‍ അതു പരമാവധി മുതലാക്കാന്‍ അദ്ദേഹം ശ്രമിച്ചേ തീരൂ. എങ്കില്‍ മാത്രമേ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിനു സാധിക്കുകയുള്ളൂ.

Story first published: Monday, July 22, 2024, 11:23 [IST]
Other articles published on Jul 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+