For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സഞ്ജു കളിച്ചാലും ഇല്ലെങ്കിലുമെന്ത്? ദുബെയ്ക്കു പകരം റിങ്കു വേണം! ശ്രീകാന്ത് പറയുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 മല്‍സരം ശനിയാഴ്ച രാത്രി പല്ലെക്കെലെയില്‍ നടക്കാനിരിക്കവെ പ്ലെയിങ് ഇലവനെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. സ്വന്തം യൂട്യൂബ് ചാനലില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധുമായി സംസാരിക്കവെയാണ് ഇന്ത്യയുടെ ലൈനപ്പിനെക്കുറിച്ച് അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് പുതിയൊരു തുടക്കം കൂടിയാണ് ലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പര. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും കീഴില്‍ ടീമിന്റെ ആദ്യത്തെ പരമ്പരയാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം. ടി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പിന്തള്ളിയാണ് സൂര്യ നായകസ്ഥാനത്തേക്കു ഉയര്‍ന്നുവന്നത്. ലങ്കയുമായുള്ള ടി20യില്‍ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ചില റോളുകളുടെ കാര്യത്തില്‍ ഇന്ത്യക്കു ആശയക്കുഴപ്പമുണ്ട്. ഇവയെക്കുറിച്ചാണ് ശ്രീകാന്ത് പ്രധാനമായും സംസാരിച്ചത്.

SANJU SAMSON

ആരാവണം വിക്കറ്റ് കീപ്പര്‍

വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കണമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ആദ്യത്തെ ചോദ്യം. റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇവരില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇലവനില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പുമാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമേ സഞ്ജുവിനെ കളിപ്പിക്കാനിടയുള്ളൂ.

ഈ പരമ്പരയില്‍ സഞ്ജുവിനു ഗെയിം ടൈം ലഭിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി അനിരുദ്ധ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതിനോടു ശ്രീകാന്ത് പരിഹാസത്തോടൈയും പുച്ഛത്തോടെയുമാണ് പ്രതികരിച്ചത്. സഞ്ജു കളിച്ചാലും ഇല്ലെങ്കിലും എന്തെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ പരമ്പരയില്‍ സഞ്ജുവിനു എന്തു ഗെയിം ടൈം ലഭിക്കാനാണ്? ആകെയുള്ളത് വെറും മൂന്നു ടി20കള്‍ മാത്രമാണ്. കണ്ണടച്ചു തുറക്കുമ്പോഴേക്കും ഈ പരമ്പര കഴിഞ്ഞിട്ടുണ്ടാവും. മൂന്നു മല്‍സരങ്ങളുടെ പരമ്പര കഴിയുന്നതടെ ചില താരങ്ങള്‍ക്കൊപ്പം സഞ്ജു നേരെ നാട്ടിലേക്കു മടങ്ങുകയും ചെയ്യുമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. പ്ലെയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ അദ്ദേഹം തയ്യാറായതുമില്ല.

ദുബേയേക്കാള്‍ കേന്‍ റിങ്കു സിങ്

ടി20 പരമ്പരയില്‍ ശിവം ദുബെ, റിങ്കു സിങ് ഇ വരില്‍ ആരെയാണ് പ്ലെയിങ് ഇലവനില്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു അനിരുദ്ധയുടെ മറ്റൊരു ശ്രദ്ധേയമായ ചോദ്യം. റിങ്കു തന്നെയാണ് ഉറപ്പായും പ്ലെയിങ് ഇലവനില്‍ വേണ്ടതെന്നും ദുബെയെക്കാള്‍ എത്രയോ മിടുക്കനാണ് അദ്ദേഹമെന്നും ശ്രീകാന്ത് വിലയിരുത്തി.

RINKU SINGH

റിങ്കു സിങിനെ ഇന്ത്യന്‍ ഇലവനില്‍ കാണാനാണ് എനിക്കു ആഗ്രഹം. പക്ഷെ ശിവം ദുബെയ്ക്കാണ് അടുത്തിടെയെല്ലാം അവസരങ്ങള്‍ ലഭിച്ചത്. ദുബെയേക്കാള്‍ മികച്ച ബാറ്ററാണ് റിങ്കുവെന്നത് 100 ശതമാനവും ശരിയാണ്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ആ തട്ടിയും മുട്ടിയുമുള്ള ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ ദുബെയ്ക്കു എടുത്തു കാണിക്കാന്‍ ഒന്നുമില്ല.

ടി20 ലോകകപ്പില്‍ ദുബെ വിജയമായിരുന്നെന്നു പറയാന്‍ സാധിക്കില്ല. ഒന്നോ, രണ്ടോ ചെറിയ സംഭാവനകള്‍ മാറ്റിനിര്‍ത്തിയാല്‍ അവന്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. പക്ഷെ റിങ്കു ഉറപ്പായും ടീമിലേക്കു വരേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ ഭാവിയിലേക്കു നമുക്കു അവനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 26, 2024, 22:07 [IST]
Other articles published on Jul 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+